മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓൺലൈൻ ബുക്കിങ് നിർബന്ധം; അനുവാദം ദിവസം 1,200 വാഹനങ്ങൾക്ക് മാത്രം

ബെംഗളൂരു : ചിക്കമഗളൂരുവിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സെപ്റ്റംബർ ഒന്നു മുതൽ

ഓൺലൈൻ ബുക്കിങ് നിർബന്ധം. ചന്ദ്രദ്രോണ മലമേഖലയിലെ മുല്ലയ്യനഗിരി, സീതാലയ്യനഗിരി, ശ്രീഗുരുദത്താത്രേയ ബാബാബുധൻ സ്വാമി ദർഗ, മാണിക്യധാര എന്നീ സ്ഥലങ്ങളിലേക്കാണ് നിയന്ത്രണം. ചിക്കമഗളൂരു ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.

സഞ്ചാരികളെ നിയന്ത്രിക്കാനാണ് ലക്ഷ്യം. വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ദിവസം 1,200 വാഹനങ്ങൾ മാത്രമേ ഈ മേഖലയിലേക്ക് അനുവദിക്കുകയുള്ളൂ.

  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ

രണ്ടു സ്ലോട്ടുകളിലാണ് ബുക്കിങ്ങിന് അവസരമുണ്ടാകുക. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകീട്ട് ആറു വരെയുമായിരിക്കും ഇത്.

ഓരോ സ്ലോട്ടിലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ചെറിയ ടാക്സി വാഹനങ്ങളും ഉൾപ്പെടെ 200 വാഹനങ്ങളും സാധാരണ കാറുകളും ജീപ്പുകളും എസ്‌യുവികളും ഉൾപ്പെടെ 300 വാഹനങ്ങളും 50 ടെമ്പോ ട്രാവലറുകളും 50 വലിപ്പം കൂടിയ കാറുകളുമാണ് അനുവദിക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us