നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം; ആശംസയുമായി ദുല്‍ഖര്‍

നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ആശംസകള്‍ നേർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ‘നിങ്ങള്‍ക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു’ എന്ന് കുറിച്ച നടൻ ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഇൻസ്റ്റയില്‍ കുറിച്ചു. ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുല്‍ഖർ ചിത്രം പങ്കുവച്ചത്. 1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറിനേയും ഇരുവരും…

Read More

നീറ്റ് പരീക്ഷാകേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥികളിൽ നിന്നും പൂണൂലഴിപ്പിച്ച സംഭവം: രണ്ട് ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിലെ ‘നീറ്റ്’ പരീക്ഷാകേന്ദ്രത്തിൽ ബ്രാഹ്മണവിദ്യാർഥിയുടെ പൂണൂലഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. വിദ്യാർഥി നൽകിയ പരാതിയിലാണ് നടപടിയെന്ന് കലബുറഗി സിറ്റി പോലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. പരീക്ഷാകേന്ദ്രത്തിൽ വിദ്യാർഥികളുടെ ശരീരപരിശോധനയ്ക്ക് നിയോഗിച്ച രണ്ട് ജീവനക്കാരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയുടെ കലബുറഗി സെയ്ന്റ് മേരീസ് സ്കൂളിലെ കേന്ദ്രത്തിലാണ് ബ്രാഹ്മണവിദ്യാർഥികളോട് പരീക്ഷാഹാളിൽ കടക്കുന്നതിനുമുൻപ്‌ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ ബ്രാഹ്മണസമുദായാംഗങ്ങൾ പരീക്ഷാകേന്ദ്രത്തിനുമുമ്പിൽ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞമാസം 16-ന് നടന്ന കർണാടകത്തിലെ പ്രവേശനപരീക്ഷയായ കോമൺ…

Read More

ബന്ദിപുർ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പ് നൽകി; ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുകറുത്; മൈസൂരു എംപി

bandhipur

ബെംഗളൂരു: ബന്ദിപുർ രാത്രിയാത്രാനിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മൈസൂരു എംപി യദുവീർ കൃഷ്ണദത്ത മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര പരിസ്ഥിതി, വനംമന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് എംപി അറിയിച്ചു. ബന്ദിപുരിലൂടെയുള്ള രാത്രികാല ഗതാഗതനിയന്ത്രണങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതിയിൽ ഉചിതമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും എംപി അറിയിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദത്തിന് വഴങ്ങി ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗതനിരോധനം കർണാടക സർക്കാർ പിൻവലിക്കാൻ നീക്കംനടത്തുന്നുവെന്ന വിവരം മന്ത്രിയെ അറിയിച്ചു. കടുവകളുടെ ദീർഘകാല സംരക്ഷണത്തിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും കേന്ദ്രം മുൻഗണന നൽകുമെന്ന്…

Read More

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; വ്യോമക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം

സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, വ്യോമക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ട്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം.…

Read More

ഓട്ടോറിക്ഷാ നിരക്ക് വർധന ചർച്ച ചെയ്യാൻ മെയ് 13 ന് യോഗം

ബെംഗളൂരു: അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിൽ ഇതിനകം തന്നെ അസ്വസ്ഥരായ സംസ്ഥാനത്തെ ജനങ്ങൾക്ക് മറ്റൊരു പ്രഹരം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ഓട്ടോറിക്ഷാ നിരക്ക് ഉടൻ വർദ്ധിക്കാൻ സാധ്യതയുണ്ട്, മെയ് 13 ന് ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു സുപ്രധാന യോഗം ചേരും. നിലവിൽ ബെംഗളൂരുവിൽ ആദ്യത്തെ രണ്ട് കിലോമീറ്ററിന് 30 രൂപയും ഓരോ അധിക കിലോമീറ്ററിനും 15 രൂപയുമാണ് കുറഞ്ഞ ഓട്ടോറിക്ഷ നിരക്ക്. കുറഞ്ഞ നിരക്ക് 35 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ നിരക്കുകൾ…

Read More

വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനത്തിനും പാർക്കിങ്ങിനുമുള്ള നിരക്കുകൾ ഇരട്ടിയാക്കി വർധിപ്പിച്ചു

ബംഗളൂരു: മൈസൂരുവിലെ കൃഷ്ണ രാജസാഗര്‍ (കെ.ആര്‍.എസ്) ഡാമിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്ക് വര്‍ധിപ്പിച്ചു. മൂന്നു വയസ്സ് മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 10 രൂപയില്‍ നിന്നും 50 രൂപയും ആറു വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 രൂപയില്‍ നിന്നും 100 രൂപയുമാക്കി പ്രവേശന ഫീസ് കൂട്ടി. മറ്റു നിരക്കുകള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു രൂപയും കാമറ ചാര്‍ജ് 100 രൂപയുമാക്കി വര്‍ധിപ്പിച്ചു. കര്‍ണാടക കൊമേഴ്ഷ്യല്‍ ആന്‍ഡ് ഇന്‍റസ്ട്രിയല്‍ കോർപറേഷന്‍ ലിമിറ്റഡുമായുള്ള(കെ.സി.ഐ.സി) മൂന്ന് വര്‍ഷ കരാർ പ്രകാരം ദി കാവേരി നീരവാണി നിഗം ലിമിറ്റഡ്(സി.എന്‍.എല്‍.എല്‍) ആണ്…

