കാര്‍ ഡ്രൈവിങ്ങിനിടെ ലാപ്‌ടോപ്പ് ഉപയോഗം; ഐ.ടി. ജീവനക്കാരിക്കെതിരേ നടപടി

ബെംഗളൂരു: ഡ്രൈവിങ്ങിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച യുവതിക്കെതിരേ പോലീസിന്റെ നടപടി.

കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ചതിനാണ് ഐ.ടി. ജീവനക്കാരിക്കെതിരേ ബെംഗളൂരു നോര്‍ത്ത് ഡിവിഷന്‍ ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചത്.

വീഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തിയ പോലീസ്, ഇവര്‍ക്കെതിരേ അപകടകരമായ ഡ്രൈവിങ്ങിന് കേസെടുക്കുകയും ആയിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

തിരക്കേറിയ ബെംഗളൂരു വിമാനത്താവള റോഡിലാണ് യുവതി കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് ജോലിചെയ്തത്. യാത്രക്കാരിലൊരാളാണ് ഇതിന്റെ ദൃശ്യം പകര്‍ത്തിയിരുന്നത്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

തുടര്‍ന്ന് ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും കാറിൻ്റെ നമ്പർ സഹിതം ട്രാഫിക് പോലീസിനെ പരാതിയായി അറിയിക്കുകയുമായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം തിരിച്ചറിയുകയും ബന്ധുവീട്ടിൽനിന്ന് യുവതിയെ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ കാറും പിടിച്ചെടുത്തു.

അതേസമയം, സംഭവത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച തുടരുകയാണ്.

നിലവില്‍ ഇന്ത്യയിലെ ഒരു ഐ.ടി. ജോലിക്കാരന്റെ അവസ്ഥയാണ് ദൃശ്യങ്ങളിലുള്ളതെന്നായിരുന്നു ഒരാളുടെ അഭിപ്രായം. യുവതി ഏത് സ്ഥാപനത്തിലാണ് ജോലിചെയ്യുന്നതെന്ന് പോലീസ് വെളിപ്പെടുത്തണമെന്ന് മറ്റൊരാളും ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts