ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് ഒരു പ്രത്യേക തീവണ്ടി സർവീസ്‌കൂടി പ്രഖ്യാപിച്ചു; ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ ആരംഭിക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ഓണക്കാലയാത്രാത്തിരക്ക് പരിഗണിച്ച്‌ ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് ഒരു പ്രത്യേക തീവണ്ടി സർവീസ്‌കൂടി പ്രഖ്യാപിച്ചു.

ബെംഗളൂരു എസ്എംവിടി-മംഗളൂരു റൂട്ടിലാണ് തീവണ്ടി പ്രഖ്യാപിച്ചത്. ഞായറാഴ്ച മംഗളൂരുവിൽനിന്നും തിങ്കളാഴ്ച ബെംഗളൂരുവിൽനിന്നും പുറപ്പെടുന്ന രീതിയിലാണ് സർവീസ് നടത്തുന്നത്.

ഓഗസ്റ്റ് 29-ന് കണ്ണൂരിൽനിന്നും 30-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും പുറപ്പെടുന്ന സർവീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തിരുവോണം സെപ്റ്റംബർ അഞ്ചിനായതിനാൽ ഓണം ആഘോഷിക്കാൻ നാട്ടിൽപ്പോകുന്നവർക്ക് ഈ സർവീസുകൊണ്ട് കാര്യമായ പ്രയോജനമില്ലായിരുന്നു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

എന്നാൽ, തിങ്കളാഴ്ച ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇപ്പോൾ പ്രഖ്യാപിച്ച തീവണ്ടി കൂടുതൽപേർക്ക് ഗുണകരമാണ്.

ഞായറാഴ്ച രാത്രി 11-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06003) അടുത്തദിവസം ഉച്ചയ്ക്കുശേഷം 2.30-ന് എസ്എംവിടി സ്റ്റേഷനിൽ എത്തിച്ചേരും.

മടക്കതീവണ്ടി (06004) തിങ്കളാഴ്ച വൈകീട്ട് 3.50-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30-ന് മംഗളൂരുവിൽ എത്തും.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts