രണ്ടാം പകുതിയിൽ ഗോൾമഴ, ഡൽഹിക്കു വിജയം

പൂനെ ബാലെവാടി സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡൽഹി ഡൈനാമോസ് എഫ് സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി

ആദ്യ പകുതിയിൽ ഇരു ടീമുകളും തതുല്യ പ്രകടനം കാഴ്ചവെച്ചപ്പോൾ , ബ്രസീലിയൻ മാർസലീനോ കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ട് വിന്നർ ഇത്തവണ പൂനെയ്ക്കായ് കളം നിറഞ്ഞു കളിച്ചു , അറ്റാക്കിങ്ങും മികച്ച ക്രോസിലൂടെയും മാർസലീനോ , അൽഫാരോ കൂട്ടൂക്കെട്ട് നിരന്തരം ഡൽഹി ബോക്സിൽ ഇരച്ചുകയറി.

രണ്ടാം പകുതിയുടെ തുടക്കത്തിലേ ലെഫ്റ്റ് വിങ്ങിൽ നിന്നും ചാങ്തെയുടെ മനോഹരമായി അളന്നു മുറിച്ചു നൽകിയ ക്രോസ് പൗളിനോ ഡയസ് ഹെഡറിലൂടെ ഗോൾ നേടി ഡൽഹിയെ മുന്നിലെത്തിച്ചു, 54ആം മിനുട്ടിൽ പൂനെ ഡിഫൻസിൻ്റെ പിഴവ് മുതലെടുത്ത് വീണ്ടും ആ മിസോറാം ഇരുപതുകാരൻ ചാങ്തെ പന്തുമായ് കുതിച്ചു ഡിഫൻസിനേയും ഗോളിയേയും മറികടന്ന് ബോൾ വലയിൽ. ഡൽഹി ഡൈനാമോസ് 2 പൂനെ സിറ്റി 0 .

66ആം മിനുട്ടിൽ പൂനെയുടെ ബോക്സിനു വെളിയിൽ നിന്നും കിട്ടിയ ബോൾ മിറാബാഹെ ഒന്നു രണ്ടു പേരെ കട്ട് ചെയ്ത് ആര്യൻ റോബൻ സ്റ്റെൽ കേർവ് ഷോർട്ട്,ടോപ്പ് ക്ലാസ് ഗോൾ ഡൽഹിയുടെ മൂന്നാമത്തെ ആണിയും പൂനെയുടെ നെഞ്ചത്ത് . പൂനെയ്ക്കു കളി പൂർണ്ണമായും കൈവിട്ടു എന്നു തോന്നിയ നിമിഷം രണ്ട് മിനുട്ടുകൾ വേണ്ടി വന്നില്ല പൂനെയുടെ ആദ്യ ഗോൾ അൽഫാരയുടെ ഉഗ്രൻ ഷോട്ടിലൂടെ വല കുലുക്കി, എഴുപതാം മിനുറ്റിൽ രോഹിത്തിനു പകരക്കാരനായി കീൻ ലൂയിസ് എത്തിയപ്പോൾ പഴയ മാർസലീനോ ,കീൻ ലൂയിസ് സഖ്യത്തിൻ്റെ മാജിക് പ്രതീക്ഷിച്ചു പൂനെ ആരാധകർ ഗ്യാലകറിയിൽ ആർപ്പു വിളികളും തുടങ്ങി പക്ഷേ രണ്ടാം ഗോൾ കണ്ടെത്താൻ പൂനെയക്ക് ഇഞ്ചുറി ടൈം വരേ കാത്തിരിക്കേണ്ടി വന്നു, മാർസലീനോയുടെ മനോഹരമായ അസിസ്റ്റിൽ നിന്നും തെബാറ ഗോൾ നേടിയപ്പോഴേക്കും ഫൈനൽ വിസിൽ മുഴങ്ങി , ……
ആദ്യ എവേ മത്സരം വിജയിച്ച ഡൽഹി താരങ്ങൾ തലയുർത്തി ഗ്രൗണ്ടുവിട്ടപ്പോൾ താര സമ്പന്നമായ എഫ് സി പൂനെ സിറ്റി ആദ്യ മത്സരം തന്നെ തോൽവി രുചിച്ചു.

മത്സരത്തിലുടനീളം മികച്ച കളി കാഴ്ച്ചവെച്ചു ചാങ്തെ ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.

നാളത്തെ മത്സരത്തിൽ ചെന്നൈ എഫ് സി അവരുടെ തട്ടകത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us