ബെംഗളൂരു : ജഗലൂർ ടൗണിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പി.യു വിദ്യാർത്ഥി മരിച്ചു. ശ്രേയസ് (18) ആണ് മരിച്ചത്. പി.യു.സി പരീക്ഷ എഴുതിയ ശേഷം, ഒരു കെട്ടിടത്തിന് മുകളിൽ സമയം ചെലവഴിക്കുന്നതിനിടെ, വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയായിരുന്നു ശ്രേയസ്. ഉടൻ തന്നെ ദാവണഗരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപെട്ടു
Read MoreDay: 4 April 2025
‘നഗരത്തിൽ ബസ് ചാർജ് ആറ് രൂപ’ ; വൈറലായി പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ സിഇഒ യുടെ പോസ്റ്റ്
ബെംഗളൂരു: നഗരത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കാപിറ്റല്‍ മൈൻഡിന്‍റെ സി.ഇ.ഒയാണ് ദീപക് ഷേണോയ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അദ്ദേഹം പൊതുജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തന്‍റെ അഭിപ്രായം അറിയിക്കാറുണ്ട്. 43.1 ദശലക്ഷം യു.എസ് ഡോളർ മൂല്യമുള്ള കമ്പനിയുടെ സി.ഇ.ഒ ആയ ദീപക് ഷേണോയ്, കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് എക്സില്‍ പോസ്റ്റിട്ടിരുന്നു. ഇപ്പോഴും മിനിമം ബസ് ചാർജ് ആറ് രൂപയാണെന്ന അറിവ് തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. ‘ഇന്നൊരു ബസില്‍ കയറി. ആറ് രൂപയായിരുന്നു ചാർജ്. ശേഷം ഓഫിസിലേക്ക് 30 മിനിറ്റ് നടക്കുകയും…
Read Moreഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്
ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവാണ് ഗോകുലം ഗോപാലാൻ. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ വലിയ വിവാദം ഉയർന്നിരുന്നു. പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ്…
Read Moreനടൻ രവികുമാർ അന്തരിച്ചു
തൃശൂർ:ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സർപ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
Read Moreജെസ്‌കോം ജീവനക്കാരൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
ബെംഗളൂരു: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി. കലബുർഗി ഗബാരെ ലേഔട്ടിൽ താമസിച്ചിരുന്ന സന്തോഷ്കുമാർ കൊറള്ളി, ഭാര്യ ശ്രുതി, മക്കളായ മുനിഷ്, അനീഷ് (4 മാസം) എന്നിവരാണ് മരിച്ചത്. വൈദ്യുതി വിതരണ കമ്പനിയിലെ (ജെസ്‌കോം) സീനിയർ അക്കൗണ്ടന്റായിരുന്നു സന്തോഷ്. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷ് ഭാര്യ ശ്രുതിയെയും മക്കളായ മുനിഷിനെയും അനീഷിനെയും (4 മാസം പ്രായമുള്ള) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.…
Read Moreനീതി ലഭിക്കണമെന്ന് ആവശ്യം; വിധാൻ സൗധയ്ക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
ബെംഗളൂരു: വിധാന സൗധയ്ക്ക് മുന്നിൽ വിഷം കഴിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹാസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സഞ്ജയ് എന്നയാൾ നീതി ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭാ മന്ദിരത്തിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ അയാളെ തടഞ്ഞുനിർത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട്, സഞ്ജയിനെ വിധാൻ സൗധ പോലീസ് കസ്റ്റഡിയിലെടുത്തു. ചന്നരായപട്ടണ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച മർദ്ദനത്തിന് നീതി തേടിയാണ് സഞ്ജയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Read Moreവലിയ തോതിൽ ഉയരുന്ന് നഗരത്തിൽ പുതിയതായി രജിസ്റ്റർ ചെയുന്ന വാഹനങ്ങളുടെ എണ്ണം
ബെംഗളൂരുവിൽ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. 2025 ഫെബ്രുവരി വരെയുള്ള മോട്ടോർ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത് 1.2 കോടി വാഹനങ്ങൾ. 2021 മാർച്ച് വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കോടിയിലധികം വാഹനങ്ങളാണ് ബെംഗളൂരുവിൽ വർധിച്ചിരിക്കുന്നത്. അതേസമയം കർണാടകത്തിൽ 2025 ഫെബ്രുവരിവരെ 3.3 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 മാർച്ച് വരെ ഇത് 2.7 കോടി ആയിരുന്നു. ഗതാഗത വകുപ്പിൻ്റെ ഏറ്റവും പുതിയ രേഖകൾ പ്രകാരം, ബെംഗളൂരുവിലെ റോഡുകളിൽ ഇരുചക്രവാഹനങ്ങൾക്ക് തന്നെയാണ് അപ്രമാദിത്വം. 2025 ഫെബ്രുവരിവരെ…
Read Moreകടുത്ത വേനൽച്ചൂടിൽ നഗരത്തിനു കുളിരായി എത്തി വേനൽമഴ
ബെംഗളൂരു : കടുത്ത വേനൽച്ചൂടിൽ നഗരത്തിന് കുളിരുപകർന്ന് വേനൽമഴ. വ്യാഴാഴ്ച ഉച്ചയോടെയാണ് നഗരത്തിന്റെ പലഭാഗങ്ങളിലും മഴ പെയ്തത്. പലയിടങ്ങൡും ഒരു മണിക്കൂറോളം മഴ നീണ്ടുനിന്നു. രാമമൂർത്തി നഗർ, കെആർ പുരം, കബൺപാർക്ക്, എംജിറോഡ്, മജസ്റ്റിക്, വിധാൻസൗധ, ശാന്തിനഗർ, മല്ലേശ്വരം, ഫ്രീഡം പാർക്ക്, റിച്മണ്ട് സർക്കിൾ തുടങ്ങിയയിടങ്ങളിൽ ശക്തമായി മഴപെയ്തു. വലിയ ഇടിമുഴക്കത്തോടുകൂടിയാണ് മഴപെയ്തത്. ശക്തമായ കാറ്റ് വീശിയടിക്കുകയും ചെയ്തു. പലയിടങ്ങളിലും ആൾത്തുളകൾ നിറഞ്ഞുകവിഞ്ഞ് മലിനജലം മഴവെള്ളത്തിനൊപ്പം ചേർന്ന് റോഡിലേക്ക് കുതിച്ചൊഴുകി. ഒട്ടേറെ യിടങ്ങളിൽ റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇത് യാത്രക്കാർക്ക് ദുരിതമായി. വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി.…
Read Moreജയനഗറിൽ നടക്കാൻ പോയ വളർത്തുനായയെ ഉടമയിൽ നിന്ന് മോഷ്ടിച്ചു
ബെംഗളൂരു: ജയനഗറിലെ 9-ാം ബ്ലോക്കിൽ നടക്കാൻ കൊണ്ടുപോയ വളർത്തുനായയെ ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ ഉടമയിൽ നിന്ന് മോഷ്ടിച്ചു. ഫെബ്രുവരി 12 ന് രാത്രി, നായയുടെ ഉടമയായ മധുര തന്റെ നായ റിച്ചിയുമായി നടക്കുകയായിരുന്നു. പെട്ടെന്ന്, ഹെൽമെറ്റ് ധരിച്ച രണ്ട് പേർ ബൈക്കിൽ വന്നു, പിൻസീറ്റ് യാത്രികൻ നായയെ പിടിച്ച് വലിച്ചു, അവർ രക്ഷപ്പെട്ടു. മധുര അവരെ പിടിക്കാൻ ശ്രമിച്ചു കൊണ്ട്, കുറച്ചു നേരം പിറകെ ഓടി, പക്ഷേ അവർ കടന്നുകളഞ്ഞു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, മോഷ്ടാക്കൾ നായയുമായി രക്ഷപ്പെടുന്നത്…
Read More