ബങ്കപൂർ ചെന്നായ് സങ്കേതത്തിൽ വംശനാശഭീഷണി നേരിടുന്ന അഞ്ച് ഇന്ത്യൻ ചെന്നായ കുഞ്ഞുങ്ങൾ കൂടി ജനിച്ചു

ബെംഗളൂരു: വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ഗ്രേ വുൾഫിന്റെ എണ്ണം വർദ്ധിച്ചു വരുന്നു. കൊപ്പൽ ജില്ലയിലെ ബങ്കപൂർ ചെന്നായ് സങ്കേതത്തിൽ ഒരു ചെന്നായ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. ചെന്നായ്ക്കുട്ടികളുടെ വീഡിയോയും പുറത്തുവിട്ടു. ഗംഗാവതി മേഖലയില്‍ ഏകദേശം 332 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ബങ്കാപൂര്‍ ചെന്നായ സങ്കേതത്തിന്റെ സംരക്ഷണത്തെക്കുറിച്ച് വനം വകുപ്പിന് ആശങ്കയുണ്ട്, കഴിഞ്ഞ മാസം, ഇതേ വനത്തിൽ ഒരു ചെന്നായ 8 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, ഇപ്പോൾ മറ്റൊരു ചെന്നായ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.…

Read More

മെട്രോ ടിക്കറ്റ് വില വര്‍ധനവിനെതിരെ പ്രതിഷേധം: എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍

ബെംഗളൂരു, ഫെബ്രുവരി 15: നമ്മ മെട്രോ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധിച്ച 16 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടണ്‍പേട്ട് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു . വെള്ളിയാഴ്ച നാദപ്രഭു കെംപഗൗഡ (മജസ്റ്റിക്) മെട്രോ സ്റ്റേഷന് സമീപം അനുമതി വാങ്ങാതെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മെട്രോ നിരക്ക് വര്‍ധനവിനെ ആളുകള്‍ ഇതിനകം തന്നെ വലിയ തോതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞു. കര്‍ഷകര്‍, കന്നഡ അനുകൂല പ്രവര്‍ത്തകര്‍, പുരോഗമന സംഘടനകള്‍, യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ എന്നിവര്‍ ബിഎംആര്‍സിഎല്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. മെട്രോ യാത്രാ നിരക്കുകളുടെ കുത്തനെയുള്ള വര്‍ദ്ധനവില്‍ യാത്രക്കാര്‍ രോഷാകുലരായി, സോഷ്യല്‍…

Read More

വാലന്റൈന്‍സ് ദിനത്തില്‍ നന്ദി ഹില്‍സില്‍ ഒഴുകിയെത്തി പ്രണയ ജോഡികള്‍; കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന പ്രണയിതാക്കളെ പറഞ്ഞയച്ച് തളര്‍ന്ന് പോലീസ്

ബെംഗളൂരു: ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ദിനത്തില്‍് നന്ദി ഹില്‍സില്‍ കമിതാക്കളുടെ കനത്ത് തിരക്കാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ ബെംഗളൂരുവിലെ മലയാളികള്‍ അടക്കമുളള നിവാസികള്‍ക്കും് പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് നന്ദി ഹില്‍സ്. എന്നാല്‍ ഇന്നലെ്, വാലന്റൈന്‍സ് ദിനത്തില്‍, തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ഒരുകൂട്ടം കമിതാക്കളാണ് നന്ദി ഹില്‍സിലേക്ക് ഒഴുകിയെത്തിയത്. പല കമിതാക്കളും, സന്തോഷത്തോടെ പരസ്പരം കെട്ടിപ്പിടിച്ചും, കൈപിടിച്ച് നടന്നുമാണ് വാലന്റൈന്‍സ് ദിനം ആഘോഷിച്ചത്. നന്ദി ഹില്‍സില്‍ ഇന്നലെ പ്രണയത്തിലായ യുവ ദമ്പതികളെ മാത്രമേ് കാണാന്‍ കഴിഞ്ഞിരുന്നുളളു. അത്‌കൊണ്ട് തന്നെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍…

