അന്യായ നിരക്ക് ഇപ്പോഴും; നമ്മ മെട്രോ കുറച്ച നിരക്ക് പ്രാബല്യത്തിൽ

ബെംഗളൂരു: യാത്രക്കാരെ പിഴിഞ്ഞുള്ള നമ്മ മെട്രോ നിരക്ക് വർധനയിൽ അൽപം ഇളവു വരുത്തിയുള്ള പുതിയ നിരക്ക് നിലവിൽ വന്നു.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിരക്ക് വർധന പല റൂട്ടുകളിലും 100 ശതമാനത്തിലേറെയായതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം കനത്തതും വർധന 71 ശതമാനമായി കുറയ്ക്കാൻ ബിഎംആർസി നിർബന്ധിതമായതും.

യാത്രക്കാരുടെ എണ്ണം കുറഞ്ഞത് വരുമാനത്തെ ഉൾപ്പെടെ ബാധിച്ചതോടെയാണ് നടപടി.പുതിയ നിരക്കിളവോടെ പല ഫെയർ സ്റ്റേജുകളിലായി 20 മുതൽ 30 രൂപ വരെ കുറഞ്ഞു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

എന്നാൽ ഉയർന്ന നിരക്ക് 60ൽ നിന്നു 90 രൂപയാക്കിയതുൾപ്പെടെയുള്ള ചില തീരുമാനങ്ങൾക്കു മാറ്റമില്ല.

പല സ്റ്റേജുകളിലും അന്യായ നിരക്ക് നിലനിൽക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

ഉദാഹരണമായി കെആർ പുരത്തു നിന്നു ദീപാഞ്ജലി നഗറിലേക്കു 70 രൂപയാക്കിയ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

നിരക്ക് വർധനയിലെ പിഴവുകൾ പരിശോധിച്ച് നടപടി വേണമെന്നാണ് ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts