കേന്ദ്രസർക്കാർ സമ്പൂർണമായി ഓൺലൈൻ ഗെയിമുകൾ നിരോധിച്ചതിനെ മറികടക്കാൻ നിയമനിർമാണത്തിന് ഒരുങ്ങി കർണാടക സർക്കാർ .

ബെംഗളൂരു : കേന്ദ്രസർക്കാർ ഓൺലൈൻ ഗെയിമുകൾ സമ്പൂർണമായി നിരോധിച്ചതിനെ മറികടക്കാൻ കർണാടക സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു.

നിരോധനത്തെ തുടർന്നുള്ള വരുമാനനഷ്ടം തടയാൻ നിയന്ത്രണങ്ങളോടെ ഓൺലൈൻ ഗെയിം അനുവദിക്കാനാണ് നീക്കം.

വൈദഗ്ധ്യം ആവശ്യമുള്ള മത്സരം എന്ന വിഭാഗത്തിൽപ്പെടുത്തി ചില ഗെയിമുകൾക്ക് അനുമതിനൽകും. ഇതിനായി പുതിയ ബിൽ അവതരിപ്പിക്കും.

രാജ്യത്തെ ഓൺലൈൻ ഗെയിം കമ്പനികളുടെ പ്രധാനവിപണി കർണാടകമാണ്. ആകെ വിപണിയുടെ 30 ശതമാനവും സംസ്ഥാനത്താണ്.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

കഴിഞ്ഞവർഷംമാത്രം കർണാടകത്തിന് ഒാൺലൈൻ ഗെയിമിൽനിന്ന് ലഭിച്ച നികുതിവരുമാനം 437 കോടി രൂപയാണ്.

നടപ്പുസാമ്പത്തികവർഷം 500 കോടി കടക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. കേന്ദ്രം സമ്പൂർണനിരോധനം ഏർപ്പെടുത്തിയതോടെ ഇത് നഷ്ടമാകുന്ന സ്ഥിതിയായി.

കള്ളപ്പണം വെളുപ്പിക്കൽ നടത്താൻ സാധിക്കാത്തവിധത്തിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു പ്രവർത്തിക്കുന്ന ഗെയിമുകളായിരിക്കും അനുവദിക്കുക.

വൈദഗ്ധ്യത്തിലൂടെ വിജയിക്കാൻസാധിക്കുന്ന ഗെയിമുകൾക്ക് അനുമതിനൽകാനും ഭാഗ്യംപരീക്ഷിക്കുന്ന ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമെന്നും ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
[masterslider id="10"]

Related posts