ബെംഗളൂരു: സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റില്‍. 25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെംഗളൂരു സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2023 ലാണ് സതീഷ്( പേര് യഥാർത്ഥമല്ല) അഞ്ച് വയസുകാരനായ കുട്ടിയെ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളില്‍ ചേർത്തത്. അഡ്മിഷൻ പ്രക്രിയയ്‌ക്കിടെ ഇരുവരും തമ്മില്‍ പരിചയപ്പെട്ടുകയും ഫോണ്‍ നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് ഇരുവരും സന്ദേശങ്ങളും സ്വകാര്യ ഫോട്ടോകളും കൈമാറാൻ തുടങ്ങി. ഇതിനിടെ ശ്രീദേവി നാല് ലക്ഷം രൂപയും വാങ്ങിച്ചെടുത്തിരുന്നു. തുടർന്ന്…
Read MoreDay: 1 April 2025
ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 2 പേർ മരിച്ചു
ബെംഗളൂരു: ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുള്‍ അസീസും കുടുംബവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അബ്ദുള്‍ അസീസിന്‍റെ മക്കളായ മുസ്കാനുള്‍ ഫിർദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളടക്കം ഒൻപത് പേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. കാറിന്‍റെ മുൻസീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. അബ്ദുള്‍ അസീസ് (45), സഹദിയ (25), സിനാൻ (17), ആദില്‍ (16), ഷാനിജ്…
Read Moreസൈബർ തട്ടിപ്പിലൂടെ 50 ലക്ഷം കവർന്നു; ദമ്പതികൾ മരിച്ച നിലയിൽ
ബെംഗളൂരു: സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടു. കര്‍ണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തന്‍ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്. സൈബര്‍ തട്ടിപ്പുകാര്‍ ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ച് മണിക്കൂറുകളോളം പീഡിപ്പിച്ചാണ് പണം തട്ടിയതെന്ന വിവരം പുറത്തുവരുന്നുണ്ട്. ഇതില്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ഇരുവരും. ഡീഗോ ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍കോര്‍ട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരില്‍ നിന്ന് പണം…
Read Moreവായ്പ ലഭിച്ചില്ല ബാങ്ക് കൊള്ളയടിച്ച് സഹോദരങ്ങളും സംഘവും
ബെംഗളൂരു : ന്യാമതി എസ്‌ബിഐ ബാങ്ക് കവർച്ച കേസിലെ പ്രതികളെ ആറ് മാസത്തിന് ശേഷം സ്വർണ്ണാഭരണങ്ങൾ സഹിതം അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ തമിഴ്നാട്ടിൽ നിന്നുള്ള സഹോദരങ്ങളായ അജയ്, വിജയ് എന്നിവരുൾപ്പെടെ ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വിജയകുമാർ (30), സഹോദരൻ അജയ് കുമാർ (28), ബെലഗട്ട് സ്വദേശി അഭിഷേക് (23), സുരഹോനെ ഗ്രാമത്തിലെ ചന്ദ്ര (23), മഞ്ജുനാഥ് (32), പരമാനന്ദ് (30) എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തിന് മുമ്പ് വിജയ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, വായ്പ ലഭിക്കാതെ വന്നപ്പോൾ,…
Read Moreനഗരത്തിൽ ഇന്ന് മുതൽ മാലിന്യ ശേഖരണ നിരക്കിൽ വർധന
ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിനായി ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് ഘടന ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിബിഎംപി അറിയിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ വലിയ തോതിൽ മാലിന്യം പുറന്തള്ളുന്ന കെട്ടിടങ്ങൾക്കാണ് നിലവിൽ മാലിന്യ സെസ് ഏർപ്പെടുത്തുന്നത്. നേരത്തെ മാലിന്യ സെസ് കിലോയ്ക്ക് 5 രൂപയായി നിശ്ചയിച്ചിരുന്നു, എന്നാൽ പുതിയ തീരുമാനപ്രകാരം സെസ് 12 രൂപയായി വർധിക്കുമെന്ന് ബിബിഎംപി അറിയിച്ചു. അതേസമയം സെസ് വർധനവ് അശാസ്ത്രീയമാണെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. ബെംഗളൂരുവിൽ മാലിന്യ സംസ്കരണം വർഷങ്ങളായി വലിയ പ്രശ്നമാണ്. സെസ് കിലോയ്ക്ക്…
Read Moreതിരുവനന്തപുരത്തേക്ക് വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
ബെംഗളൂരു: വെളളി ശനി ദിവസങ്ങളില്‍ നഗരത്തില്‍ നിന്നും തിരവനന്തപുരത്തേക്ക് വാരാന്ത്യ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തെക്കന്‍ കേരളത്തിന് പുറമേ മധ്യകേരളത്തില്‍ ഉളളവര്‍ക്കും ട്രെയിന്‍ സൗകര്യപ്രദമാണ് മുന്‍പ് പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് പുറപ്പെടുന്ന തരത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതാണ് പതിവ്. ഇതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഇത്തവണ സമയക്രമത്തില്‍ മാറ്റം വരുത്തിയട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് വെളളിയാഴ്ച്ചകളില്‍ രാത്രി പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മടങ്ങുന്ന തരത്തില്‍ സമയക്രമം അനുവദിച്ചട്ടുണ്ട്.
