ജിലേബിയിൽ കൃത്രിമ നിറം, സർബത്തിൽ മലിനജലം സംശയം: സാമ്പിളുകൾ ശേഖരിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം

ബെംഗളൂരു : ജിലേബിയിലും സർബത്തിലും കൃത്രിമ നിറങ്ങൾ ചേർക്കുന്നതിന് തടയിടാനൊരുങ്ങി കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്.

വിൽപ്പനക്കുവെച്ച ജിലേബിയുടെയും സർബത്തിന്റെയും സാംപിളുകൾ ശേഖരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഓരോ ജില്ലകളിൽനിന്നും അഞ്ചു വീതം സാംപിളുകൾ ശേഖരിക്കാനാണ് നിർദ്ദേശം. മൂന്ന് ദിവസത്തിനുള്ളിൽ സാംപിളുകൾ ശേഖരിച്ച് സർക്കാരിന്റെ ലബോറട്ടറികളിലേക്ക് പരിശോധനക്കയയ്ക്കണം. ഇതിന്റെ ഉടൻ ബെംഗളൂരുവിലെ ഓഫീസിലേക്ക് അയച്ചുകൊടുക്കാനും നിർദ്ദേശം നൽകി.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ നിറങ്ങൾ ജിലേബിയിലും സർബത്തിലും ചേർക്കുന്നതായി ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts