ജമ്മു കശ്മീർ സർക്കാർ അരുന്ധതി റോയിയുടെ ഉൾപ്പെടെ 25 പുസ്‌തകങ്ങൾ നിരോധിച്ചു

ജമ്മു കശ്മീരിൽ വിചിത്ര നടപടിയുമായി സർക്കാർ. അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾ നിരോധിച്ചു.രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജമ്മു കാശ്മീർ ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്. നിരോധിച്ച പുസ്തകങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്നു, സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു എന്നുമാണ് സർക്കാരിന്റെ വാദം. അരുന്ധതി റോയുടെ ആസാദി ഉൾപ്പെടെ മറ്റ് എഴുത്തുകാരുടെയും പുസ്തകങ്ങളാണ് ജമ്മു കാശ്മീരിൽ നിരോധിച്ചത്. അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012, സുമന്ത്ര ബോസിന്റെ കശ്മിര്‍ അറ്റ് ക്രോസ് റോഡ്‌സ്, അയിഷ…

Read More

ആണ്‍സുഹൃത്തിന്റെ ഭീഷണി; 19കാരി ആത്മഹത്യ ചെയ്തു

ഒഡിഷയിലെ കേന്ദ്രപാറ ജില്ലയില്‍ ആണ്‍സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്ന് 19കാരി ആത്മഹത്യ ചെയ്തു. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 19കാരി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആണ്‍സുഹൃത്ത് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസില്‍ നടപടി എടുക്കാത്തത് പെണ്‍കുട്ടിക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി കുടുംബം ആരോപിക്കുന്നു. ഇന്നലെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയുടെ ഫോട്ടോകളും വിഡിയോകളും കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്പട്ടമുണ്ടൈ റൂറല്‍ പോലീസ് സ്റ്റേഷനില്‍ പരാതി…

Read More

വഴിയരികിൽ നുറുക്കിയ സ്ത്രീയുടെ മൃതദേഹ അവശിഷ്ടങ്ങൾ: കണ്ടെത്തിയത് അഞ്ച് ഇടങ്ങളിൽ നിന്ന്

ബെംഗളൂരു : റോഡരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈയിൽ നിന്ന് ഒരു വള കണ്ടെത്തിയിട്ടുണ്ട്, അത് ഒരു സ്ത്രീയുടേതാണെന്ന് പോലീസ് പറഞ്ഞു. ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം 5 സ്ഥലങ്ങളിലയാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഈ സംഭവം ജില്ലയിലുടനീളം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു സ്ത്രീയുടെ വളകളും ആഭരണങ്ങളും കണ്ടെത്തിയിരുന്നു, ശരീരഭാഗങ്ങൾ ഒരു സ്ത്രീയുടേതാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു. കോലാൽ ലിംഗപൂരിലെ മധ്യവെങ്കടപുരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം ഒരു കൈപ്പത്തിയും…

Read More

ശ്വേത മേനോന് എതിരായ കേസിൽ നിർണായക നടപടിയുമായി ഹൈക്കോടതി

കൊച്ചി: തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം നടി മേനോന് എതിരായ FIR സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി.ജി അരുൺ പുറത്തിറക്കിയത്. കേസിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സിജെഎം കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. FIR രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നത്. തനിക്കെതിരായ നടപടി വസ്തുതകൾ…

Read More

വരമഹാലക്ഷ്മി പൂജ : വിപണികളിൽ പൂക്കളുടെയും പഴങ്ങളുടെയും വില കുതിച്ചുയർന്നു; നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: ശ്രാവണ മാസത്തിൽ വരുന്ന വരമഹാലക്ഷ്മി ഉത്സവം വളരെ ഗംഭീരമായി ആഘോഷിക്കുന്ന തിരക്കിലാണ് ജനങ്ങൾ. വീടുകളിൽ വരമഹാലക്ഷ്മി ഉത്സവം ആഘോഷിക്കപ്പെടും. വരമഹാലക്ഷ്മി ഉത്സവത്തോടനുബന്ധിച്ച് മാർക്കറ്റുകളിലും ഷോപ്പിംഗിന്റെ തിരക്കാണ്. ഉത്സവത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ കെആർ മാർക്കറ്റിലേക്ക് ആണ് എത്തുന്നത്. ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യകത വർദ്ധിച്ചു, എന്നാൽ അവശ്യവസ്തുക്കളുടെ ലഭ്യത പര്യാപ്തമല്ല. ഇത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ കാരണമായി. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില വർദ്ധിച്ചു. പൂക്കളുടെയും പഴങ്ങളുടെയും വിലയിലുണ്ടായ വർധനവിൽ ഉപഭോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിലകളിൽ…

