മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മൈസൂരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ യുവാവും അമ്മയും ഭാര്യയും മകനും മരിച്ച നിലയില്‍.

45 വയസ്സുള്ള ചേതന്‍, 62 വയസ്സുള്ള അമ്മ പ്രിയംവദ, 15 വയസ്സുള്ള മകന്‍ കുശാല്‍, 43 വയസ്സുള്ള ഭാര്യ രൂപാലി എന്നിവരാണ് മരിച്ചത്.

മൈസൂരുവിലെ വിശ്വേശ്വരയ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ചേതന്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് കുടുംബാംഗങ്ങള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചേതന്‍ പുലര്‍ച്ചെ 4 മണിയോടെ യുഎസില്‍ താമസിക്കുന്ന തന്റെ സഹോദരന്‍ ഭരതിനെ വിളിച്ച്‌ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ പറഞ്ഞതായാണ് വിവരം.

ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സഹോദരനോട് പറഞ്ഞാണ് ചേതന്‍ കോള്‍ വിച്ഛേദിച്ചത്.

പരിഭ്രാന്തനായ ഭരത് ഉടന്‍ തന്നെ ചേതന്റെ ഭാര്യാമാതാവിനെ വിവരം അറിയിക്കുകയും അപ്പാര്‍ട്ട്‌മെന്റിലേക്ക് വേഗത്തില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

എന്നാല്‍ രൂപാലിയുടെ അമ്മ എത്തിയപ്പോഴേക്കും ദുരന്തം സംഭവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts