തിരുവനന്തപുരം: കേരളാ ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ പദവിയിലേക്ക് മാറും. രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് കേരളാ ഗവർണറായി എത്തുന്നത്. ഗോവയില്‍ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചല്‍ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയിട്ടുണ്ട്. മിസോറം ഗവർണർ ഡോ. ഹരി ബാബു ഒഡിഷയുടെ ഗവർണറാകുമെന്നും ജനറല്‍ വി.കെ സിംഗ് മിസോറം ഗവർണറാകുമെന്നും രാഷ്‌ട്രപതി ഭവൻ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന്…
Read MoreDay: 24 December 2024
അംബാരി ഉത്സവ് ക്ലാസ് മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ബസുകൾ പുറത്തിറക്കി
ബെംഗളൂരു:കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 20 അംബാരി ഉത്സവ് ക്ലാസ് മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ബസുകൾ പുറത്തിറക്കി. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ബെംഗളൂരു കെംപഗൗഡ ബസ് സ്റ്റേഷനിൽ പുതിയ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ വി.അൻബുകുമാർ ഐഎഎസ്, കെഎസ്ആർടിസിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, ഹൈദരാബാദ് / ഹൈടെക് സിറ്റി, നെല്ലൂർ, മംഗലാപുരം, കുന്ദപുര, വിജയവാഡ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് ഈ പതിവ് സർവീസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.…
Read Moreസൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരിക്കേറ്റു. ഇതില്‍ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 150 അടി താഴ്ചയിലേക്കാണ് സൈനിക വാഹനം മറിഞ്ഞതെന്നാണ് വിവരം. പരിക്കേറ്റവുടെ നില ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം മെന്ദറിലെ ബല്‍നോയ് ഏരിയയിലൂടെ കടന്നുപോകുന്ന വാഹനം വൈകിട്ട് 5.40ഓടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 11 മറാത്ത ലൈറ്റ് ഇൻഫന്ററി ടീമാണ് ഉണ്ടായിരുന്നത്. നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോറ പോസ്റ്റിലേക്ക് പോകുന്ന…
Read Moreവിദേശത്ത് നിന്നും എത്തിച്ച എംഡിഎംഎ മലയാള നടിമാർക്ക് നൽകാനെന്ന് മൊഴി
ഒമാനില്‍ നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ നടിമാര്‍ക്കെന്ന് പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് 510 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. കോഴിക്കോട് ബൈപ്പാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പ്രതി പിടിയിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. അര കിലോയോളം വരുന്ന ലഹരി മരുന്ന് സിനിമാ നടിമാര്‍ക്ക് നല്‍കാനാണെന്നാണ് പ്രതി മൊഴി നല്‍കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമാണ് പ്രതിയെ ചോദ്യം ചെയ്തത്. 2…
Read Moreമൂന്നു വയസുകാരി കുഴൽ കിണറിൽ വീണു
ജയ്പൂർ: രാജസ്ഥാനിലെ കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയില്‍ മൂന്ന് വയസുകാരി ചേതന കുഴല്‍ക്കിണറില്‍ വീണു. 150 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്. സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെണ്‍കുട്ടിയെ വേഗത്തില്‍ രക്ഷപ്പെടുത്താൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകള്‍ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്. ക്യാമറയിലൂടെ കുഞ്ഞിന്റെ ചലനം നിരീക്ഷിക്കുന്നുണ്ട്. ചേതന എന്ന് പേരുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം തങ്ങിനിന്നത്. പിന്നീട് കുഞ്ഞ്…
Read Moreഎം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിൽ പോലീസ് കേസെടുത്തു
ബെംഗളൂരു : നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ സഭയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ആരോപണ വിധേയനായ ബി.ജെ.പി. എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിലും പോലീസ് കേസെടുത്തു. സംഭവത്തിൽ സി.ടി.രവിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വനിതാ ശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ മോശം പദപ്രയോഗം നടത്തി അധിക്ഷേപിച്ചെന്നാണ് രവിയുടെ പേരിലുള്ള കേസ്. കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലായിരുന്നു സംഭവം. രവിയെ ആക്രമിക്കാനായി ലക്ഷ്മി ഹെബ്ബാളുടെ അനുയായികൾ കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇതിന് രവി പോലീസിൽ പരാതിയും നൽകിയിരുന്നു.…
Read Moreക്രിസ്മസ് പുതുവത്സര അവധികള്‍; അന്തർ സംസ്ഥാന സെർവീസുമായി കെഎസ്ആർടിസി
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് കെഎസ്‌ആർടിസി അധിക അന്തർ സംസ്ഥാന സർവീസുകള്‍ നടത്തും. കേരളത്തില്‍ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകള്‍ക്ക് പുറമേ 38 ബസുകള്‍ കൂടി അധികമായി സർവീസ് നടത്തും. 34 ബെംഗളൂരു ബസുകളും നാല് ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ശബരിമല സ്പെഷല്‍ അന്തർസംസ്ഥാന സർവീസുകള്‍ക്ക് പുറമെയാണ് ക്രമീകരിച്ചിട്ടുള്ളത്. തിരക്കൊഴിവാക്കി സുഗമയാത്രക്കായി തിരുവനന്തപുരം, കോഴിക്കോട്,കണ്ണൂർ റൂട്ടിലും 24 ബസുകള്‍ കൂടി അധികമായി സർവീസ് നടത്തും. നാല് വോള്‍വോ ബസുകള്‍ കോഴിക്കോട്, തിരുവനന്തപുരം…
Read Moreഅഞ്ചിലും എട്ടിലും ഇനി ഓൾ പാസ് വേണ്ട; പരീക്ഷ നിർബന്ധമാക്കി കേന്ദ്രവിഞാപനം
ന്യൂഡൽഹി: സിബിഎസ്‌ഇ, നവോദയ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പരീക്ഷ നിര്‍ബന്ധമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസ കാലയളവില്‍ ഒരു വിദ്യാര്‍ത്ഥിയെയും പരാജയപ്പെടുത്താനോ പുറത്താക്കാനോ പാടില്ലെന്ന വ്യവസ്ഥയില്‍ ഭേദഗതിവരുത്തിയുള്ള കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങി. സൈനിക് സ്‌കൂളുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രാഥമിക വിഭാഗത്തിലാണ് ആദ്യ പരീക്ഷ. ആറിലേക്ക് പ്രവേശിക്കുന്നതിന് പരീക്ഷാ വിജയം നിര്‍ബന്ധമാക്കി. ആറ് മുതല്‍ എട്ട് വരെയുള്ള മധ്യ വിഭാഗത്തില്‍ നിന്ന് ഒമ്പതിലേക്ക് പ്രവേശിക്കുന്നതിനും…
Read Moreവഴിയരികിൽ നിർത്തിയിട്ട കാരവനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: വഴിയരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിൻ്റെ നടുക്കത്തില്‍ നാട്ടുകാർ. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്. മരണകാരണം പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.
Read Moreസ്കൂൾ ബസിൽ ഇലക്ട്രിക് വയർ വീണ് യുവതിക്ക് പരിക്ക്
ബെംഗളൂരു: കലബുറഗി നഗരത്തില്‍ സ്‌കൂള്‍ ബസിനു മുകളില്‍ ലൈവ് ഇലക്‌ട്രിക് വയര്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. ബസിലുണ്ടായിരുന്ന 11 കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന പരിവാര്‍ത്ത് ബുദ്ധി മണ്ഡ്യ സ്‌കൂളിന്റേതാണ് ബസ്. നിര്‍ത്തിയിട്ടിരുന്ന ബസില്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ ലൈവ് വയര്‍ വീഴുകയായിരുന്നു. കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ സഹായിച്ച ഭാഗ്യശ്രീ എന്ന സ്ത്രീ അശ്രദ്ധമായി ബസില്‍ സ്പര്‍ശിച്ചതോടെ വൈദ്യുത പ്രവാഹം ശരീരത്തിലൂടെ കടന്നു പോവുകയായിരുന്നു. വയറിലും കാലുകളിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. പ്രദേശവാസികള്‍ അതിവേഗം…
Read More