ഇടുക്കി: യൂട്യൂബർ ഷാജൻ സ്‌കറിയക്ക് മർദനമേറ്റു. ഇടുക്കി തൊടുപുഴയിൽവെച്ചാണ് മർദനമേറ്റത്. വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസ് വഴിയിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read MoreDay: 30 August 2025
ഇഡി കസ്റ്റഡിയിൽ പീഡനം; അനധികൃതചൂതാട്ടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ
ബെംഗളൂരു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കസ്റ്റഡിയിൽ പീഡനം നേരിടേണ്ടിവരുന്നുവെന്ന് അനധികൃതചൂതാട്ടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്ര. ഇരിക്കാൻ കസേര നൽകുന്നില്ലെന്നും മോശമായ രീതിയിലാണ് ഭക്ഷണം നൽകുന്നതെന്നും ശുദ്ധമായ വെള്ളം നൽകുന്നില്ലെന്നും കോടതിയിൽ ഹാജരാക്കിയപ്പോൾ എംഎൽഎ ആരോപിച്ചു. താൻ മരിച്ചാൽ ഉത്തരവാദിത്വം ഇഡിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂതാട്ടവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ഇൗമാസം 23-ന് അറസ്റ്റിലായ വീരേന്ദ്രയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പീഡനം നേരിടുന്നവെന്ന് എംഎൽഎ ആരോപിച്ചത്. കേസിന്റെ വിവരങ്ങൾ നൽകുന്നില്ലെന്നും ആരോപിച്ചു.…
Read Moreസംസ്ഥാനത്തെ പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തരസംവരണം നടപ്പാക്കി സംസ്ഥാനസർക്കാർ ഉത്തരവിറക്കി
ബെംഗളൂരു : കർണാടകത്തിൽ പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തരസംവരണം നടപ്പാക്കി സംസ്ഥാനസർക്കാർ ഉത്തരവിറക്കി. പട്ടികജാതികളിൽപ്പെടുന്ന 101 സമുദായങ്ങളെ മൂന്നുവിഭാഗങ്ങളിൽപ്പെടുത്തി സംവരണംനൽകാൻ ലക്ഷ്യമിട്ടാണ് ഉത്തരവ്. ആകെ 17 ശതമാനം സംവരണമാണ് പട്ടികജാതിക്കാർക്കുള്ളത്. ഇതിൽ 16 സമുദായങ്ങൾ ഉൾപ്പെട്ട എസ്‌സി (ഇടത്) വിഭാഗത്തിനും 19 സമുദായങ്ങൾ ഉൾപ്പെടുന്ന എസ്‌സി (വലത്) വിഭാഗത്തിനും ആറുശതമാനംവീതവും ബാക്കിയുള്ള എല്ലാസമുദായങ്ങൾക്കുംകൂടി അഞ്ചുശതമാനവും സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെനടന്ന മന്ത്രിസഭായോഗത്തിൽ ഈ സംവരണഘടന നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നു. തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിനടക്കുന്ന നിയമനങ്ങളിലെല്ലാം ഈ സംവരണം പ്രാവർത്തികമാകും. പട്ടികജാതി ആഭ്യന്തരസംവരണം നടപ്പാക്കണമെന്നത് ഏറെക്കാലമായി വിവിധ സമുദായങ്ങൾ ആവശ്യപ്പെടുന്നതാണ്.…
Read Moreഇരയെ കാത്തിരിക്കുന്ന തുറന്ന മരണകുഴിപോലെ നഗരത്തിലെ അണ്ടർപാസുകൾ
ബെംഗളൂരു : മഴ ശക്തമാകുമ്പോൾ നഗരത്തിലെ അണ്ടർപാസുകൾ ഒന്നൊന്നായി നിറയുന്നു, ഇരയെ കാത്തിരിക്കുന്ന തുറന്ന ശവക്കുഴികൾ പോലെയാണ് ഇവ. കെആർ സർക്കിളിലെ ഈ അണ്ടർപാസ് ഒന്ന് നോക്കൂ . വെറും 10 മിനിറ്റ് മഴയ്ക്ക് ശേഷം, അണ്ടർപാസിൽ വെള്ളം കെട്ടിക്കിടക്കുന്നത്തിൽ മാറ്റമില്ല, വെള്ളം കയറുന്നതോടെ ആളുകൾക്ക് ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകാൻ ഉണ്ടർപാസ്സിലൂടെ കഴിയുന്നില്ല. ഒരു ഇരുചക്രവാഹനം ഇവിടെ കുടുങ്ങുന്നത് പതിവാണ്. പലരും വാഹനങ്ങൾ കുടുങ്ങുമ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളിമാറ്റുന്നതാണ് പതിവ്. എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടങ്ങളാണ്. രണ്ട് വർഷം…
