സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ചു; ഇന്ത്യക്കായി കളിക്കും

വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായത്തിലേക്ക് തിരികെ എത്തുന്നു. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ ഛേത്രി കളിക്കും. മാർച്ചിലെ ഇന്റർനാഷണൽ വിൻഡോയിൽ മാലീദ്വീപിനും ബംഗ്ലാദേശിനും എതിരെയാണ് ഇന്ത്യ കളിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് നാൽപതുകാരനായ സുനിൽ ഛേത്ര ഇന്ത്യൻ കുപ്പായം അഴിക്കുന്നതായി പ്രഖ്യാപിച്ചത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈറ്റിനോട് ഗോൾരഹിത സമനിലയിലേക്ക് ഇന്ത്യ വീണതോടെയായിരുന്നു രാജ്യാന്തര ഫുട്ബോളിൽ നിന്ന് ബൂട്ട് അഴിക്കാനുള്ള സുനിൽ ഛേത്രിയുടെ തീരുമാനം. സുനിൽ ഛേത്രിയുടെ അഭാവത്തിൽ മുന്നേറ്റനിരയിൽ ഇന്ത്യ…

Read More

ഗോഡൗണില്‍ നിന്നും മുടി നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: ഗോഡൗണില്‍ നിന്ന് 830 കിലോഗ്രാം മുടി നഷ്ടപ്പെട്ടതായി പരാതി. രാത്രി ഒരുസംഘം ആളുകളെത്തി പൂട്ട് തകർത്ത് നടത്തിയ മോഷണത്തില്‍ ഒരു കോടി രൂപ വിലവരുന്ന മുടിയാണ് നഷ്ടമായതെന്ന് വ്യാപാരി പോലീസിനോട് പറഞ്ഞു. നോർത്ത് ബെംഗളൂരുവിലെ ലക്ഷ്മിപുര ക്രോസിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. മുടിയുടെ മൊത്തവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കെ വെങ്കടസ്വാമി എന്നയാള്‍ ഫെബ്രുവരി 12നാണ് ഹെബ്ബാളില്‍ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് തന്റെ ഗോഡൗണ്‍ മാറ്റിയത്. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവർത്തിച്ചിരുന്ന ഗോഡൗണില്‍ 27 ബാഗുകളിലായി 830 കിലോ മനുഷ്യ മുടി…

Read More

ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തി ; 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ബന്ദിപ്പൂര്‍ വനമേഖലയില്‍നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പോലിസ് രക്ഷിച്ചു. പണമിടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസില്‍ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകന്‍ എന്നിവര്‍ ബന്ദിപ്പൂര്‍ വനമേഖലയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ മുറിയെടുത്തത്. വിശ്രമത്തിനുശേഷം കാറില്‍ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികള്‍ പിന്തുടര്‍ന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി. കുടുംബം…

Read More

മലയാളി യുവതി ജീവനൊടുക്കിയ നിലയിൽ 

കോഴിക്കോട്: മലയാളി യുവതിയെ ദുബായിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി.കെ. ധന്യയാണ് മരിച്ചത്. ധന്യയെ അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പമായിരുന്നു ദുബായില്‍ താമസം.

Read More

മംഗളൂരു ജയിലിൽ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം 

ബെംഗളൂരു: കന്നട ജില്ല ജയിലില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 45 തടവുകാരെ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ചയുണ്ടായ സംഭവം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ ഇന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഉച്ചഭക്ഷണമായി ചോറും സാമ്പാറുമാണ് തടവുകാർക്ക് നല്‍കിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തടവുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് എല്ലാവരേയും പൊലീസ് വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ ആശുപത്രി സന്ദർശിച്ച്‌ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു. ഭക്ഷ്യസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട്…

Read More

ബെംഗളൂരുവില്‍ അരുംകൊല; നാലംഗ സംഘം ബാറിലേക്ക് ഇടിച്ചു കയറി ഗുണ്ടയെ വെട്ടിക്കൊന്നു

death murder

ബെംഗളൂരു: നാലംഗ സംഘം ആളുകള്‍ക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു. നോർത്ത് ബംഗളുരുവിലെ ബാറില്‍ വെച്ചാണ് നാലംഗ സംഘം നിരവധി കേസുകളില്‍ പ്രതിയായ ആളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സോളദേവനഹള്ളിയിലെ ബാറില്‍ വെച്ച്‌ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഹെബ്ബാള്‍ സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ ജയറാം മദ്യപിക്കാനായി ബാറില്‍ എത്തിയിരുന്നു. ഈ സമയം നാലംഗ സംഘം വടിവാളുകളുമായി ബാറിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇവരെ കണ്ട് ജയറാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവർ വളഞ്ഞിട്ട് ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സംഭവ…

