യൂട്യൂബർ, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ ആയ താരമാണ് പേളിമാണി. യൂട്യൂബില്‍ പേളി ഏത് വീഡിയോ പങ്കുവച്ചാലും ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വെറും 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണെങ്കിലും ട്രെൻഡിംഗ് ലിസ്റ്റില്‍ വീഡിയോയുണ്ട്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ഈ വ്ലോഗിന്റെ അവസാന ഭാഗത്ത് പേളി പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പേളിയുടെ ആരാധകരുടെ ഇടയില്‍ ചർച്ചയാകുന്നത്. ഞങ്ങള്‍ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷെ,…
Read MoreDay: 27 December 2024
മൈസൂരുവിൽ മലയാളി യാത്രക്കാർക്ക് നേരെ മോഷണ ശ്രമം
ബെംഗളൂരു: മൈസൂരു ഹുൻസൂരിനടുത്ത് ബിലിക്കെരെയില്‍ മലയാളി യാത്രക്കാർക്കു നേരെ മോഷണശ്രമം. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ വളപട്ടണത്തേക്ക് പോവുകയായിരുന്ന യാത്രസംഘത്തിനു നേരെയായിരുന്നു ബിലിക്കെരെയിലെ വിജനമായ പ്രദേശത്തുവെച്ച് കൊള്ളസംഘം പിന്തുടർന്ന് കൊള്ളയടിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി മൂന്നിനാണ് സംഭവം. വാഹനം സഞ്ചരിക്കുന്നതിനിടെ പിന്നാലെയെത്തിയ സംഘം വലതു വശത്തെ ഗ്ലാസ് പൊട്ടിച്ചുകൊണ്ട് വാഹനം നിർത്താനാവശ്യപ്പെടുകയായിരുന്നു. മോഷണശ്രമമാണെന്ന് സംശയം തോന്നിയ ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടെടുത്തതോടെ കൊള്ളസംഘം അവരുടെ വാഹനം റോഡിന് കുറുകെയിട്ട് യാത്ര സംഘത്തെ തടഞ്ഞുനിർത്തുകയായിരുന്നു. പുറത്തിറങ്ങിയ കൊള്ളസംഘം വാഹനത്തിന്റെ വാതിലുകള്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ സാഹസികമായി വാഹനം…
Read Moreമുന്‍ പ്രധാനമന്ത്രി മന്‍മോഹൻ സിംഗിന്റെ സംസ്‌കാരം നാളെ രാവിലെ പത്തിന്; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തോട് അനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്ര തന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് മന്ത്രിസഭാ യോഗത്തിന്റെ അനുശോചന പ്രമേയത്തില്‍ പറയുന്നു. നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രിസഭാ യോഗം രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.
Read Moreഒന്നര വയസുകാരനെ വീട്ടുജോലിക്കാരി വാഷിംഗ് മെഷിനിലിട്ട് കൊലപ്പെടുത്തി
കുവൈത്ത് സിറ്റി; കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിലായി. ഒന്നര വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് സംഭവത്തിനെ തുടര്‍ന്ന് പിടിയിലായത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ ഒരു വീട്ടിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തുകയും കുഞ്ഞിനെ ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രവാസി വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു.
Read Moreപ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ പിഴയും ശിക്ഷയും കടുക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകള്‍. നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം…
Read Moreജീപ്പും വാനും കൂട്ടിയിടിച്ച് അപകടം: മലയാളികളായ ഒൻപതുപേർക്ക് പരിക്ക്
ബെംഗളൂരു: ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ മരകുഡികയിൽ മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപതുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് അപകടം. നിട്ടൂരിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുപോകുന്ന മലയാളികൾ സഞ്ചരിച്ച ജീപ്പും മൂകാംബികയിൽനിന്ന് നിട്ടൂരിലേക്കുമടങ്ങുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച വാനുമാണ് കൂട്ടിയിടിച്ചത്. മരകുഡികയിൽ റോഡരികിൽ നിർത്തിയിട്ട ജീപ്പിൽ വാൻ വന്നിടിക്കുകയായിരുന്നു. വാനിൽ 13 പേരാണുണ്ടായിരുന്നത്. ഇതിലുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്ദാപുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ജീപ്പിൽ ആറുമലയാളികളടക്കം എട്ടുപേരാണുണ്ടായത്. ഇവരിലാർക്കും പരിക്കില്ലെന്നും പോലീസ് പറഞ്ഞു.
