ടിപ്പ് നൽകില്ലേ ? എന്നാൽ ഓട്ടം വരാൻ ഞങ്ങൾക്കും മനസില്ല; ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: ബുക്ക് ചെയ്യുമ്പോൾ ടിപ് നൽകിയില്ലെങ്കിൽ ഓട്ടം വരാൻ വിസമ്മതിച്ച് ഓട്ടോ ഡ്രൈവർമാർ. ബുക്ക് ചെയ്യുമ്പോൾ തന്നെ 10–50 രൂപവരെയാണ് ടിപ് നൽകാൻ ആവശ്യപ്പെടുന്നത്. ഇത് നൽകാതെ ബുക്ക് ചെയ്യുമ്പോൾ ഓട്ടോ ലഭിക്കില്ല. കൂടുതൽ ടിപ് നൽകിയാൽ ഓട്ടോ പെട്ടെന്ന് ലഭിക്കുകയും ചെയ്യും. നിലവിൽ 1.9 കിലോമീറ്റർ ദൂരത്തിന് കുറഞ്ഞ നിരക്ക് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വെബ്ടാക്സി കമ്പനികൾ നിരക്ക് ഈടാക്കുന്നത്.

Read More

യുദ്ധത്തിന് മുതിരുന്ന ‘ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും’; മുന്നറിയിപ്പ് നൽകി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍ പ്രദേശത്തെ ഒമ്പതിടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളുടെതുള്‍പ്പെടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആദ്യ പ്രതികരണം. ‘ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും. മുഴുവന്‍ രാഷ്ട്രവും പാകിസ്ഥാന്‍ സായുധ സേനയ്ക്കൊപ്പം നില്‍ക്കും.’ ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്ട ലക്ഷ്യങ്ങൾ വിജയിക്കാന്‍…

Read More

തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; ഓപ്പറേഷൻ സിന്ദൂർ: 12 ഭീകരരെ വധിച്ചു, 55 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

ഡല്‍ഹി:’ഓപ്പറേഷൻ സിന്ദൂറിന്‍റെ’ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താനിലെ 12 ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. 55 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ ആക്രമണമുണ്ടായതായി പാകിസ്താന്‍ സ്ഥിരീകിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫാണ് ആക്രമണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാകിസ്താന്‍റെ വിശദീകരണം. ‘ആറ് സ്ഥലങ്ങളിലായി ആകെ 24 ആക്രമണങ്ങൾ പാകിസ്താനിലുണ്ടായി. ഈ ആക്രമണങ്ങളിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്കേറ്റു, രണ്ട് പേരെ കാണാതായി’..പാകിസ്ഥാൻ സൈനിക വക്താവ് അറിയിച്ചു. അതേസമയം, ഇന്ത്യ ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് ആക്രമണം…

Read More

മഴക്കാലത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികൾക്കായി കാത്തിരിക്കുന്ന 1,550-ലധികം സർക്കാർ സ്കൂളുകൾ

ബെംഗളൂരു: സ്കൂളുകൾ വീണ്ടും തുറക്കാനും കാലവർഷം ആരംഭിക്കാനും ഒരു മാസം മാത്രം ബാക്കി. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ 1,550-ലധികം ക്ലാസ് മുറികൾ ഇപ്പോഴും അറ്റകുറ്റപ്പണികൾക്കായി കാത്തിരിക്കുന്നു, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കർണാടകയിലുടനീളമുള്ള സർക്കാർ സ്കൂളുകളിലെ 21,255 ക്ലാസ് മുറികൾക്ക് വലിയ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഇതിൽ 1,323 എണ്ണം ദക്ഷിണ കന്നഡയിലും 274 എണ്ണം ഉഡുപ്പിയിലുമാണ്. മാസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാരിന് വിശദമായ നിർദ്ദേശം സമർപ്പിച്ചിട്ടും, അറ്റകുറ്റപ്പണികൾക്കുള്ള പൂർണ്ണ ധനസഹായം ഇതുവരെ അനുവദിച്ചിട്ടില്ലന്നാണ് ആരോപണം. ദക്ഷിണ കന്നഡ ജില്ലയിൽ 893…

Read More

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന്

രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികള്‍ നടന്നുവരികയാണ്. നാലു ലക്ഷത്തി നാല്‍പത്തി നാലായിരത്തി എഴുന്നൂറ്റി ഏഴ് വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടും. ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയൊമ്പത്…

