നടൻ ദർശന്റെ ജന്മദിനം ഇന്ന്: വീട്ടിലേക്ക് എത്തുന്ന ആരാധകരെ ഒഴുപ്പിച്ച് പോലീസ്

നടൻ ദർശൻ ഇന്ന് പിറന്നാൾ. ആരോഗ്യപരമായ കാരണങ്ങളാൽ ആരാധകരെ കാണാൻ കഴിയില്ലെന്ന് ദർശൻ നേരത്തെ പറഞ്ഞിരുന്നു. ആർ ആർ നഗറിലെ വസതിക്ക് സമീപം കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ദർശനയുടെ വീടിന് ഇരുവശത്തും പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ദർശൻ വീട്ടിലില്ലാത്തതിനാൽ, ഇവിടെ വന്ന് മറ്റാരെയും ശല്യപ്പെടുത്തരുതെന്ന് പറഞ്ഞ് പോലീസ് ആരാധകരെ തിരിച്ചയക്കുകയാണ്. ചില ആരാധകർ ഇപ്പോഴും ദർശന്റെ വീടിനു ചുറ്റും കറങ്ങുന്നുണ്ട് . വസതിയുടെ നെയിംപ്ലേറ്റിൽ ആരാധകർ പുഷ്പമാലയും ചാർത്തിയിട്ടുണ്ട്. അവർ വീട് പൂമാലയും കുമ്പളങ്ങ മാലയും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

Read More

നഗരത്തിൽ ഇനി ‘പിങ്ക്’ ബൈക്ക് ടാക്‌സികൾ; 25,000-ത്തിലധികം വനിതാ റൈഡർമാരുമായി റാപ്പിഡോ

ബെംഗളൂരു: റാപ്പിഡോയുടെ സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് ടാക്സി സർവീസായ പിങ്ക് റാപ്പിഡോ ഈ വർഷാവസാനത്തോടെ കർണാടകയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ ഗതാഗത ഓപ്ഷനുകൾ നൽകുന്നതിനും വനിതാ ഡ്രൈവർമാർക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൊബിലിറ്റി മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത റാപ്പിഡോയുടെ നേതൃത്വം അടിവരയിട്ട് കൊണ്ട് ആഗോള നിക്ഷേപ ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ സംരംഭത്തിന്റെ ഭാഗമായി, സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് 25,000 വനിതാ റൈഡർമാരെ പരിചയപ്പെടുത്താനും കമ്പനി പദ്ധതിയിടുന്നു.

Read More

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് 45 ലക്ഷം തട്ടിയ എഎസ്ഐ അറസ്റ്റിൽ 

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ റെയ്ഡ് നടത്തി 45 ലക്ഷം രൂപ തട്ടിയെടുത്ത പോലിസുകാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയായ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏര്‍വാടിക്കാരന്‍ ഷഹീര്‍ ബാബുവിനെ(50)യാണ് ദക്ഷിണ കന്നഡ ജില്ലയിലെ വിട്ടഌപോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷഹീറിനൊപ്പം വ്യാജ റെയ്ഡില്‍ പങ്കെടുത്ത മൂന്നുപേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ഷഹീര്‍ ബാബു ഉള്‍പ്പെടെ ആറംഗ സംഘമാണു ജനുവരി മൂന്നിനു ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കോള്‍നാട് നര്‍ഷ സ്വദേശിയായ വ്യവസായി…

Read More

കുംഭമേളയ്ക്കായി എത്തിയവരുടെ തിക്കും തിരക്കിലും പെട്ട് 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് 

train

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്ര​യാ​ഗ്‌​രാ​ജ് എ​ക്‌​സ്പ്ര​സി​ൽ പോ​കാ​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ്ലാ​റ്റ്‌​ഫോം 14 ൽ ​നി​ന്നാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 12, 13 പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന സ്വ​ത​ന്ത്ര സേ​നാ​നി, ഭു​വ​നേ​ശ്വ​ർ രാ​ജ​ഥാ​നി എ​ക്‌​സ്പ്ര​സു​ക​ൾ വൈ​കി​യ​തോ​ടെ മൂ​ന്നു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​ലി​യ ജ​ന​ക്കൂ​ട്ടം…

Read More

യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ചെറുവത്തൂർ: കാസർകോട് നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശി ബാലന്റെ മകള്‍ വിന്യാ ബാലൻ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. ബാങ്ക് ഉദ്യോഗസ്ഥൻ സനല്‍ ആണ് ഭർത്താവ്. ശിവൻ, സ്വരാർഥ് എന്നിവർ മക്കളാണ്.