Read Moreബെംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥി പോസ്റ്റു ചെയ്ത ദുരിതയാത്ര റീൽ വൈറലായി
പത്തനംതിട്ട : ബെംഗളൂരുവിൽ പഠിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ 11 ലക്ഷംപേരാണ് കണ്ടത്. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് കേരളത്തിലേക്കു വരാൻ തീവണ്ടിയിലെ ജനറൽ കംപാർട്ട്മെന്റിൽ കയറാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെ വീഡിയോയാണ്. ക്രിസ്മസ്-പുതുവത്സര അവധിക്ക് നാട്ടിലെത്താൻ മതിയായ യാത്രാസൗകര്യങ്ങളില്ലെന്നത് കുറേക്കാലമായുള്ള പ്രശ്നമാണ്. ജനറൽ കംപാർട്ട്മെന്റിൽ കാലുകുത്താനുള്ള ഇടംനേടി മണിക്കൂറുകൾനിന്നെങ്കിലും നാട്ടിലെത്താനാണ് വിദ്യാർഥികൾ ശ്രമിക്കുന്നത്. സീസൺ സമയത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ ഇരട്ടിയിലധികം തുകയാണ് ഈടാക്കുക. തത്‌കാൽ പോലും ലഭിക്കില്ല. 21, 22, 23 തീയതികളിൽ രാവിലെ മുതൽ…
Read Moreഇനി യാത്രയ്ക്ക് ചെലവേറും; മെട്രോ നിരക്ക് വർധനവ്; കമ്മിറ്റി റിപ്പോർട്ട് ഉടൻ
ബെംഗളൂരു : നഗരത്തിൽ നമ്മ മെട്രോയിൽ യാത്രയ്ക്ക് ചെലവേറും. നിരക്ക് വർധനവിനെ കുറിച്ച് പഠിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നിയോഗിച്ച ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്.എഫ്.സി.) റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പത്തു മുതൽ 15 ശതമാനംവരെ നിരക്ക് വർധനവ് നിർദേശിച്ചേക്കും. നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി നേരത്തേ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കിയാൽ ദിവസേന മെട്രോയിൽ യാത്രചെയ്യുന്നവർക്ക് യാത്രാച്ചെലവ് വർധിക്കും. നിലവിൽ നമ്മ മെട്രോയിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്.…
Read Moreജനുവരി 1 മുതൽ നാല് പുതിയ നമ്മ മെട്രോ ഫീഡർ ബസ് സർവീസുകൾ ആരംഭിക്കും
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ജനുവരി ഒന്നിന് ഇനിപ്പറയുന്ന മെട്രോ ഫീഡർ ബസ് സർവീസുകൾ അവതരിപ്പിക്കും. MF-49: ചിക്കബിദാരക്കല്ല് മെട്രോ സ്റ്റേഷൻ തോട്ടടഗുഡ്ഡഡഹള്ളി, തമ്മേനഹള്ളി വഴി ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആണ് സർവീസ് നടത്തുക. ഒരു ബസ് പ്രതിദിനം 26 ട്രിപ്പുകൾ നടത്തും. MF-50: ചിക്കബിദരകല്ല് മെട്രോ സ്റ്റേഷൻ മുതൽ തോട്ടടഗുഡ്ഡഡഹള്ളി, കുടുരഗെരെ കോളനി, മദനായകനഹള്ളി വഴി ചിക്കബിദരകല്ല് മെട്രോ സ്റ്റേഷനിലേക്ക് ആണ് സർവീസ് നടത്തുക.. രണ്ട് ബസുകൾ ദിവസവും 26 ട്രിപ്പുകൾ നടത്തും. MF-51: മടവര മെട്രോ സ്റ്റേഷൻ മുതൽ ലക്ഷ്മിപുര,…
Read More