Read More

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു; തൃശൂരിൽ 8 വയസുകാരിക്കും അമ്മയ്ക്കും പൊള്ളലേറ്റു

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു തൃശൂരിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. രാവിലെ ചായവെക്കാൻ ആയി ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു. അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്ക് ആളിപടർന്ന തീയിൽ നിന്നാണ് കിടന്നുറങ്ങുകയായിരുന്ന അനുശ്രീക്ക് പൊള്ളലേറ്റത്. ശബ്‍ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ വെള്ളമൊഴിച്ച് തീ അണച്ചു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Read More

അധ്യാപിക എറിഞ്ഞു ടിഫിൻ ബോക്സ് കൊണ്ട് മൂന്ന് വയസ്സുകാരന് തലയ്ക്ക് പരുക്ക്

തെലങ്കാനയിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുള്ള ആൺകുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. സൈദാബാദിലെ ഒരു സ്വകാര്യ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. എൽ കെ ജി വിദ്യാർത്ഥിയായ അവുല ഈശ്വറിനാണ് തലയ്ക്ക് പരുക്കേറ്റത്. രാവിലെ കുട്ടിയുടെ അച്ഛൻ മണികണ്ഠയാണ് അവുല ഈശ്വറിനെ സ്കൂളിൽ ആക്കിയത്. ഉച്ചകഴിഞ്ഞ്, കളിക്കുന്നതിനിടെ അവുലയുടെ തലയ്ക്ക് പരുക്കേറ്റതായി സ്‌കൂളിൽ നിന്ന് മാതാപിതാക്കൾക്ക് ഫോൺ വന്നു. തുടർന്ന് മാതാപിതാക്കൾ സ്കൂളിൽ എത്തിയപ്പോൾ, അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റതെന്ന കാര്യം സ്കൂൾ ജീവനക്കാർ മറച്ചുവെക്കാൻ…

Read More

വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി;

കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചു ശനിയും ഞായറും (ഓഗസ്റ്റ് 9,10 )തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഈ ദിവസങ്ങളിൽ ഓഫീസിൽ ഹാജരാകുന്ന അപേക്ഷകർക്ക് ഹീയറിങും, ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുൾപ്പെടെ വോട്ടർപട്ടിക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ചെയ്യേണ്ടതാണെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോട് കമ്മീഷൻ…

Read More

രണ്ട് വർഷത്തിനുശേഷം പോക്സോ കേസ് പ്രതി പിടിയിൽ

ബെംഗളൂരു: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. ബെളഗാവിയിലെ യാരഗട്ടിയിലെ മുസ്‌ലിം പള്ളിയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തുഫിൽ അഹമ്മദാണ് (22) ബാഗൽക്കോട്ടുള്ള വീട്ടിൽനിന്ന് പിടിയിലായത്. 2023 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാൽ ,കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകാൻ തയ്യാറായില്ല. സമ്മർദത്തിന് വഴങ്ങിയാണ് പരാതി നൽകാത്തതെന്ന് ആരോപണം ഉയർന്നിരുന്നു.  

Read More

സംസ്ഥാനത്ത് 2000 മദ്രസകളിൽ കന്നഡ ഭാഷാ പഠനം ആരംഭിക്കും

ബെംഗളൂരു: കർണാടകത്തിൽ മദ്രസ വിദ്യാർഥികളെ കന്നഡ ഭാഷ പഠിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഉറുദു ഭാഷ സംസാരിക്കുന്നതിന്റെ പേരിൽ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സംസ്ഥാനത്ത് 2000 മദ്രസകളിൽ കന്നഡ ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ അറിയിച്ചു. സിലബസും പാഠപുസ്തകങ്ങളും ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More