സ്കൂളിലേക്കുള്ള പാൽ പൊടി കടയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കൊല്ലേഗലില്‍ സർക്കാർ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള കർണാടക മില്‍ക്ക് ഫെഡറേഷൻ (കെ.എം.എഫ്) പാല്‍പ്പൊടി അനധികൃതമായി കടയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പോലീസ് കടയില്‍ സൂക്ഷിച്ച നില‍യില്‍ പാല്‍പ്പൊടി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഈദ്ഗാഹ് മൊഹല്ല സ്വദേശി നയാസ് പാഷയെ (25) അറസ്റ്റ് ചെയ്തു. 90 കിലോ പാല്‍പ്പൊടിയാണ് പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത പാല്‍പ്പൊടി സഹിതം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.

Read More

ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല, കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള പരിപാടികൾ റദ്ദാക്കി 

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി. അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും…

Read More

18 കാരി പ്രസവിച്ചു, കുഞ്ഞ് മരിച്ച നിലയിൽ

ബെംഗളൂരു: അവിവാഹിതയായ 18 കാരി പ്രസവിച്ചു. കുഞ്ഞ് മരിച്ച നിലയിൽ. കർണ്ണാടക സ്വദേശിനിയായ 18 കാരിയാണ് ഇന്നലെ താമസ സ്ഥലത്ത് പ്രസവിച്ചത്. കഴക്കൂട്ടത്തെ ബ്യൂട്ടിപാർലർ ജീവനക്കാരിയാണ് യുവതി. അടുത്തിടെയാണ് ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിയ്ക്ക് നില്‍ക്കാതെ ഇവർ താമസ സ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു. വൈകുന്നേരം സഹപ്രവർത്തകർ റൂമിലെത്തിയപ്പോള്‍ പ്രസവം കഴിഞ്ഞ് രക്തത്തില്‍ കുളിച്ച്‌ കിടന്ന യുവതിയെ ആണ് കണ്ടത്. ഉടൻ തന്നെ അമ്മയേയും കുഞ്ഞിനേയും എസ് എ ടി ആശുപത്രിയിലെത്തിച്ചു. പക്ഷേ കുഞ്ഞ് മരിച്ചിരുന്നു. കഴക്കൂട്ടം പോലീസ് കേസെടുത്തു. അതേസമയം പോക്സോ കേസില്‍…

Read More

മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം 

ചെന്നൈ: മിനി ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു. തമിഴ്നാട് തേനി പെരിയകുളത്താണ് അപകടമുണ്ടായത്. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചതില്‍ ഒരാള്‍ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി കാറിലെ രേഖകള്‍ പോലീസ് പരിശോധിക്കും. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. KL 39 C 2552 എന്ന മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിലേക്ക് മറിഞ്ഞു.…

Read More

നടിക്ക് നേരെ ലൈംഗിക അതിക്രമം; കന്നഡ സീരിയൽ നടൻ അറസ്റ്റിൽ 

ബെംഗളൂരു: നടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസില്‍ പ്രശസ്ത കന്നഡ സീരിയല്‍ നടൻ ചരിത് ബാലപ്പ അറസ്റ്റില്‍. വെള്ളിയാഴ്ച രാജരാജേശ്വരി നഗർ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയില്‍ ചരിതിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 13-നാണ് യുവനടി പരാതി നല്‍കിയത്. 2023-ലാണ് ഇവർ ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. പരാതിക്കാരിയായ നടിയോട് പ്രണയബന്ധത്തിലേർപ്പെടാൻ ചരിത് നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.

Read More

വന്യജീവിസങ്കേതങ്ങൾക്കരികെ മദ്യശാലകൾ; നടപടിവേണമെന്ന് ആവശ്യം ; പ്രതിഷേധവുമായി പരിസ്ഥിതിസംരക്ഷകരും

ബംഗളുരു : നാഗർഹോളെ കടുവസങ്കേതത്തിനരികെയുള്ള മദ്യശാലകൾ പൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ കടുവസംരക്ഷണ അതോറിറ്റി. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതോറിറ്റി ബെംഗളൂരു റീജണൽ ഓഫീസ് കർണാടക വനംവകുപ്പ് ചീഫ് വൈൽഡ് വാർഡന് കത്തയച്ചു. ഇതിനുപുറമെ മൈസൂരു-കേരള അതിർത്തിയിലുള്ള വന്യജീവിസങ്കേത കേന്ദ്രമായ കബനി നദിക്കരയിലെ മദ്യശാലകൾക്കെതിരേയും നടപടിവേണമെന്ന് ആവശ്യമുയർന്നു. കബനി നദിക്കരയിലെ മദ്യശാലകൾക്കെതിരേ ബെലഗാവി വന്യജീവിസംരക്ഷകൻ ഗിരിധർ കുൽക്കർണിയാണ് ദേശീയ കടുവസംരക്ഷണ അതോറിറ്റിക്ക് കത്തയച്ചത്. ഗിരിധർ കുൽക്കർണിയുടെ കത്തും അതോറിറ്റി വനംവകുപ്പിന് കൈമാറി. ഇവിടങ്ങളിലുള്ള മദ്യശാലകൾക്കെതിരേ പരിസ്ഥിതിസംരക്ഷണ പ്രവർത്തകരിൽനിന്നടക്കം പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അതോറിറ്റി വിഷയത്തിലിടപെട്ടത്. 1972-ലെ…

