വനത്തിനുള്ളിൽ നിർത്തിയിടൽ, മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കൽ ഉടൻ പിഴ; ബന്ദിപ്പൂരിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി വനംവകുപ്പ്

ബെംഗളൂരു : സഞ്ചാരികൾ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന സംഭവങ്ങൾ കൂടിയതോടെ ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രത്തിൽ കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ വനംവകുപ്പ്.

കഴിഞ്ഞദിവസം കേന്ദ്രത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ചതിന് യുവാവിൽനിന്ന് വനംവകുപ്പ് കാൽലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ തീരുമാനം.

ബന്ദിപ്പൂരിൽ 20 കിലോമീറ്റർ ദൂരത്തിലും സോളാർ പാനലിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക.

ആനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കുമൊപ്പം സെൽഫിയെടുക്കുന്ന സന്ദർശകരുടെ വീഡിയോകൾ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്.

ക്യാമറ സ്ഥാപിച്ച് വാഹനങ്ങളുടെ ചലനം, വനത്തിനുള്ളിൽ നിർത്തിയിടൽ, മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കൽ, സെൽഫി എടുക്കൽ എന്നിവ നിരീക്ഷിച്ച് പിഴ ചുമത്തും.

  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

എൻജിനിയർമാരുടെ ഒരു സംഘം ഈ ഭാഗത്ത് സർവേ നടത്തി ക്യാമറ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തും.

അനധികൃത പാർക്കിങ്ങിനെക്കുറിച്ച് പട്രോളിങ് സംഘത്തിന് മുന്നറിയിപ്പ് നൽകാനും ക്യാമറ സ്ഥാപിച്ചാൽ സാധിക്കും.

കൂടാതെ അപകടങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ തിരിച്ചറിയാനും ഗതാഗതം തടസ്സപ്പെടുത്തുന്ന വന്യമൃഗങ്ങളെ തുരത്താനും സഹായിക്കും.

ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ കേരള സർക്കാർ കർണാടക അതിർത്തിയിലെ വനപ്രദേശത്ത് സമാനമായ സൗരോർജ സിസിടിവി സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കർണാടക വനംവകുപ്പുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

എന്നിട്ടും ബന്ദിപ്പൂരിലെ മൂലെഹോള മുതൽ മദ്ദൂർ വരെയുള്ള 22 കിലോമീറ്റർ വനമേഖലയിൽ ചില സന്ദർശകർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന സംഭവവും ഏറെയുണ്ടായിട്ടുണ്ട്.  20 കിലോമീറ്റർ ദൂരത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
[masterslider id="10"]

Related posts