ബെംഗളൂരു: ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ . സ്വകാര്യ കമ്പനിയായ സൺ മൊബിലിറ്റിയുമായി സഹകരിച്ചാണ് ബിഎംആർസിഎൽ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ 19 മെട്രോ സ്റ്റേഷനുകളിൽ സ്വാപ്പിങ് സ്റ്റേഷൻ സ്ഥാപിക്കും. ഹൂഡി മെട്രോ സ്റ്റേഷനിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ ഇതിനോടകം തുറന്നിട്ടുണ്ടെന്നും ഉടൻ തന്നെ മറ്റിടങ്ങളിലേക്കും ഇവ നടപ്പാക്കുമെന്നും ബിഎംആർസിഎൽ) മാനേജിംഗ് ഡയറക്ടർ എം. മഹേശ്വര റാവു പറഞ്ഞു. പാർക്കിംഗ് ഏരിയകളിലും ഓട്ടോ സ്റ്റാൻഡുകളിലും സ്ഥാപിക്കുന്ന ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ മെട്രോ ട്രെയിനുകളിലേക്കും തിരിച്ചും യാത്ര…
Read MoreYear: 2024
ശബരിമലയിലെ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും ചാടി; കര്‍ണാടക സ്വദേശി മരിച്ചു
ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ കര്‍ണാടക രാം നഗര്‍ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്. തുടര്‍ന്ന് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് കൈക്കും കാലിനും പരുക്കേറ്റിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. എന്നാല്‍ സാരമുള്ള പരിക്കല്ലെന്നാണ് ഇയാള്‍ക്ക് എന്നായിരുന്നു സൂചന. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയല്‍ രേഖയില്‍ കുമാര്‍…
Read Moreയാത്രാ ദുരിതമൊഴിയും; പുതുവര്‍ഷം മലബാര്‍ മേഘലയിലേക്ക് കൂടുതല്‍ സ്ലീപ്പര്‍ ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി; വിശദാംശങ്ങൾ
ബെംഗളൂരു : പുതുവര്‍ഷത്തില്‍ കര്‍ണാടക ആര്‍ടിസി മലബാര്‍ മേഘലയിലേക്ക് കൂടുതല്‍ സ്ലീപ്പര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. അംബാരി ഉത്സവ് എസി, പല്ലക്കി നോണ്‍ എസി എന്നീ ബ്രാന്‍ഡുകളിലെ കൂടുതല്‍ ബസുകള്‍ അടുത്ത് വര്‍ഷം പുറത്തിറങ്ങുന്നതോടെയാണ് മലബാറിലേക്കും സര്‍വീസുകള്‍ തുടങ്ങുക. നിലവില്‍ കോഴിക്കോട്ടേക്ക് എസി, നോണ്‍ എസി വിഭാഗങ്ങളിലായി ഓരോ സര്‍വീസുകളുണ്ട്. കണ്ണൂരിലേക്ക് എസി കാസര്‍ഗോട്ടേക്ക് നോണ്‍ എസി സര്‍വീസും ഉണ്ട്. ക്രിസ്മസ് സീസണില്‍ കര്‍ണാടക ആര്‍ടിസി കണ്ണൂരിലേക്ക് തിരക്കുളള ദിവസങ്ങളില്‍ 3 നോണ്‍ എസി സ്ലീപ്പര്‍…
Read Moreജോഗ് വെള്ളച്ചാട്ടം : ജനുവരി ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു; വിശദാംശങ്ങൾ
ബെംഗളൂരു : വിനോദ സഞ്ചാരകേന്ദ്രമായ ജോഗ് വെളളച്ചാട്ടത്തിലേക്ക് ജനുവരി 1 മുതല്‍ മാര്‍ച്ച് 15 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു. നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായാണ് 3 മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ജോഗ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. കേരളത്തില്‍ നിന്നുള്‍പ്പടെയുളള സന്ദര്‍ശകര്‍ ഏറെ എത്തുന്ന ശിവമൊഗ്ഗ ജില്ലയില്‍ ശരാവതി നദിയിലെ ജോഗ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെളളച്ചാട്ടം കൂടിയാണ്. 185 കോടി രൂപ ചെലവഴിച്ചാണ് സന്ദര്‍ശകര്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. വെളളച്ചാട്ടം കാണാന്‍ 3 നിലകളിലായി ഗാലറി, സയന്‍സ് മ്യൂസിയം, ശരാവതി…
Read Moreശ്രദ്ധിക്കുക നഗരത്തിലെ ഈ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടങ്ങുക ജെപി നഗർ, ശ്രേയസ് കോളനി, കൊത്തന്നൂർ, ഐടിപിഎൽ എന്നിവിടങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 1.30 വരെ സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, മുനീശ്വർ ലേഔട്ട്, പരപ്പന അഗ്രഹാര, കോറമംഗല എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.