Read More

സ്ത്രീധനം പോര; മരുമകളുടെ ശരീരത്തിൽ എച്ച്ഐവി അണുബാധയുള്ള സിറിഞ്ച് കുത്തി വച്ച് ഭർതൃ വീട്ടുകാർ 

ലഖ്നൗ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന ക്രൂരതകള്‍ അനുദിനമെന്നോണം രാജ്യത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് പുറത്തുവരുന്നത്. സ്ത്രീധനം കൂടുതല്‍ നല്‍കിയില്ലെന്നാരോപിച്ച്‌ ഭര്‍തൃവീട്ടുകാര്‍ മരുമകളുടെ ശരീരത്തില്‍ എച്ച്‌ഐവി അണുബാധയുള്ള സിറിഞ്ച് കുത്തിവച്ച ക്രൂരമായ സംഭവമാണ് പുറത്തുവരുന്നത്. 30 വയസുള്ള സ്ത്രീയാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ സഹറന്‍പുര്‍ കോടതി യുപി പൊലീസിനോട് ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അമ്മായിയമ്മ, എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള…

Read More

വൈദ്യുതി നിരക്ക് ഉടൻ വർധിക്കാൻ സാധ്യത:ബസ്, മെട്രോ നിരക്കുകൾ പിന്നാലെ മറ്റൊരു ഇരുട്ടടി കൂടി

electricity

ബെംഗളൂരു : ബസ്, മെട്രോ നിരക്കുകൾ അടുത്തിടെ വർദ്ധിപ്പിച്ചു, ഇതിനെതിരെ ധാരാളം എതിർപ്പുകളും ഉണ്ടായിരുന്നു. ഒടുവിൽ, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് മെട്രോ യാത്രാ നിരക്കുകൾ നേരിയ തോതിൽ കുറച്ചെങ്കിലും ബസ് ടിക്കറ്റ് നിരക്കിലെ വർദ്ധനവിൽ ഒരു കുറവും ഉണ്ടായില്ല അതിനിടെ, ബെംഗളൂരുവിലെ ജനങ്ങളെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്, വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വില വർധനവ് സംബന്ധിച്ച നിർദ്ദേശം ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ബെസ്കോം സമർപ്പിച്ച നിരക്ക് വർധനവ് നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ വൈദ്യുതി നിരക്ക് വർദ്ധിക്കുമെന്ന് ഉറപ്പാണ്. വൈദ്യുതി നിരക്ക്…

Read More

ഇന്‍സ്റ്റയില്‍ വരുന്നു കമന്റുകള്‍ക്ക് ഡിസ് ലൈക്ക് ബട്ടണ്‍ 

ഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ. കമന്റുകള്‍ ‘ഡിസ്ലൈക്ക്’ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്കുള്ള ആരോ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം. പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍…

Read More

ദി ടെല​ഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ച് പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ ആർ രാജ​ഗോപാൽ

ഡൽഹി: പ്രമുഖ ഇം​ഗ്ലീഷ് പത്രമായ ദി ടെല​ഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ച് പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ ആർ രാജ​ഗോപാൽ. പത്രത്തിന്റെ ദൈനംദിന മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന എഡിറ്റർ ചുമതലയിൽ നിന്ന് സ്ഥാനക്കയറ്റം നൽകി ‘എഡിറ്റർ അറ്റ് ലാർജ്’ എന്ന പുതിയ സ്ഥാനം ഏറ്റെടുത്ത് ഒന്നര വർഷത്തിനകമാണ് രാജി. 1996ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായി സേവനം തുടങ്ങിയ രാജഗോപാൽ വിരമിക്കാൻ നാല് വർഷം ബാക്കി നിൽക്കേയാണ് രാജിവെക്കുന്നത്. എഡിറ്റർ പദവിയിൽ രാജഗോപാലിന് പകരം ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ സംഘർഷൻ ഠാക്കൂറിനെ നിയമിച്ച…

Read More

അനധികൃത മദ്യവില്‍പ്പനക്കാർ വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു 

ചെന്നൈ: അനധികൃത തെരുവ് മദ്യവില്‍പ്പനക്കാർ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു. തമിഴ്‌നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ മുട്ടം ഗ്രാമത്തിലാണ് സംഭവം. മുട്ടം നോർത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ഡിപ്ലോമധാരിയായ ഹരീഷും പച്ചവടി സ്വദേശി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ബന്ധു ഹരിശക്തിയുമാണ് കൊല്ലപ്പെട്ടത്. വിവരം ലഭിച്ചതിനെത്തുടർന്ന് പെരമ്പൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മയിലാടുതുറൈ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്കുമാർ, തങ്കദുരൈ, മൂവേന്ദൻ എന്നിവർ ഈ പ്രദേശത്ത് അനധികൃതമായി മദ്യം വില്‍ക്കാറുണ്ടായിരുന്നു എന്നും അവരുടെ പ്രവർത്തനങ്ങളെ…

Read More
Click Here to Follow Us