മൂന്നു വയസുകാരി കുഴൽ കിണറിൽ വീണു 

ജയ്പൂർ: രാജസ്ഥാനിലെ കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയില്‍ മൂന്ന് വയസുകാരി ചേതന കുഴല്‍ക്കിണറില്‍ വീണു. 150 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്. സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെണ്‍കുട്ടിയെ വേഗത്തില്‍ രക്ഷപ്പെടുത്താൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകള്‍ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്. ക്യാമറയിലൂടെ കുഞ്ഞിന്റെ ചലനം നിരീക്ഷിക്കുന്നുണ്ട്. ചേതന എന്ന് പേരുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം തങ്ങിനിന്നത്. പിന്നീട് കുഞ്ഞ്…

Read More

എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിൽ പോലീസ് കേസെടുത്തു

ബെംഗളൂരു : നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ സഭയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ആരോപണ വിധേയനായ ബി.ജെ.പി. എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിലും പോലീസ് കേസെടുത്തു. സംഭവത്തിൽ സി.ടി.രവിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വനിതാ ശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ മോശം പദപ്രയോഗം നടത്തി അധിക്ഷേപിച്ചെന്നാണ് രവിയുടെ പേരിലുള്ള കേസ്. കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലായിരുന്നു സംഭവം. രവിയെ ആക്രമിക്കാനായി ലക്ഷ്മി ഹെബ്ബാളുടെ അനുയായികൾ കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇതിന് രവി പോലീസിൽ പരാതിയും നൽകിയിരുന്നു.…

Read More

ക്രിസ്മസ് പുതുവത്സര അവധികള്‍; അന്തർ സംസ്ഥാന സെർവീസുമായി കെഎസ്ആർടിസി 

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച്‌ കെഎസ്‌ആർടിസി അധിക അന്തർ സംസ്ഥാന സർവീസുകള്‍ നടത്തും. കേരളത്തില്‍ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകള്‍ക്ക് പുറമേ 38 ബസുകള്‍ കൂടി അധികമായി സർവീസ് നടത്തും. 34 ബെംഗളൂരു ബസുകളും നാല് ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ശബരിമല സ്പെഷല്‍ അന്തർസംസ്ഥാന സർവീസുകള്‍ക്ക് പുറമെയാണ് ക്രമീകരിച്ചിട്ടുള്ളത്. തിരക്കൊഴിവാക്കി സുഗമയാത്രക്കായി തിരുവനന്തപുരം, കോഴിക്കോട്,കണ്ണൂർ റൂട്ടിലും 24 ബസുകള്‍ കൂടി അധികമായി സർവീസ് നടത്തും. നാല് വോള്‍വോ ബസുകള്‍ കോഴിക്കോട്, തിരുവനന്തപുരം…

Read More

അഞ്ചിലും എട്ടിലും ഇനി ഓൾ പാസ് വേണ്ട; പരീക്ഷ നിർബന്ധമാക്കി കേന്ദ്രവിഞാപനം 

ന്യൂഡൽഹി: സിബിഎസ്‌ഇ, നവോദയ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പരീക്ഷ നിര്‍ബന്ധമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസ കാലയളവില്‍ ഒരു വിദ്യാര്‍ത്ഥിയെയും പരാജയപ്പെടുത്താനോ പുറത്താക്കാനോ പാടില്ലെന്ന വ്യവസ്ഥയില്‍ ഭേദഗതിവരുത്തിയുള്ള കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങി. സൈനിക് സ്‌കൂളുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രാഥമിക വിഭാഗത്തിലാണ് ആദ്യ പരീക്ഷ. ആറിലേക്ക് പ്രവേശിക്കുന്നതിന് പരീക്ഷാ വിജയം നിര്‍ബന്ധമാക്കി. ആറ് മുതല്‍ എട്ട് വരെയുള്ള മധ്യ വിഭാഗത്തില്‍ നിന്ന് ഒമ്പതിലേക്ക് പ്രവേശിക്കുന്നതിനും…

Read More

വഴിയരികിൽ നിർത്തിയിട്ട കാരവനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി 

വടകര: വഴിയരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിൻ്റെ നടുക്കത്തില്‍ നാട്ടുകാർ. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്. മരണകാരണം പോലീസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കാസർകോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

