അന്യായ നിരക്ക് ഇപ്പോഴും; നമ്മ മെട്രോ കുറച്ച നിരക്ക് പ്രാബല്യത്തിൽ

ബെംഗളൂരു: യാത്രക്കാരെ പിഴിഞ്ഞുള്ള നമ്മ മെട്രോ നിരക്ക് വർധനയിൽ അൽപം ഇളവു വരുത്തിയുള്ള പുതിയ നിരക്ക് നിലവിൽ വന്നു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിരക്ക് വർധന പല റൂട്ടുകളിലും 100 ശതമാനത്തിലേറെയായതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം കനത്തതും വർധന 71 ശതമാനമായി കുറയ്ക്കാൻ ബിഎംആർസി നിർബന്ധിതമായതും. യാത്രക്കാരുടെ എണ്ണം കുറഞ്ഞത് വരുമാനത്തെ ഉൾപ്പെടെ ബാധിച്ചതോടെയാണ് നടപടി.പുതിയ നിരക്കിളവോടെ പല ഫെയർ സ്റ്റേജുകളിലായി 20 മുതൽ 30 രൂപ വരെ കുറഞ്ഞു. എന്നാൽ ഉയർന്ന നിരക്ക് 60ൽ നിന്നു 90 രൂപയാക്കിയതുൾപ്പെടെയുള്ള ചില തീരുമാനങ്ങൾക്കു മാറ്റമില്ല. പല സ്റ്റേജുകളിലും…

Read More

തിരക്കില്ലാതെ എത്താൻ; ബെംഗളൂരു നഗരത്തിൽ നിന്ന്‌ വിമാനത്താവളത്തിലേക്ക് പുതിയ റെയിൽപ്പാത വരുന്നു

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽനിന്ന്‌ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്നതിന് പുതിയ റെയിൽപ്പാത നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദൊഡ്ഡജാലയിൽനിന്നും വിമാനത്താവളത്തിലേക്ക് 7.9 കിലോമീറ്റർ പാത നിർമിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിൽ 6.25 കിലോമീറ്റർ എലവേറ്റഡ് പാതയും 1.65 കിലോമീറ്റർ ഭൂഗർഭപാതയുമായിരിക്കുമെന്നും പറഞ്ഞു. വിമാനത്താവളത്തിലേക്ക് മെട്രോ റെയിൽ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. സബർബൻ റെയിൽ പദ്ധതിയുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് റെയിൽവേയുടെ പുതിയ പാതയും വിമാനത്താവളത്തിലേക്കെത്തുന്നത്. വിമാനത്താവളത്തിൽനിന്നും നഗരത്തിലേക്കെത്തുന്ന നിലവിലെ പാതയുടെ വികസനത്തിന് ചില തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ റെയിൽ…

Read More

വിമാനത്താവളത്തിലേക്കെത്തുന്നതിന് പുതിയ റെയിൽപ്പാത നിർമിക്കുമെന്ന് റെയിൽവേ മന്ത്രി

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽനിന്ന്‌ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്നതിന് പുതിയ റെയിൽപ്പാത നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദൊഡ്ഡജാലയിൽനിന്നും വിമാനത്താവളത്തിലേക്ക് 7.9 കിലോമീറ്റർ പാത നിർമിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിൽ 6.25 കിലോമീറ്റർ എലവേറ്റഡ് പാതയും 1.65 കിലോമീറ്റർ ഭൂഗർഭപാതയുമായിരിക്കുമെന്നും പറഞ്ഞു. വിമാനത്താവളത്തിലേക്ക് മെട്രോ റെയിൽ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. സബർബൻ റെയിൽ പദ്ധതിയുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് റെയിൽവേയുടെ പുതിയ പാതയും വിമാനത്താവളത്തിലേക്കെത്തുന്നത്. വിമാനത്താവളത്തിൽനിന്നും നഗരത്തിലേക്കെത്തുന്ന നിലവിലെ പാതയുടെ വികസനത്തിന് ചില തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ റെയിൽ…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ആരതിക്ക് താലി ചാർത്തി റോബിൻ രാധാകൃഷ്‌ണൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധനേടിയ താരം റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസെെനറും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ആരതി പൊടിയും  വിവാഹിതരായി. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു റോബിൻറെയും ആരതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും…

Read More

ഹാസനിൽ വീട് കുത്തിത്തുറന്ന് കവർച്ച

ROBBERY

ബെംഗളൂരു: ഹാസനിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ഹനിക വില്ലേജിലെ വെങ്കടഷെട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചുലക്ഷം രൂപയും നാലുലക്ഷംരൂപയുടെ സ്വർണവും വെള്ളി ആഭരണങ്ങളും കളവുപോയതായി അദ്ദേഹം പറഞ്ഞു. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് പ്രതികൾ അകത്തുകയറി കവർച്ചനടത്തിയത്. സംഭവത്തിൽ ഹാലേബിഡ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

മെട്രോ നിരക്ക് വർധനയിൽ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ പഴിചാരി മന്ത്രി

ബെംഗളൂരു : നമ്മ മെട്രോയിൽ ഏർപ്പെടുത്തിയ അമിത നിരക്കുവർധനയിൽ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. ചാർജ് ഫിക്‌സേഷൻ കമ്മിറ്റിയാണ് നിരക്ക് വർധന തീരുമാനിച്ചതെന്നും അതിൽ കേന്ദ്ര സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വർധനയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങൾ അറിയുന്നത് സംസ്ഥാന സർക്കാരിനാണെന്നും അവരാണ് മെട്രോയുടെ തീരുമാനങ്ങളെടുക്കേണ്ടതെന്നും നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയത് സംസ്ഥാന സർക്കാരാണെന്നും പറഞ്ഞു. മെട്രോ സംസ്ഥാന സർക്കാരിന്റെ കീഴിലല്ലെന്നും നിരക്കുവർധനക്ക് കേന്ദ്രസർക്കാരിനാണ് ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി…

Read More

ഓട്ടോ ഡ്രൈവറുടെ അടിയേറ്റ മുൻ എംഎൽഎ മരിച്ചു 

ബെംഗളൂരു: ബെലഗാവിയില്‍വച്ച്‌ ഓട്ടോറിക്ഷക്കാരന്‍റെ അടിയേറ്റ ഗോവ മുൻ എംഎല്‍എ ഏതാനുംസമയത്തിനുശേഷം കുഴഞ്ഞുവീണു മരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബലഗാവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ലാവൂ മാലെദാർ (68) ആണ് മരിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോഡ്രൈവർ മുൻ എംഎല്‍എയെ പലതവണ അടിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായെന്നു പോലീസ് പറഞ്ഞു. ഹോട്ടലിലേക്കു മടങ്ങിയ എംഎല്‍എ ഗോവണിപ്പടിയില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവ പോലീസ് ഡിവൈഎസ്പിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് എംജിപി പ്രതിനിധിയായി 2012 ല്‍ നിയമസഭയിലെത്തിയത്. മൂന്നുവർഷം മുന്പ്…

Read More

കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി വിൽപന; 600 കിലോ പഴകിയ ഇറച്ചി കണ്ടെത്തി

കുറഞ്ഞ വിലക്ക് കോഴിയിറച്ചി വിൽപന നടത്തിയ കടകളിൽ നടത്തിയ പരിശോധനയിൽ 600 കിലോ പഴകിയ ഇറച്ചി കണ്ടെടുത്തു. സെക്കന്തരാബാദ് പ്രദേശത്തെ അണ്ണാനഗർ, അർജുൻ നഗർ എന്നിവിടങ്ങളിലെ വിവിധ കടകളിലും ഫാസ്റ്റ് ഫുഡ് സെന്ററുകളിലുമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. മാസങ്ങളായി സൂക്ഷിച്ചിരുന്ന ഇറച്ചി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇവർ നൽകിയിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തെ തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അർജുൻ നഗറിൽ എസ്‌എസ്‌എസ് ചിക്കൻ ഷോപ്പ് നടത്തുന്ന…

Read More

വാദം കേൾക്കാനും സമ്മതിക്കൂല !!!! കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്

കണ്ണൂർ: കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്ക് താഴെയായി പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്ജി ചേംബറിൽ ഉണ്ടായിരുന്നില്ല. ജഡ്ജിയുടെ ഓഫീസ് അസിസ്റ്റൻഡ് ആണ് മേശയ്ക്കടിയിൽ മൂർഖനെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂർഖനെ പിടികൂടുകയായിരുന്നു. കണ്ണൂർ കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു

Read More

നടുറോഡിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ ആക്രമണത്തെ തുടർന്ന് ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു; ഡ്രൈവർ പിടിയിൽ; മർദ്ദന വിഡിയോ കാണാം

ബം​ഗളൂരു: ഓട്ടോ ഡ്രൈവർ മർദിച്ചതിന് പിന്നാലെ ഗോവ മുന്‍ എംഎല്‍എ ലാവൂ സൂര്യജി മംലേദര്‍ (68) കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍ വെച്ച് മംലേദറുടെ കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. https://x.com/dpkBopanna/status/1890716126708953182?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1890716126708953182%7Ctwgr%5E4511c0adb8309f6b35da2d4e695c1e65e8c6f8d5%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2025%2FFeb%2F16%2Flavoo-mamledar-died-following-an-incident-of-road-rage-in-belagavi തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഡ്രൈവര്‍ പലതവണ മംലേദറിനെ മര്‍ദിച്ചു. ഇതിനുശേഷം ഹോട്ടലിലേക്ക് മടങ്ങിയ മംലേദര്‍ കോണിപ്പടി കയറാന്‍ ശ്രമിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറെ…

Read More
Click Here to Follow Us