നഗരത്തിലെ ഗതാഗത കുരുക്കിനെ കുറിച്ചത്ര നിശ്ചയം ഇല്ലാന്ന് തോന്നുന്നു; ഗതാഗതക്കുരുക്കിൽ 15 ജർമൻ പൈലറ്റുമാർക്ക് എയ്റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങ് നഷ്ടമായി

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 15 ജർമൻ പൈലറ്റുമാർക്ക് എയ്റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങ് നഷ്ടമായി.

യെലഹങ്ക വ്യോമസേനാ താവളത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. അവിടെനിന്ന് സ്വകാര്യ കാബുകളിലാണ് പൈലറ്റുമാർ വന്നത്.

എന്നാൽ, രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനാൽ ഇവർക്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായില്ല. രാവിലെ എട്ടിന് ഹോട്ടലിൽനിന്ന് പുറപ്പെട്ട സംഘം 11 മണി കഴിഞ്ഞാണ് വ്യോമസേനാ താവളത്തിലെത്തിയത്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

വേദിയുടെ തൊട്ടടുത്തുവരെ ഗതാഗതം സാധാരണപോലെയായിരുന്നു. എന്നാൽ, പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നെന്ന് പൈലറ്റുമാർ പറഞ്ഞു.

എയ്റോ ഇന്ത്യക്ക് വരുന്ന വിദേശ പ്രതിനിധികൾക്കുവേണ്ടി ട്രാഫിക് പോലീസ് പ്രത്യേക പാത സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവർ ഈ പാത ഉപയോഗിച്ചിരുന്നില്ല.

കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെത്തിയ പൈലറ്റുമാർ അന്നുമുതൽ റിഹേഴ്സൽ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു
[masterslider id="10"]

Related posts