Read More

ബെംഗളൂരു – എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നും തുടരും സിനിമ കണ്ട യുവാവിനെ പൊക്കി പോലീസ്

ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണിൽ ‘തുടരും’ സിനിമ കണ്ട യുവാവിനെ തൃശൂർ റെയിൽവേ പോലിസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ താമസിക്കുന്ന റെജിൽ എന്ന മലയാളി യുവാവിനെയാണ് ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നും പിടിച്ചത്. സഹയാത്രികനാണ് ഇയാൾ സിനിമ കാണുന്ന കാര്യം പൊലിസിനെ അറിയിച്ചത്. തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Read More

നഗരത്തിൽ പേ ആൻഡ് പാർക്കിങ് സംവിധാനം പുനരാരംഭിക്കുന്നു; പാർക്കിങ് ഫീസ് ഈടാക്കുന്ന റോഡുകൾ അറിയാൻ വായിക്കാം

ബെംഗളൂരു∙ നഗരത്തിലെ പ്രധാന റോഡുകളിൽ പേ ആൻഡ് പാർക്കിങ് സംവിധാനം പുനരാരംഭിക്കാൻ ബിബിഎംപി. എംജി റോഡ്, ബ്രിഗേഡ് റോഡ് ഉൾപ്പെടെ 14 ഇടങ്ങളിലാണ് റോഡരികിൽ പാർക്കിങ് സൗകര്യം പുനരാരംഭിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡിജിറ്റൽ സ്മാർട്ട് പാർക്കിങ്ങിനു പകരമാണ് നേരിട്ട് പാർക്കിങ് ഫീസ് പിരിക്കാൻ ഏജൻസികൾക്ക് അനുമതി നൽകുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും കാറുകൾക്ക് 30 രൂപയുമാണ് ഈടാക്കുക. നഗര ഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്) നിർദേശിച്ച റോഡുകളിലാണ് പാർക്കിങ്ങിന് ബിബിഎംപി കരാർ നൽകിയത്. 7 കോടിരൂപയാണ് പ്രതിവർഷം വരുമാനമായി ബിബിഎംപിക്കു ലഭിക്കുക. 5…

Read More

വേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വേടന്റെ വിവാദ ശരങ്ങളേറ്റ് റേഞ്ച് ഓഫിസര്‍ തെറിച്ചു. റാപ് ഗായകന്‍ വേടനെ (ഹിരണ്‍ദാസ് മുരളി) പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍. അതീഷിനെ സ്ഥലം മാറ്റാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടു. ആർ.അധീഷിനെ മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് സ്ഥലം മാറ്റിയത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്ഥൻ നടപടി നേരിട്ടിരിക്കുന്നത്. വേടനെതിരെ വനംവകുപ്പ് അനാവശ്യ തിടുക്കം കാട്ടിയാണ് നടപടിയെടുത്തതെന്നു തുടക്കം മുതല്‍ അഭിപ്രായം ഉയർന്നിരുന്നു. തുടർന്ന് വകുപ്പു മന്ത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രംഗത്തുവരികയും…

Read More

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; കേരളത്തിലെ 14 ജില്ലകളിലും നാളെ മോക് ഡ്രിൽ

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക. കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ…

Read More

സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് മുൻ എംപിയുടെ ഭാര്യയാണെന്ന് പോസ്റ്റിട്ട അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു : കോൺഗ്രസ് മുൻ എംപി ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് പറഞ്ഞ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട യുവതിയെ രാമനഗര സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തു. പ്രൈമറി സ്കൂൾ അധ്യാപിക പവിത്ര ദൊഡ്ഡലഹള്ളി (30) ആണ് അറസ്റ്റിലായത്. ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് പറഞ്ഞാണ് ഇവർ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. എംപിയുടെ ഫോട്ടോ യുവതിയുടെ ചിത്രത്തിനൊപ്പം വെച്ചും പോസ്റ്റ് ചെയ്തതായി പരാതിയിൽ പറഞ്ഞു. ഡി.കെ. സുരേഷിന്റെ ഭാര്യയായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് ഏപ്രിൽ എട്ടിന് യുവതി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോയും ഇട്ടിരുന്നു. ഡി.കെ. സുരേഷിന്റെപേരും പറഞ്ഞ് യുവതി…

Read More
Click Here to Follow Us