Read More

സ്കൂൾ ബസിൽ ഇലക്ട്രിക് വയർ വീണ് യുവതിക്ക് പരിക്ക് 

ബെംഗളൂരു: കലബുറഗി നഗരത്തില്‍ സ്‌കൂള്‍ ബസിനു മുകളില്‍ ലൈവ് ഇലക്‌ട്രിക് വയര്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. ബസിലുണ്ടായിരുന്ന 11 കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന പരിവാര്‍ത്ത് ബുദ്ധി മണ്ഡ്യ സ്‌കൂളിന്റേതാണ് ബസ്. നിര്‍ത്തിയിട്ടിരുന്ന ബസില്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ ലൈവ് വയര്‍ വീഴുകയായിരുന്നു. കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ സഹായിച്ച ഭാഗ്യശ്രീ എന്ന സ്ത്രീ അശ്രദ്ധമായി ബസില്‍ സ്പര്‍ശിച്ചതോടെ വൈദ്യുത പ്രവാഹം ശരീരത്തിലൂടെ കടന്നു പോവുകയായിരുന്നു. വയറിലും കാലുകളിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. പ്രദേശവാസികള്‍ അതിവേഗം…

Read More

ടയർ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്കിന് പരിക്ക് 

ബെംഗളൂരു: ഉഡുപ്പി ദേശീയ പാത 66 ല്‍ കോട്ടേശ്വരത്തിന് സമീപം ടയർ പൊട്ടിത്തെറിച്ച്‌ 19 വയസുകാരനായ യുവാവിന് ഗുതുതര പരിക്ക്. കെപിഎസ് പിയു കോളേജിന് പുറകിലുള്ള ടയർ പഞ്ചർ കടയിലാണ് സംഭവം. സംഭവം മുഴുവനായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അബ്ദുള്‍ റസീദ് എന്നയാള്‍ക്കാണ് സ്വകാര്യ സ്‌കൂള്‍ ബസിന്റെ ടയർ നന്നാക്കുന്നിതിനിടെ അപകടം സംഭവിച്ചത്. ടയർ നേരെയാക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ആഘാതത്തില്‍ റസീദ് സംഭവം നടന്ന സ്ഥലത്ത് നിന്ന് തെറിച്ചു പോകുകയായിരുന്നു. കയ്യിലാണ് കാര്യമായി പരിക്കേറ്റിട്ടുള്ളത്. സംഭവം നടന്ന ഉടൻ തന്നെ മംഗളൂരുവിലെ…

Read More

9,823 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം

ബെംഗളൂരു : സംസ്ഥാനത്ത് 9,823 കോടി രൂപയുടെ വ്യവസായ നിക്ഷേപ പദ്ധതികൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി അംഗീകാരം നൽകി. 5,605 പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഒൻപത് വ്യവസായ പദ്ധതികൾക്കാണ് അംഗീകാരമായത്. ഇതിൽ മൂന്നെണ്ണം പുതിയ പദ്ധതികളും ആറെണ്ണം നിലവിലുള്ള പദ്ധതികൾ വികസിപ്പിച്ച് പുതിയ നിക്ഷേപമിറക്കുന്നതുമാണ്. പുതിയ പദ്ധതികളിൽ ഒന്ന് സെമികണ്ടക്ടർ മേഖലയിലുള്ളതാണ്. സിലെക്ട്രിക് സെമികണ്ടക്ടർ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരു കോചനഹള്ളിയിലെ 3,425 കോടിയുടെ സംരംഭമാണിത്. 460 പേർക്ക് ഇതിൽ തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷ. സെമി കണ്ടക്ടർ…

Read More

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു തിമ്മഭോബിപാളയ സ്വദേശി പ്രദീപ് ശിവലിംഗയ്യയാണ് (41) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ചേതനെ (30) മാദനായകനഹള്ളി പോലീസ് അറസ്റ്റു ചെയ്തു. ഡിസംബർ 17-നാണ് പ്രദീപിനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചേതൻ രണ്ടുമാസത്തോളമായി പ്രദീപിന്റെ വീട്ടിലായിരുന്നു താമസം. ഇരുവരും മദ്യപിക്കുക പതിവായിരുന്നു. മദ്യപിക്കുമ്പോൾ പ്രദീപ് വീട്ടിനകത്ത് മൂത്രമൊഴിക്കുന്നതിനെ ചേതൻ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയശേഷം ചേതൻ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. സേലത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Read More

സ്കൈപ്പ് വഴി കോൾ; ഡിജിറ്റല്‍ അറസ്റ്റിലൂടെ യുവാവിന് നഷ്ടമായത് 11.8 കോടി 

ബെംഗളൂരു: സിം കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് പറഞ്ഞ് സ്കൈപ്പിലൂടെ കോൾ. ഡിജിറ്റല്‍ അറസ്റ്റിലൂടെ ബെംഗളൂരുവിലെ സോഫ്റ്റ്വെയർ എൻജിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ. 39-കാരനായ എൻജിനീയറെ നവംബർ 11-നാണ് തട്ടിപ്പുകാർ വിളിച്ചത്. ട്രായിയിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ എൻജിനീയറെ വിളിച്ചത്. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാരൻ എൻജിനീയറെ ധരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന…

Read More
Click Here to Follow Us