Read More

വിസ്കി, റം, ജിൻ, വോഡ്ക എന്നിവയുടെ വില വർദ്ധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് മദ്യ നിരക്ക് വീണ്ടും വർദ്ധിക്കും . കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതിനകം രണ്ടുതവണ വില വർദ്ധിപ്പിച്ചു. ഇപ്പോൾ, മദ്യത്തിന്റെ വില മൂന്നാം തവണയും വർദ്ധിക്കും, പുതുക്കിയ വില ഈ ആഴ്ച മുതൽ തന്നെ നടപ്പിലാക്കും. കർണാടക സർക്കാർ ഡീസൽ നികുതി, വൈദ്യുതി താരിഫ്, പാൽ വില എന്നിവ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് , മദ്യത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചട്ടുള്ളത് . ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രഖ്യാപനം നടത്തിയതെങ്കിലും, ഇക്കണോമി കാറ്റഗറി മദ്യത്തിന്റെ വില ക്വാർട്ടറിന് 10-15 രൂപയും ബിയറിന്റെ വില 10%…

Read More

സിദ്ധരാമയ്യ സർക്കാർ രണ്ടാം വാർഷികത്തിലേക്ക്

ബെംഗളൂരു : കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്നു. മേയ് 20-നാണ് സർക്കാർ അധികാരമേറ്റ് രണ്ട് വർഷം പൂർത്തിയാക്കുന്നത്. രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച പറഞ്ഞു. വിജയനഗര ജില്ലയിലാണ് വാർഷികാഘോഷ പരിപാടി സംഘടിപ്പിക്കുക. ഹാവേരിയിലെ ഹനഗലിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.  

Read More

ജിലേബിയിൽ കൃത്രിമ നിറം, സർബത്തിൽ മലിനജലം സംശയം: സാമ്പിളുകൾ ശേഖരിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം

ബെംഗളൂരു : ജിലേബിയിലും സർബത്തിലും കൃത്രിമ നിറങ്ങൾ ചേർക്കുന്നതിന് തടയിടാനൊരുങ്ങി കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. വിൽപ്പനക്കുവെച്ച ജിലേബിയുടെയും സർബത്തിന്റെയും സാംപിളുകൾ ശേഖരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ ജില്ലകളിൽനിന്നും അഞ്ചു വീതം സാംപിളുകൾ ശേഖരിക്കാനാണ് നിർദ്ദേശം. മൂന്ന് ദിവസത്തിനുള്ളിൽ സാംപിളുകൾ ശേഖരിച്ച് സർക്കാരിന്റെ ലബോറട്ടറികളിലേക്ക് പരിശോധനക്കയയ്ക്കണം. ഇതിന്റെ ഉടൻ ബെംഗളൂരുവിലെ ഓഫീസിലേക്ക് അയച്ചുകൊടുക്കാനും നിർദ്ദേശം നൽകി. ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ നിറങ്ങൾ ജിലേബിയിലും സർബത്തിലും ചേർക്കുന്നതായി ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Read More

ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ ആറംഗസംഘം വെട്ടിക്കൊന്നു

മൈസൂരു : ഒട്ടേറെ ക്രിമിനൽക്കേസുകളിലെ പ്രതിയായ യുവാവിനെ ആറംഗസംഘം വെട്ടിക്കൊന്നു. വരുണ താലൂക്കിലെ ഒരു ഹോട്ടലിനുമുന്നിൽ തിങ്കളാഴ്ച പുലർച്ചെ 1.45-നാണ് സംഭവം. മൈസൂരു നഗരത്തിലെ ക്യാതമരനഹള്ളി നിവാസി കാർത്തിക് (32) ആണ് കൊല്ലപ്പെട്ടത്. ചിക്കഹള്ളിയിൽനടന്ന ഒരു കൊലപാതകശ്രമത്തിൽ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞമാസമാണ് ജാമ്യത്തിലിറങ്ങിയത്. കാർത്തിക് മറ്റുകേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിനുമുന്നിൽ സ്കൂട്ടറിലും കാറിലുമായി എത്തിയ ആറുപേരടങ്ങുന്ന സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഹോട്ടലിലെ സിസിടിവിയിൽ ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കാർത്തിക്കിന്‌ ഗായത്രിപുരം സ്വദേശിയായ പ്രവീണുമായി സാമ്പത്തികത്തർക്കമുണ്ടായിരുന്നു. മുൻപ്‌ കാർത്തിക് പ്രവീണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ…

Read More
Click Here to Follow Us