വെൽക്കം മമ്മൂക്ക; അവസാന ടെസ്റ്റും പാസ്സായി; ഷൂട്ടിങ് സെറ്റിലേക്ക് ഉടൻ തിരികെയെത്തും

ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു.

ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി.

ഇന്നലെ രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്.

ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്.

എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ മുഴുവൻ മമ്മൂട്ടിയാണ്. ദൈവമേ നന്ദിയെന്നും ആന്റോ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ മടങ്ങിവരവില്‍ കൂടുതല്‍ താരങ്ങള്‍ സന്തോഷം പങ്കുവെക്കുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പലതാരങ്ങളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിട്ടത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

നിരവധി പ്രേക്ഷകരാണ് ഓരോ പോസ്റ്റുകള്‍ക്കും താഴെ സന്തോഷം പ്രകടിപ്പിച്ച് കമന്റുകളിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
[masterslider id="10"]

Related posts