കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ചതിലൂടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഇന്ത്യന്‍ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു. കാനിലെ നേട്ടത്തിന് പിന്നാലെ ചിത്രം തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ,…
Read MoreMonth: January 2025
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി…
Read Moreബൈക്ക് അപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥി എട്ട് പേർക്ക് പുതുജീവനേകി യാത്രയായി
ബെംഗളൂരു: പുതുവര്‍ഷ ദിനം ബെംഗളൂരുവില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ‘ജീവസാര്‍ത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത്…
Read Moreബെംഗളൂരു വരും ദിനങ്ങളിൽ അതി ശൈത്യത്തിലേക്ക്
ബെംഗളൂരു: ബെംഗളൂരു നഗരം കഠിന ശൈത്യത്തിലേക്ക്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആണ് ജനുവരിയില്‍ ശൈത്യത്തിലേക്ക് ബെംഗളൂരു പോയത്. ഇപ്പോഴിതാ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ അനുസരിച്ച് വരുംദിവസങ്ങളില്‍ താപനിലയില്‍ വൻ ഇടിവാണ് ബെംഗളൂരു നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇന്ന്, 2025 ജനുവരി 4 ശനിയാഴ്ച ബെംഗളൂരുവിലെ നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ശൈത്യകതരംഗമാണ് ബെംഗളൂരുവില്‍ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് കാരണം. ഇന്ന് ബെംഗളൂരുവില്‍ പ്രതീക്ഷിത്തുന്ന കുറഞ്ഞ…
Read Moreമൈസൂരുവിൽ പുതിയ ബസ് സ്റ്റാന്റ് നിർമിക്കാൻ മന്ത്രിസഭയുടെ അംഗീകാരം
ബെംഗളൂരു: മൈസൂരുവിലെ ബന്നിമണ്ഡപില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ കർണാടക മന്ത്രിസഭയുടെ അംഗീകാരം. കെ.എസ്.ആർ.ടി.സി തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പ്രകാരം 120 കോടിയാണ് പദ്ധതിയുടെ നിർമാണ ചെലവ് കണക്കാക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകം കൂടിയായ മൈസൂരുവിലെ ജനങ്ങള്‍ക്കായുള്ള പുതുവർഷ പ്രഖ്യാപനം കൂടിയാണിത്. മൈസൂരുവിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്നുള്ള 61 ഏക്കർ ഭൂമിയുള്ള ബന്നിമണ്ഡപിലെ നെല്‍സണ്‍ മണ്ടേല റോഡില്‍ 14 ഏക്കർ സ്ഥലത്താണ് പുതിയ ബസ് സ്റ്റാൻഡ് വരുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരഹൃദയത്തിലെ റൂറല്‍ ബസ് സ്റ്റാൻഡ് പുതിയ ബസ്…
Read Moreപാർക്കിങിന് കൈക്കൂലി വാങ്ങിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി വിനോദസഞ്ചാരികളിൽനിന്ന് കൈക്കൂലിവാങ്ങിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. മണ്ഡ്യ ശ്രീരംഗപട്ടണത്തെ കെ.ആർ.എസ്. പോലീസ് സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾമാരായ പുരുഷോത്തമൻ, അനിൽകുമാർ, പ്രഭുസ്വാമി എന്നിവർക്കെതിരേയാണ് നടപടി. ക്രിസ്മസ് അവധിക്കാലത്ത് ബൃന്ദാവൻ ഗാർഡൻ സന്ദർശിക്കാനെത്തിയ സഞ്ചാരികളിൽ നിന്ന് മൂവരും കൈക്കൂലിവാങ്ങിയെന്നാണ് പരാതി. ഇവർ പണം വാങ്ങുന്ന വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൂവരെയും സസ്പെൻഡ് ചെയ്തതെന്ന് കെ.ആർ.എസ്. സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എം. പുനീത് അറിയിച്ചു
Read Moreടയർ പൊട്ടി ട്രാക്ടർ മറിഞ്ഞു; യുവാവ് മരിച്ചു
ബെംഗളൂരു : ചിത്രദുർഗയിൽ ടയർ പൊട്ടിയതിനെത്തുടർന്ന് ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചല്ലക്കെരെ താലൂക്കിലെ മൈലഹള്ളി ഗ്രാമത്തിനുസമീപമാണ് സംഭവം. രേണുകപുര സ്വദേശി ശങ്കർനാഗ് (38) ആണ് മരിച്ചത്. ട്രാക്ടറിൽ യാത്രചെയ്തിരുന്ന ആന്ധ്രാ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ചല്ലക്കെരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലുമായി കടപ്പയിലേക്കുപോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
Read Moreകർണാടക ആർടിസി നിരക്ക് വർദ്ധന; അന്തഃസംസ്ഥാന സർവീസുകൾക്കും ബാധിച്ചേക്കും
ബെംഗളൂരു : കർണാടക ആർ.ടി.സി. ടിക്കറ്റ് നിരക്കിൽ 15 ശതമാനം വർധനയേർപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം. ബി.ജെ.പി. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബസിൽ സ്ഥിരമായി യാത്രചെയ്യുന്നവരും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കൊപ്പം പ്രതിഷേധിക്കാൻ പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. നേതാക്കളെത്തി. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിന്റെ പ്രതീകമായി ബി.ജെ.പി. നേതാക്കൾ പുഷ്പങ്ങൾ നൽകി. പ്രതിഷേധിച്ച നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശക്തി പദ്ധതിവഴി സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ മറുവശത്ത് പുരുഷയാത്രക്കാരിൽനിന്ന് കൂടുതൽ തുക ടിക്കറ്റിനത്തിൽ ഈടാക്കുന്നത് സൂചിപ്പിച്ച് ഭാര്യക്ക് സൗജന്യമാണെങ്കിലും ഭർത്താവിൽനിന്ന് ഇരട്ടിയാണ്…
Read Moreയുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുന് ഹൈക്കോടതിയുടെ ജാമ്യം. കേസില്‍ ചിക്കഡപ്പള്ളി പൊലീസ് അല്ലു അർജുനെ അറസ്റ്റു ചെയ്തിരുന്നു. ഈ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപ ബോണ്ട് സമർപ്പിക്കാൻ കോടതി അല്ലു അർജുനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് പിന്നാലെ ചികിത്സയിലിരുന്ന 7 വയസുകാരനായ യുവതിയുടെ മകനും മരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Read Moreഇൻസ്റ്റാഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ സ്വകാര്യ ഫിനാൻസ് ഗ്രൂപ്പിൻ്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത ഒരാൾക്ക് ലക്ഷങ്ങൾ നഷ്ടമായി. നിക്ഷേപം നടത്തി തുക ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചതുമായി ബന്ധപ്പെട്ട് സൗത്ത് ഡിവിഷനിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജെ.പി.നഗർ ഒന്നാം സ്റ്റേജ് ശാകംബരി നഗർ സ്വദേശി ബി.ഹർഷ(34)നാണ് പണം നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വിവരസാങ്കേതിക നിയമം, ബിഎൻഎസ് സെക്ഷൻ 318 (4), സെക്ഷൻ 319 (2) എന്നിവ പ്രകാരം അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും…
Read More