Read Moreമലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓൺലൈൻ ബുക്കിങ് നിർബന്ധം; അനുവാദം ദിവസം 1,200 വാഹനങ്ങൾക്ക് മാത്രം
ബെംഗളൂരു : ചിക്കമഗളൂരുവിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സെപ്റ്റംബർ ഒന്നു മുതൽ ഓൺലൈൻ ബുക്കിങ് നിർബന്ധം. ചന്ദ്രദ്രോണ മലമേഖലയിലെ മുല്ലയ്യനഗിരി, സീതാലയ്യനഗിരി, ശ്രീഗുരുദത്താത്രേയ ബാബാബുധൻ സ്വാമി ദർഗ, മാണിക്യധാര എന്നീ സ്ഥലങ്ങളിലേക്കാണ് നിയന്ത്രണം. ചിക്കമഗളൂരു ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. സഞ്ചാരികളെ നിയന്ത്രിക്കാനാണ് ലക്ഷ്യം. വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ദിവസം 1,200 വാഹനങ്ങൾ മാത്രമേ ഈ മേഖലയിലേക്ക് അനുവദിക്കുകയുള്ളൂ. രണ്ടു സ്ലോട്ടുകളിലാണ് ബുക്കിങ്ങിന് അവസരമുണ്ടാകുക. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകീട്ട് ആറു വരെയുമായിരിക്കും ഇത്. ഓരോ…
Read Moreജയിൽചാടി രക്ഷപ്പെട്ട രണ്ട് പോക്സോ കേസ് പ്രതികൾ കർണാടകത്തിലെ ചിക്കമഗളൂരുവിൽ നിന്നും പിടിച്ചു
ബെംഗളൂരു : അസമിൽനിന്ന് ജയിൽചാടി രക്ഷപ്പെട്ട രണ്ട് പോക്സോ കേസ് പ്രതികൾ കർണാടകത്തിലെ ചിക്കമഗളൂരുവിൽ പോലീസിന്റെ പിടിയിലായി. അസം മോറിഗാവ് സ്വദേശികളായ എം.ഡി. ജയ്‌റുൽ ഇസ്ലാം (24), സുബ്രതാ സർക്കാർ (33) എന്നിവരെയാണ് ചിക്കബല്ലാപുര പോലീസ് പിടികൂടിയത്. ഇരുവരെയും 20 വർഷം വീതം കഠിനതടവിന് കോടതി ശിക്ഷിച്ചതായിരുന്നു. തടവനുഭവിക്കുന്നതിനിടെ ഈമാസം 20-നാണ് ഇവർ മോറിഗാവ് ജില്ലാജയിലിൽനിന്ന് രക്ഷപ്പെട്ടത്. ബാരക്കിന്റെ കമ്പികൾതകർത്ത് ജയിലിന്റെ ചുമരുകൾ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചിക്കമഗളൂരുവിലെത്തി തോട്ടംതൊഴിലാളികൾക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നു. അസം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക് ചിക്കമഗളൂരുവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്…
Read Moreനാളെ മുതൽ സംസ്ഥാനത്ത് പ്രോപ്പർട്ടി രജിസ്ട്രേഷൻ ഫീസ് വർധിക്കും
ബെംഗളൂരു: പാൽ, ബസ്, വൈദ്യുതി, വെള്ളം, മെട്രോ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ വിലകൾ വർദ്ധിപ്പിച്ചതിനെത്തുടർന്ന്, റവന്യൂ വകുപ്പ് ഇപ്പോൾ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. വിലവർദ്ധനവിൽ വലഞ്ഞിരുന്ന ജനങ്ങൾക്ക് ഇത് മറ്റൊരു ഞെട്ടലാണ് നൽകിയത്. ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഫീസ് 1% മുതൽ 2% വരെ വർദ്ധിപ്പിച്ചു.