Read More

നന്ദിനി പാലിന്റെ വില വീണ്ടും കൂടാൻ സാധ്യത

milk

ബെംഗളൂരു : കർണാടകത്തിൽ നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിച്ചേക്കും. വിലകൂട്ടണമെന്ന കർഷകരുടെ ആവശ്യം ചർച്ചചെയ്യാൻ മകരസംക്രാന്തിക്കുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിക്കുമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) ചെയർമാൻ ഭീമ നായിക് പറഞ്ഞു. കെ.എം.എഫിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.ലിറ്ററിന് അഞ്ചു രൂപയുടെ വർധനവാണ് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്. 2023 ഓഗസ്റ്റ് ഒന്നിനാണ് അവസാനമായി പാൽവില കൂട്ടിയത്. കഴിഞ്ഞ ജൂണിൽ രണ്ടുരൂപ വർധിപ്പിച്ചെങ്കിലും പാലിന്റെ അളവ് വർധിപ്പിച്ചതിനാൽ വിലവർധനവായി കാണാനാകില്ലെന്നും കെ.എം.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

പുതുവത്സരാഘോഷം: മെട്രോയും ബിഎംടിസി ബസ് സർവീസ് സമയവും നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : പുതുവത്സര രാവിൽ നഗരത്തിലുണ്ടാകാൻ സാധ്യതയുള്ള ജനത്തിരക്ക് കണക്കിലെടുത്ത് നമ്മ മെട്രോ സർവീസ് സമയം നീട്ടി. പർപ്പിൾ ലൈനിലും (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) ഗ്രീൻ ലൈനിലും (തെക്ക് – വടക്ക് ഇടനാഴി) രാത്രി വൈകിയും സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. വൈറ്റ്ഫീൽഡ്, ചല്ലഘട്ട, മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ നാലു ടെർമിനൽ സ്റ്റേഷനുകളിൽനിന്നും അവസാന മെട്രോ ട്രെയിൻ പുറപ്പെടുന്നത് ജനുവരി ഒന്ന് പുലർച്ചെ രണ്ടിനായിരിക്കും. മജെസ്റ്റിക്കിൽ നിന്ന് നാലു ദിശകളിലേക്കുമുള്ള അവസാന മെട്രോ പുറപ്പെടുന്നത്…

Read More

ബെംഗളൂരുവിൽ ട്രെയിൻ തട്ടി 19 കാരി ഉൾപ്പടെ മൂന്നുപേർ മരിച്ചു

death

ബെംഗളൂരു : ബെംഗളൂരുവിൽ രണ്ടുസംഭവങ്ങളിലായി തീവണ്ടിതട്ടി മൂന്നുപേർ മരിച്ചു. മൈസൂരുവിലെ ബി.സി.എ. വിദ്യാർഥിനി ശ്രേയ (19), ബിന്നിപേട്ട് സ്വദേശി കെ.പി. സൂര്യ (23), കെ.പി. അഗ്രഹാര സ്വദേശി ശരത് (27) എന്നിവരാണ് മരിച്ചത്. ശ്രേയ കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിലും മറ്റു രണ്ടുപേർ ബിന്നിപേട്ട് റെയിൽവേ ഗേറ്റിലുണ്ടായ അപകടത്തിലുമാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിൽ പോയി തീവണ്ടിയിൽ മടങ്ങി വരുകയായിരുന്നു ശ്രേയ. ഭക്ഷണ സാധനങ്ങൾ വാങ്ങാനായി പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഓടി കയറുന്നതിനിടെ കാൽവഴുതി തീവണ്ടിക്ക് അടിയിൽ വീഴുകയായിരുന്നു. ബിന്നിപ്പേട്ട് റെയിൽവേ ഗേറ്റിന് സമീപം…

Read More

ഇനി ഓൺ ടൈം : ഈ ദിവസങ്ങളിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന്റെ പ്രഖ്യാപിച്ച സമയ മാറ്റം റദ്ദാക്കി റെയിൽവേ:

ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന് നേരത്തെ പ്രഖ്യാപിച്ച സമയ മാറ്റം റദ്ദാക്കി റെയിൽവേ. നേരത്തെ, ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പുതിയ വാർത്താ കുറിപ്പിൽ ഈ സമയമാറ്റം റദ്ദാക്കി നേരത്തെയുള്ള അതേ സമയത്ത് സർവീസ് തുടരുമെന്ന് അറിയിച്ചു നേരത്തെ, ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഡിസംബർ 23,24,25,27, 28, 31, 2025 ജനുവരി 1,…

Read More
Click Here to Follow Us