സംസ്ഥാനത്തെ പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തരസംവരണം നടപ്പാക്കി സംസ്ഥാനസർക്കാർ ഉത്തരവിറക്കി

ബെംഗളൂരു : കർണാടകത്തിൽ പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തരസംവരണം നടപ്പാക്കി സംസ്ഥാനസർക്കാർ ഉത്തരവിറക്കി.

പട്ടികജാതികളിൽപ്പെടുന്ന 101 സമുദായങ്ങളെ മൂന്നുവിഭാഗങ്ങളിൽപ്പെടുത്തി സംവരണംനൽകാൻ ലക്ഷ്യമിട്ടാണ് ഉത്തരവ്.

ആകെ 17 ശതമാനം സംവരണമാണ് പട്ടികജാതിക്കാർക്കുള്ളത്. ഇതിൽ 16 സമുദായങ്ങൾ ഉൾപ്പെട്ട എസ്‌സി (ഇടത്) വിഭാഗത്തിനും 19 സമുദായങ്ങൾ ഉൾപ്പെടുന്ന എസ്‌സി (വലത്) വിഭാഗത്തിനും ആറുശതമാനംവീതവും ബാക്കിയുള്ള എല്ലാസമുദായങ്ങൾക്കുംകൂടി അഞ്ചുശതമാനവും സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ

അടുത്തിടെനടന്ന മന്ത്രിസഭായോഗത്തിൽ ഈ സംവരണഘടന നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നു. തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇനിനടക്കുന്ന നിയമനങ്ങളിലെല്ലാം ഈ സംവരണം പ്രാവർത്തികമാകും. പട്ടികജാതി ആഭ്യന്തരസംവരണം നടപ്പാക്കണമെന്നത് ഏറെക്കാലമായി വിവിധ സമുദായങ്ങൾ ആവശ്യപ്പെടുന്നതാണ്.

ഇതിനായി സർക്കാർ പ്രത്യേക കമ്മിഷനെ നിയോഗിച്ചിരുന്നു. സമുദായങ്ങൾക്കിടിയിൽ സർവേനടത്തി കമ്മിഷൻ സർക്കാരിനുസമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us