Read More‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍ ഇന്ന് ലോക്‌സഭയില്‍;
ഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ അവതരിപ്പിക്കും. ബിൽ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയിൽ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക. ബിൽ അവതരണത്തിന് ശേഷം സമഗ്ര ചർച്ചകൾക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാൻ കേന്ദ്രമന്ത്രി ആവശ്യപ്പെടും. ബില്‍ പരിശോധിക്കാനുള്ള…
Read Moreക്ഷേത്രത്തിലേക്ക് പത്തുലക്ഷം രൂപ ചെലവിൽ നിർമിച്ച യന്ത്ര ആനയെ നൽകി നടി ശില്പാ ഷെട്ടി
ബെംഗളൂരു : ചിക്കമഗളൂവിലെ ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് ബോളിവുഡ് നടി ശില്പാ ഷെട്ടി. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ജീവൻതുടിക്കുന്ന യന്ത്രയാനയെ സമർപ്പിച്ചത്. ആഘോഷങ്ങൾക്ക് ആനയെ വാടകയ്ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. വീരഭദ്ര എന്നു പേരിട്ട യന്ത്ര ആനയ്ക്ക് മൂന്നുമീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്തുലക്ഷം രൂപ ചെലവിൽ റബ്ബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമിച്ചത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യും. വലിയ ചെവികൾ ആട്ടും തലയും തുമ്പിക്കൈയും വാലും ഇളക്കും. മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന…
Read Moreജോലിഭാരം കൂടുതൽ : സന്തോഷത്തിലും സമാധാനത്തിലും കഴിയാൻ സർക്കാർ ജോലിയേക്കാൾ നല്ലത് പാനിപ്പുരി വിൽപ്പനയെന്ന് തഹസിൽദാർ
സർക്കാർ ജീവനക്കാരനേക്കാൾ സന്തോഷവും സമാധാനവുമായി ജീവിക്കുന്നത് പാനിപ്പുരി വിൽപ്പനക്കാരനെന്ന് തഹസിൽദാർ. സർക്കാർ ജോലിയിലെ ഇപ്പോഴത്തെ തൊഴിൽ അന്തരീക്ഷവും അമിത സമ്മർദവും താങ്ങാവുന്നതിലുമപ്പുറമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഹാസൻ ജില്ലയിലെ ഹോളെനരസിപൂര തഹസിൽദാർ കെ.കെ. കൃഷ്ണമൂർത്തിയാണ് സർക്കാർ ജോലികളിലെ സമ്മർദകരമായ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചത്. താലൂക്ക് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതമായ ജോലി ഭാരം നിമിത്തം സർക്കാർ ജീവനക്കാരിൽ മിക്കവരും രക്തസമ്മർദം, പ്രമേഹം, വൃക്ക, കരൾ രോഗങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുകയാണ്. സാങ്കേതികവിദ്യ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനുപകരം വർധിപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ…
Read Moreകേരളത്തിൽ വീണ്ടും മങ്കി പോക്സ്
കണ്ണൂർ : കണ്ണൂരില്‍ ചികിത്സയിലുള്ള ആള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. അബൂദബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. നേരത്തെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമായി മാറി. തിവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ…
Read Moreകേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. അസിസ്റ്റന്റ് കോച്ചുമാരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരോടൊപ്പം ഹെഡ് കോച്ച് മിഖായേൽ സ്റ്റാറെയും ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്ഥിരീകരിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ദയനീയ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പുറത്താക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കൊപ്പമുള്ള സമയത്തിലുടനീളം നൽകിയ സംഭാവനകൾക്ക് ക്ലബ് മൂന്ന് പേർക്കും നന്ദി അറിയിച്ചു. പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. പുതിയ നിയമനം…
Read More