Read Moreവിജയ്ക്ക് മുന്നറിയിപ്പു നൽകി മന്ത്രി
ചെന്നൈ : വിജയ് അതിരൂക്ഷമായി വിമർശിച്ചിട്ടും ഡിഎംകെ പ്രതികരിക്കാത്തത് വെറുതെയല്ലെന്നും എല്ലാവരെയും നേരിടാൻ തങ്ങൾക്കറിയാമെന്നും മന്ത്രി കെ.എൻ. നെഹ്‌റു. തിരുച്ചിറപ്പള്ളിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെഹ്‌റു. കഴിഞ്ഞദിവസംവരെ നടനായിരുന്ന ആൾ രാഷ്ട്രീയത്തിലിറങ്ങിയ ഉടനെതന്നെ ഡിഎംകെയാണ് പ്രധാന എതിരാളിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മന്ത്രി പരിഹസിച്ചു.
Read Moreയുവതിയെയും മകളെയും മാതാപിതാക്കളെയും കുത്തിക്കൊലപ്പെടുത്തിയ മലയാളി പിടിയിൽ
കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഗിരീഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരെയാണ് വ്യാഴാഴ്ച കുത്തിക്കൊലപ്പെടുത്തിയനിലയിൽ കണ്ടത്. കൊലക്ക് ശേഷം വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം. ഇതേത്തുടർന്ന് നാഗിയുടെ ഭർത്താവ് വയനാട് തലപ്പുഴ അത്തിമല കോളനിയിലെ…
Read Moreനഗരത്തിൽ അന്യായമായി മലയാളിയുവാവിനെ കസ്റ്റഡയിൽവെച്ച നാല് പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു : മലയാളിയുവാവിനെ അന്യായമായി സ്റ്റേഷനിൽ തടങ്കലിൽവെച്ചതിന് പോലീസുകാർക്ക് സസ്പെൻഷൻ. രാമമൂർത്തി നഗർ സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർക്കും മൂന്ന് കോൺസ്റ്റബിൾമാർക്കുമാണ് സസ്പെൻഷൻ. കേരളത്തിൽനിന്ന് വാടകയ്ക്കെടുത്ത വാഹനം ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ രാജീവ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാജീവിനെ വിട്ടയക്കാത്തതിൽ ഇയാളുടെ സുഹൃത്തുക്കൾ മനുഷ്യാവകാശ കമ്മിഷനിൽ പരാതിനൽകി. എന്നാൽ, കമ്മിഷനംഗങ്ങൾ സ്റ്റേഷനിൽ പരിശോധനക്കെത്തുന്നതിന് തൊട്ടുമുൻപ് പോലീസുകാർ യുവാവിനെ സ്റ്റേഷനിൽനിന്ന് മറ്റൊരു വാഹനത്തിൽ അവിടെനിന്ന് മാറ്റി. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ഉദ്യോഗസ്ഥർക്ക് വീഴ്ചസംഭവിച്ചതായി തിരിച്ചറിഞ്ഞു. തുടർന്നാണ് നടപടി.
Read Moreറോഡിൽ വഴക്കുണ്ടാക്കി ഇരുചക്ര വാഹന യാത്രികർ
ബെംഗളൂരു: മദ്യപിച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കളെ മറ്റൊരു മോട്ടോർ സൈക്കിൾ യാത്രക്കാരൻ ഹോൺ മുഴക്കാത്തിൽ പ്രകോപിതരായി. കിലോമീറ്ററുകളോളം അയാളെ പിന്നിട്ട് പോകുകയും ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മഹാദേവപുര പ്രദേശത്താണ് സംഭവം നടന്നത്, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഘർഷം ഒഴിവാക്കാനും സാഹചര്യത്തിൽ നിന്ന് മാറി നിൽക്കാനും ബൈക്ക് യാത്രികൻ ശ്രമിച്ചിട്ടും മദ്യപിച്ച ആളുകൾ അയാളെ അനുവദിച്ചില്ല. തിരക്കേറിയ ഗതാഗതത്തിനിടയിൽ മദ്യപിച്ചിരിക്കെ, തെറ്റായ വഴിയിലൂടെ സ്കൂട്ടർ അശ്രദ്ധമായി ഓടിച്ചുപോകുന്നതിനിടെ, സ്കൂട്ടറിന്റെ പിൻസീറ്റ് യാത്രികൻ ഹോൺ മുഴക്കാൻ വേണ്ടി ബഹളം വച്ചു. https://x.com/karnatakaportf/status/1905600971721621854?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1905600971721621854%7Ctwgr%5E7337b6deedbc61a930e31bdbf4478de0a51e59c4%7Ctwcon%5Es1_&ref_url=https%3A%2F%2Fenglish.publictv.in%2Ftwo-wheeler-riders-in-road-rage-incident%2F ബൈക്ക് യാത്രികൻ…
Read More