Read More

എയ്‌റോ ഇന്ത്യ വിജയത്തിൽ മലയാളി ഗ്രൂപ്പ് ക്യാപ്റ്റന്റെ പങ്കും

ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ വിജയത്തിൽ മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ എ.പി. രാജേഷിന്റെ പങ്കും നിർണായകമായി. യെലഹങ്ക വ്യോമസേനാത്താവളത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് എ.പി. രാജേഷ്. എയ്‌റോ ഇന്ത്യയുടെ തടസ്സങ്ങളില്ലാത്ത നടത്തിപ്പിന് രാജേഷിന്റെ അനുഭവസമ്പത്ത് നേട്ടമായി. സുരക്ഷയിലുംമറ്റും അദ്ദേഹത്തിന്റെ കൃത്യമായ ആസൂത്രണവും നേതൃത്വവും നിർണായകമായി. വിവിധ സംസ്ഥാന, കേന്ദ്ര ഏജൻസികളുമായി സുരക്ഷയും മറ്റ് അനുബന്ധക്രമീകരണങ്ങളും ഏകോപിപ്പിച്ചു. കാസർകോട് മുള്ളേരിയ സ്വദേശി വിജയ്‌കുമാർ നായരുടെയും ശാന്തയുടെയും മകനായ എ.പി. രാജേഷ് 1996-ലാണ് വ്യോമസേനയിൽ അംഗമായത്. കാസർകോട് സർക്കാർ കോളേജിൽ ബിരുദത്തിനുശേഷം തിരുവനന്തപുരം…

Read More

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ തമിഴ്‌നാടിന് കൈമാറി

ചെന്നൈ : അനധികൃത സ്വത്തു സമ്പാദനക്കേസിൽ, അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ തമിഴ്‌നാടിന് കൈമാറി. സ്വത്തുക്കളുടെ രേഖകളും സ്വർണാഭരണം ഉൾപ്പെടെ വസ്തുക്കളുമാണ് വെള്ളിയാഴ്ച ബെംഗളൂരുവിൽ അഴിമതി വിരുദ്ധവകുപ്പിന് കൈമാറിയത്. നടപടികൾ ശനിയാഴ്ചയേ പൂർത്തിയാവൂ. ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് 27 കിലോ സ്വർണാഭരണം, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് തുടങ്ങിയവ കൈമാറ്റം ചെയ്യുന്നത്. 1996-ൽ ജയലളിതയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെ ‘വേദനിലയത്തിൽ’ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. അനധികൃത സ്വത്ത് കേസിന്റെ…

Read More

കാര്‍ ഡ്രൈവിങ്ങിനിടെ ലാപ്‌ടോപ്പ് ഉപയോഗം; ഐ.ടി. ജീവനക്കാരിക്കെതിരേ നടപടി

ബെംഗളൂരു: ഡ്രൈവിങ്ങിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച യുവതിക്കെതിരേ പോലീസിന്റെ നടപടി. കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ചതിനാണ് ഐ.ടി. ജീവനക്കാരിക്കെതിരേ ബെംഗളൂരു നോര്‍ത്ത് ഡിവിഷന്‍ ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചത്. വീഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തിയ പോലീസ്, ഇവര്‍ക്കെതിരേ അപകടകരമായ ഡ്രൈവിങ്ങിന് കേസെടുക്കുകയും ആയിരം രൂപ പിഴ ചുമത്തുകയും ചെയ്തു. തിരക്കേറിയ ബെംഗളൂരു വിമാനത്താവള റോഡിലാണ് യുവതി കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് ജോലിചെയ്തത്. യാത്രക്കാരിലൊരാളാണ് ഇതിന്റെ ദൃശ്യം പകര്‍ത്തിയിരുന്നത്. തുടര്‍ന്ന് ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും കാറിൻ്റെ നമ്പർ സഹിതം ട്രാഫിക് പോലീസിനെ പരാതിയായി അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ…

Read More

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു : തിപ്തൂർ താലൂക്കിലെ നോനവിനകെരെയ്ക്ക് സമീപം അൽബുരുവിന് സമീപം വെള്ളിയാഴ്ച രാത്രി ഇരുചക്ര വാഹനം എതിർദിശയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനും പിൻസീറ്റ് യാത്രക്കാരനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിദരെക്കെരെ സ്വദേശികളായ യോഗേഷ് (23), ദയാനന്ദ് (25) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരു ഓട്ടോമൊബൈൽ ഗാരേജിൽ ജോലി ചെയ്യുന്നവരാണ്. ബിദരെക്കെരെയിൽ നിന്ന് തുരുവേക്കരെയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നോനവിനകെരെ പോലീസ് സ്ഥലം സന്ദർശിക്കുകയും കേസ് രജിസ്റ്റർ ചെയ്ത ശേഷം കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Read More

വാലന്റൈന്‍സ് ദിനം ആഘോഷിച്ച കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവർത്തകർ

വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ വിവിധ പാര്‍ക്കുകളിലാണ് സംഘം വടിയുമായെത്തിയത്. പൊതുസ്ഥലങ്ങളില്‍ ഇത്തരം അശ്ലീലതഅനുവദിക്കില്ലെന്നും വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും പറഞ്ഞാണ് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍ കമിതാക്കളെ ഓടിച്ചത്. വീട്ടില്‍പോയി പുല്‍വാമയിലെ ഹീറോകളെ ഓര്‍ക്കൂവെന്നും വാലന്റൈന്‍സ് ദിനം പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌കാരമാണെന്നും അത് ഇവിടെ അനുവദിക്കില്ലെന്നും സംഘത്തിലുള്ളവര്‍ പറയുന്നുണ്ട്. തങ്ങള്‍ സ്‌നേഹത്തിന് എതിരല്ലെന്നും സ്‌നേഹത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ അശ്ലീലത കാണിക്കുന്നതിനാണ് എതിരെന്നും ഇവര്‍ പറയുന്നുണ്ട്.

Read More

നഗരത്തിലെ വിവിധ കേസുകളിലായി പെട്ട് പത്ത് ഓളം വിദേശികൾ അറസ്റ്റിൽ

ബെംഗളൂരു : അനധികൃതമായി താമസിച്ചതിനും മയക്കുമരുന്ന് കടത്തിയതിനും വിവിധAll Posts കേസുകളിലായി പത്ത് വിദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തു. ചിക്കജാലയിലെ വാടകവീട്ടിൽ രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിച്ചുവന്ന ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഹെന്നൂർ, അമൃതഹള്ളി, വിദ്യാരണ്യപുര, ഗോവിന്ദപുര, പുട്ടേണഹള്ളി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേരെ അറസ്റ്റുചെയ്തതെന്നും അറിയിച്ചു.

Read More

എയ്‌റോ ഇന്ത്യ; തദ്ദേശനിർമിത പരിശീലന വിമാനമായ എച്ച്.ടി.ടി.-40-ൽ പറന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ

ബെംഗളൂരു : യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് തദ്ദേശനിർമിത പരിശീലന വിമാനമായ എച്ച്.ടി.ടി.-40-ൽ പറന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) രൂപകല്പന ചെയ്ത് നിർമിച്ച വിമാനത്തിൽ 30 മിനിറ്റ് നേരമാണ് പറന്നത്. അത്യാധുനിക പരിശീലന വിമാനമായ എച്ച്.ടി.ടി. -40 കഴിഞ്ഞ 40 മാസം കൊണ്ടാണ് എച്ച്.എ.എൽ. നിർമിച്ചത്. എച്ച്.എ.എൽ. ബെംഗളൂരുവിന്റെയും ഇന്ത്യയുടെയും അഭിമാനമാണെന്നും ഇന്ത്യയുടെ വൈമാനിക പുരോഗതിയുടെ പ്രതീകമാണെന്നും തേജസ്വി സൂര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2012-ൽ യു.പി.എ. സർക്കാർ പരിശീലക വിമാനം വാങ്ങാൻ സ്വിസ് കമ്പനിക്ക്…

Read More
Click Here to Follow Us