Read More

ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി

ബെംഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ബെംഗളൂരുവിലെ കനകപുരിയിലെ റിസോർട്ടില്‍ പരമ്പാരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ബിജെപി നേതാക്കളായ കെ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി വൈ വിജയേന്ദ്ര കേന്ദ്രമന്ത്രിമാരായ അർജുൻ രാം മേഘ്‌വാള്‍, വി സോമണ്ണ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. വിവാഹാശംസകള്‍ അറിയിച്ചുകൊണ്ട് ബിജെപിയുടെ മുതിർന്ന നേതാക്കള്‍ ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹാഘോഷങ്ങള്‍ മാർച്ച്‌ ഒമ്പതിന് നടക്കും. ചെന്നൈ സ്വദേശിനിയാണ് കാർണാടിക് പിന്നണി…

Read More

വൈറ്റ്ഫീൽഡിൽ സ്ത്രീയുടെ സ്വർണ്ണ പൊട്ടിച്ചെടുത്ത് ബൈക്കിൽ എത്തിയ സംഘം

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ ഉപ്കർ ലേഔട്ടിന് സമീപം റോഡിലൂടെ നടക്കുകയായിരുന്ന വൃദ്ധയായ സ്ത്രീയുടെ സ്വർണ്ണ മാല രാവിലെ ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കൾ തട്ടിയെടുത്തു. റോഡിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് സ്ത്രീകൾക്കെതിരെയാണ് ആക്രമണം ഉണ്ടായത്. പിന്നിൽ നിന്ന് വന്ന രണ്ട് പേർ സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പിടിച്ചുപറിക്കുകയായിരുന്നു. മാല പിടിച്ചുപറിക്കാർ ശ്രമിക്കുന്നതിനിടെ അവരെ ചെറുക്കാൻ ശ്രമിച്ച സ്ത്രീ താഴെ വീണു. സംഭവസ്ഥലത്ത് നിന്ന് കൂടെ ഉണ്ടായ സ്ത്രീ രക്ഷപ്പെട്ടെങ്കിലും പിന്നീട് തിരികെ വന്ന് വീണ വയോധികയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചതായി സിസിടിവി ദൃശ്യങ്ങൾ കാണാം. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും…

Read More

ഈ മാസം മുതൽ ഓട്ടോറിക്ഷാ നിരക്ക് വർധിക്കാൻ സാധ്യത.

ബെംഗളൂരു: ജനുവരിയിൽ ബിഎംടിസി ബസ് നിരക്കുകളും ഫെബ്രുവരിയിൽ മെട്രോ നിരക്കുകളും വർദ്ധിപ്പിച്ചതിന് ശേഷം, ഇപ്പോൾ മാർച്ചിൽ ഓട്ടോറിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. നിരക്ക് പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി മാർച്ച് 12 ന് രാവിലെ 11 മണിക്ക് ഇൻഫൻട്രി റോഡിലെ ഡിസിപി-ട്രാഫിക് (ഈസ്റ്റ് ഡിവിഷൻ) ഓഫീസിൽ ഒരു യോഗം ചേരും. കഴിഞ്ഞ വർഷം റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാനായ ബെംഗളൂരു സിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറോട് നിരക്ക് വർദ്ധിപ്പിക്കാൻ ഓട്ടോ ഡ്രൈവർമാരുടെ സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു, കിലോമീറ്ററിന് 5-10 രൂപയുള്ള വർദ്ധനവ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ഏറ്റവും…

Read More

കൗപ് മാരിയമ്മ ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്

ബെംഗളൂരു : ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് കാപു മാരിയമ്മ ക്ഷേത്രം സന്ദർശിച്ച് ദേവി ദർശനം നടത്തി. കൗപ് നിയോജകമണ്ഡലത്തിലെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ച മാരിയമ്മ ക്ഷേത്രം സന്ദർശിച്ച ശേഷം മണ്ഡിയ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപി കങ്കണ റണാവത്തിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ദേവീ ദർശനത്തിനു ശേഷം നടന്ന പൊതുയോഗത്തിൽ കങ്കണ പങ്കെടുത്തു. ഈ യോഗത്തിൽ ബിജെപി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ പങ്കെടുത്തു.  

Read More
Click Here to Follow Us