മിത്ര അസോസിയേഷൻ മലയാള പഠന ക്ലാസ് നടത്തുന്നു.

ബെംഗളൂരു :ചന്ദാപുരയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി കുട്ടികളുടെ മാതൃഭാഷാ പഠനം ലക്ഷ്യം വച്ചുകൊണ്ട്, കേരള സർക്കാറിന്റെ മലയാളം മിഷൻ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് മിത്ര അസോസിയേഷൻ മലയാള പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷാ പഠനം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് ” മലയാളം മിഷൻ”.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

പഠന ക്ലാസിന് മുന്നോടിയായി വരുന്ന 26 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സൂര്യ സിറ്റി ക്രിസ്റ്റി കിഡ്സ് പ്ലേ സ്‌കൂളിൽ വച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുന്നുണ്ട്.

കർണാടകയിലെ മലയാളം മിഷൻ കോർഡിനേറ്റർ ശ്രീമതി ബിലു സി നാരായണൻ, കർണാടക മലയാളം മിഷൻ അഡ്. മെമ്പർ ശ്രീ റോയ് ജോയ് തുടങ്ങിയവർ പങ്കെടുക്കുന്നു.

താൽപര്യമുള്ളവർ മിത്ര അസോസിയേഷനുമായി ബന്ധപ്പെടുക.

പി ജി ജഗന്നാഥൻ : പ്രസിഡന്റ്(9480612464) ,റെജി തോമസ് :സെക്രട്ടറി(9986262040)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts