ഡൽഹി: മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയില്‍ മലയാളികളായ ക്രിസ്ത്യന്‍ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം, മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാത്രി ജലേശ്വറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ടുവര്‍ഷം മുന്‍പ് മരിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് രണ്ട് പുരോഹിതന്മാരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ഇവര്‍ രാത്രി എട്ടുമണിക്ക് ചടങ്ങുകളെല്ലാം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. പുരോഹിതരെയും കന്യാസ്ത്രീകളെയും എഴുപതോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചെന്നും ആക്രമിച്ചെന്നുമാണ് പരാതി. പുരോഹിതരുടെ ബൈക്ക് തള്ളിയിട്ട അക്രമികള്‍ ഇരുവരെയും മര്‍ദിക്കുകയും വസ്ത്രങ്ങള്‍…
Read MoreMonth: August 2025
ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെ കണ്ടെത്തി; ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ടിഷ്യൂ മോസിലേറ്റര്‍ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തൽ
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരണം കാണാനില്ല എന്ന് പരാമര്‍ശിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോ. ഹാരിസ് ഹസ്സന്‍ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം നഷ്ടമായെന്നും ഡോക്ടര്‍ തന്നെ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 12 ലക്ഷം രൂപ വിലവരുന്ന…
Read Moreവിക്ടോറിയ ആശുപത്രിയിൾ അപ്രതീക്ഷിത സന്ദർശനം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ആശുപത്രി വരവ് കണ്ട് ഡോക്ടർമാരും ജീവനക്കാരും ആശയക്കുഴപ്പത്തിലായി. ഈ സമയത്ത്, രോഗികൾക്ക് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടോ? ചികിത്സ ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ? ആശുപത്രി ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രതികരണം എങ്ങനെയുണ്ട്? രോഗികളിൽ നിന്ന് തന്നെ മുഖ്യമന്ത്രി വിവരങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശന വേളയിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീലും വിവിധ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Read Moreനിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ പനവേലിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പനവേലി സ്വദേശിയായ നഴ്സ് സോണിയയുടെ മരണത്തിന് പിന്നാലെയാണ് 23കാരിയായ ശ്രീക്കുട്ടിയും മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കേയാണ് ശ്രീക്കുട്ടി മരിച്ചത്. അപകടത്തിൽ വിജയൻ ( 65) എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച സോണിയയും ശ്രീക്കുട്ടിയും പനവേലി സ്വദേശിനികളാണ്.…
Read Moreചേര്‍ത്തല ഐഷയുടെ തിരോധാനം; റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ടെന്ന് ആരോപണം
ചേര്‍ത്തല: ഐഷ(ഹയറുമ്മ)യെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയായ സമീപവാസി റോസമ്മയ്ക്കും വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനും പങ്കുണ്ടെന്ന ആരോപണവുമായി ഐഷയുടെ സഹോദരന്റെ മക്കള്‍. 2012 മെയ് 13-നാണ് ഐഷയെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയകരമായ നീക്കങ്ങളാണ് റോസമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സഹോദരന്റെ മക്കളായ ശാസ്താംകവല വെളിയില്‍ എം ഹുസൈനും എം അലിയും ആരോപിച്ചു. ഐഷയുമായി അടുത്ത ബന്ധമാണ് റോസമ്മയ്ക്കുണ്ടായിരുന്നത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഐഷയെ കാണാതായ വിവരം ബന്ധുക്കളെ അറിയിക്കുന്നത് നാലുദിവസം കഴിഞ്ഞാണ്. ഐഷയുടെ ഫോണ്‍ സിഗ്നല്‍ കാണാതാകുമ്പോള്‍ പളളിപ്പുറത്തായിരുന്നുവെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണ ഘട്ടങ്ങളിലൊന്നും അത്…
Read Moreബെംഗളൂരുവിൽ ഇന്ന് രാഹുലിന്റെ പ്രതിഷേധ റാലി: നിരവധി റോഡുകൾ അടച്ചു; നഗരത്തിൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ ഇങ്ങനെ
ബെംഗളൂരുവിൽ ഇന്ന് രാഹുലിന്റെ പ്രതിഷേധ റാലി: നിരവധി റോഡുകൾ അടച്ചു; കർശന സുരക്ഷ ബെംഗളൂരു : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് രാഹുൽ ഗാന്ധി . വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും . രാഹുലിനെ വരവേൽക്കുന്ന പോസ്റ്ററുകളും ബാനറുകളും നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാനംപിടിച്ചു. പോരാട്ടത്തിൽ അണിചേരാൻ കെപിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. സമരത്തിന് ശേഷം രാഹുൽ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ…
Read Moreവീട്ടിലെ ടോയ്‌ലറ്റിൽ പുള്ളിപ്പുലി
ബെംഗളൂരു : റാണെബെന്നൂരിലെ നാദിഗർ ഓണിയിൽ ഒരു വീട്ടിലെ ടോയ്‌ലറ്റിനുള്ളിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ ഒടുവിൽ പിടികൂടി. പി.ടി. കാക്കിയുടെ വീട്ടിലെ ടോയ്‌ലറ്റിലാണ് പുള്ളിപ്പുലി ഇരിക്കുന്നത്. ഡ്രോൺ ക്യാമറയും കെണിയും ഉപയോഗിച്ചാണ് ധൗത്യം നടത്തിയത്. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പിടികൂടിയത്. വനംവകുപ്പ് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് മയക്കു വെടി വെച്ച്, പിടിച്ച പുലിയെ ഒരു കൂട്ടിൽ ആക്കിയ ശേഷം, സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയി. പിടിച്ച പുള്ളിപ്പുലിക്ക് 50 മുതൽ 60 കിലോഗ്രാം വരെ ഭാരം വരും. മൂന്ന് മുതൽ നാല് വയസ്സ് വരെ…
Read Moreയെല്ലോ ലൈൻ മെട്രോ പദ്ധതി ജനങ്ങളുടേത്: ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്കോ സർക്കാരിനോ മാത്രം അവകാശപ്പെട്ടതല്ല: ഡികെഎസ് ഉപമുഖ്യമന്ത്രി
ബെംഗളൂരു : ബെംഗളൂരു മെട്രോ പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുള്ള ശ്രമം മാത്രമെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി കെ ശിവകുമാർ ഊന്നിപ്പറഞ്ഞു, പ്രതിപക്ഷത്തോട് ഇതിനെ “രാഷ്ട്രീയത്തിന്റെ ക്രെഡിറ്റ്” വിഷയമാക്കരുതെന്ന് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ യെല്ലോ ലൈൻ മെട്രോയുടെ പരിശോധന നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ ഇടനാഴിയുടെ പരിശോധനയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ശിവകുമാർ, പദ്ധതി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സർക്കാരിനോ മാത്രമുള്ളതല്ല, നഗരത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഊന്നിപ്പറഞ്ഞു.…
Read Moreനഗരത്തിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട്; ഇന്നും ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: ബുധനാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെയും ഗതാഗതം തടസ്സപ്പെട്ടു. ചില സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വാഹന ഗതാഗതം മന്ദഗതിയിലാകുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വഡ്രപാളിയയിൽ നിന്ന് ഹെന്നൂരിലേക്കും വഡ്രപാളിയയിൽ നിന്ന് ഗെദ്ദലഹള്ളിയിലേക്കും ഇരു ദിശകളിലേക്കും വാഹന ഗതാഗതം മന്ദഗതിയിലാണ്. അതുപോലെ, രാമമൂർത്തി നഗറിൽ നിന്ന് കസ്തൂരി നഗറിലേക്കുള്ള സർവീസ് റോഡിൽ മഴവെള്ളം നിറഞ്ഞതിനാൽ വാഹന…
Read Moreബോണ്ട, ബജ്ജി, വറുത്ത പലഹാരങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക: ബെംഗളൂരുവിന്റെ മിക്ക ഭാഗങ്ങളിലും പാചക എണ്ണ ഗുണനിലവാരമില്ലാത്തത് എന്ന് കണ്ടെത്തൽ
ബെംഗളൂരു: ബെംഗളൂരുവിൽ പലയിടത്തും പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. റോഡരികിലും ഹോട്ടലുകളിലും പാചക എണ്ണ രണ്ടുതവണയിൽ കൂടുതൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ 50-ലധികം സ്ഥലങ്ങളിൽ പാചക എണ്ണ പുനരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലതവണ പുനരുപയോഗിച്ച പാചക എണ്ണയിൽ ട്രാൻസ് ഫാറ്റ് അംശവും കണ്ടെത്തി ഇത് ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആളുകൾ സാധാരണയായി ബജ്ജി, ബോണ്ട, കബാബ് തുടങ്ങിയ വിഭവങ്ങൾ കൂടുതലായി കഴിക്കാറുണ്ട്. എന്നാൽ ഇവ കഴിക്കുമ്പോൾ എത്രത്തോളം സുരക്ഷിതമാണെന്ന് ആരും ചിന്തിച്ചിട്ടില്ല. ഏതൊരു പാചക എണ്ണയും രണ്ട്…
Read More