Read Moreപാതി കത്തിക്കരിഞ്ഞ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു : ശ്രാവണബെലഗോളയിൽ യുവാവിന്റെ മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. 35-നും 40-നുമിടയ്ക്ക് പ്രായംതോന്നിക്കുന്നയാളുടെ മൃതദേഹം ചാക്കിൽപ്പൊതിഞ്ഞ് പാറകൾക്കിടയിൽ ഒളിപ്പിച്ചുവെച്ചനിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. തെളിവുനശിപ്പിക്കാനായി മൃതദേഹം കത്തിച്ചശേഷം ഉപേക്ഷിച്ചതാണെന്നും കരുതുന്നു. ശ്രാവണബെലഗോള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
Read Moreമദ്യപ്രേമികളുടെ ശ്രദ്ധയ്ക്ക് : ഈ ദിവസങ്ങളിൽ ബാറുകൾ അടച്ചിടും, ബെംഗളൂരുവിൽ മദ്യം ലഭിക്കില്ല
ബെംഗളൂരു: ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജന പരിപാടികൾ നടക്കുന്നു . ഈ സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായി, ഓഗസ്റ്റ് 31 നും സെപ്റ്റംബർ 14 നും ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും മദ്യവിൽപ്പന നിരോധിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ അധികാരപരിധിയിൽ കൂട്ട ഗണേശ വിഗ്രഹ നിമജ്ജനം നടക്കുന്നതിനാൽ, അക്രമികൾ അത് കഴിച്ച് കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും മദ്യവിൽപ്പന നിരോധിച്ചിരിക്കുന്നു. അതിനാൽ, ബാറുകൾ രണ്ട് ദിവസത്തേക്ക് അടച്ചിരിക്കും. ഗണേശ വിഗ്രഹ നിമജ്ജനത്തിന്റെ പശ്ചാത്തലത്തിൽ, നഗരത്തിലെ ചില പോലീസ് സ്റ്റേഷനുകളിൽ മദ്യവിൽപ്പന നിരോധിക്കാൻ…
Read Moreകേന്ദ്രസർക്കാർ സമ്പൂർണമായി ഓൺലൈൻ ഗെയിമുകൾ നിരോധിച്ചതിനെ മറികടക്കാൻ നിയമനിർമാണത്തിന് ഒരുങ്ങി കർണാടക സർക്കാർ .
ബെംഗളൂരു : കേന്ദ്രസർക്കാർ ഓൺലൈൻ ഗെയിമുകൾ സമ്പൂർണമായി നിരോധിച്ചതിനെ മറികടക്കാൻ കർണാടക സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു. നിരോധനത്തെ തുടർന്നുള്ള വരുമാനനഷ്ടം തടയാൻ നിയന്ത്രണങ്ങളോടെ ഓൺലൈൻ ഗെയിം അനുവദിക്കാനാണ് നീക്കം. വൈദഗ്ധ്യം ആവശ്യമുള്ള മത്സരം എന്ന വിഭാഗത്തിൽപ്പെടുത്തി ചില ഗെയിമുകൾക്ക് അനുമതിനൽകും. ഇതിനായി പുതിയ ബിൽ അവതരിപ്പിക്കും. രാജ്യത്തെ ഓൺലൈൻ ഗെയിം കമ്പനികളുടെ പ്രധാനവിപണി കർണാടകമാണ്. ആകെ വിപണിയുടെ 30 ശതമാനവും സംസ്ഥാനത്താണ്. കഴിഞ്ഞവർഷംമാത്രം കർണാടകത്തിന് ഒാൺലൈൻ ഗെയിമിൽനിന്ന് ലഭിച്ച നികുതിവരുമാനം 437 കോടി രൂപയാണ്. നടപ്പുസാമ്പത്തികവർഷം 500 കോടി കടക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. കേന്ദ്രം സമ്പൂർണനിരോധനം…
Read More