കണ്ണൂർ : കണ്ണൂരില്‍ ചികിത്സയിലുള്ള ആള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. അബൂദബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. നേരത്തെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമായി മാറി. തിവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ…
Read MoreDay: 16 December 2024
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. അസിസ്റ്റന്റ് കോച്ചുമാരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരോടൊപ്പം ഹെഡ് കോച്ച് മിഖായേൽ സ്റ്റാറെയും ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്ഥിരീകരിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ദയനീയ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പുറത്താക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കൊപ്പമുള്ള സമയത്തിലുടനീളം നൽകിയ സംഭാവനകൾക്ക് ക്ലബ് മൂന്ന് പേർക്കും നന്ദി അറിയിച്ചു. പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. പുതിയ നിയമനം…
Read Moreമൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം ഗതാഗതനിയമലംഘന കേസുകള്‍. ചുമത്തിയത് 90 കോടി പിഴയും. എന്നാല്‍, ഇതില്‍ നാല് കോടി മാത്രമാണ് ഈടാക്കിയത്. 13 ലക്ഷം കേസുകളില്‍ തീർപ്പാക്കിയത് വെറും 74,000 എണ്ണവും. നിയമസഭയില്‍ കർണാടക ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകളാണിത്. കഴിഞ്ഞവർഷം അതിവേഗപാതയാക്കിയ ശേഷം അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ.ടി.എം.എസ്.) നടപ്പാക്കിയതിനെത്തുടർന്ന് പാതയില്‍ അപകടമരണങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം ലോക്സഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഗതാഗത നിയമലംഘനക്കേസുകളിലെ തുടർനടപടികള്‍ മന്ദഗതിയിലാണെന്നാണ് സംസ്ഥാന…
Read Moreടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി യുവാവിന്റെ പിതാവ്. ഭാര്യ നികിത സിംഘാനിയയും അമ്മയും മകനെ എടിഎമ്മായി ഉപയോഗിക്കുകയായിരുന്നുവെന്ന് അതുലിന്റെ പിതാവ് പവൻ മോദി ആജ് തക്കിനോട് പറഞ്ഞു. അതുലും നികിതയും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത ദാമ്പത്യ തർക്കമാണ് മകൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് പിതാവ് പറയുന്നു. വിവാഹമോചനത്തിന് പകരമായി നികിത 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ഒത്തുതീർപ്പ് നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം കൈപ്പടയില്‍…
Read Moreമാലിന്യത്തിൽ നിന്ന് വൈദ്യുതി; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും
ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും. കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും. യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക. ഖരമാലിന്യം ഉയർന്ന അനുപാതത്തിൽ ചൂടാക്കുമ്പോഴുള്ള ഊർജം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. മറ്റു മാലിന്യ പ്ലാന്റുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും വൈദ്യുതി വിറ്റഴിക്കുന്നതിൽ നിന്ന് 10 വർഷം കൊണ്ട് മുതൽമുടക്ക്…
Read Moreനഗരത്തിലെ റോഡുകളിൽ ബൈക്കഭ്യാസം; മൂന്നു വർഷത്തിനിടെ 170 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിലായത് 683 പേർ
ബെംഗളൂരു : ബെംഗളൂരുവിൽ നിരത്തുകളിലെ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 827 കേസുകളിലായി 683 പേരാണ് അറസ്റ്റിലായത്. ഇതിൽ 170 പേർ പ്രായപൂർത്തിയാകാത്തവരാണ്. 677 വാഹനങ്ങൾ പിടിച്ചെടുത്തു. ആകെ 40,27750 രൂപയാണ് പിഴയായി ഈടാക്കിയത്. ഈ മാസം ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ബൈക്ക് അഭ്യാസം നടത്തിയ നാലു പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരുടെ പേരിൽ എൻ.ഡി.പി.എസ്. നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. 2022-ൽ 283 കേസുകളിൽ നിന്ന് 185 പേരാണ് അറസ്റ്റിലായത്. 198 വാഹനങ്ങൾ പിടിച്ചെടുത്തു.…
Read Moreകഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന മാതൃമരണങ്ങളുടെ റിപ്പോർട്ടുതേടി സർക്കാർ
ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സംഭവിച്ച മാതൃമരണങ്ങളുടെ ഓഡിറ്റ് നടത്താൻ ഉത്തരവിട്ട് സർക്കാർ. ഇതോടൊപ്പം ബല്ലാരിയിൽ അടുത്തിടെ സംഭവിച്ച മാതൃമരണങ്ങളുടെ ക്ലിനിക്കൽ പരിശോധനയും നടത്തും. കാരണം അഞ്ചുപേർ മരിച്ചതിൽ രണ്ടുപേർക്ക് എലിപ്പനിയുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കൽ അവഗണന തള്ളിക്കളയുന്നില്ലെന്നും ക്ലിനിക്കൽ പരിശോധനയിലൂടെ മാത്രമേ മരണം എലിപ്പനിമൂലമാണോ എന്ന് അറിയാൻസാധിക്കൂവെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഈവർഷം നവംബർവരെ സംസ്ഥാനത്ത് 348 മാതൃമരണങ്ങൾ സംഭവിച്ചതായാണ് വിവരം. ഓഡിറ്റ് നടത്തിയാൽ മരണങ്ങളുടെ യഥാർഥകാരണം അറിയാൻസാധിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയണമെങ്കിൽ മാതൃമരണങ്ങളുടെ യഥാർഥകാരണം അറിയണമെന്നും മന്ത്രി പറഞ്ഞു.…
Read Moreസ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിൽ : ഓണ്‍ലെന്‍ ഭക്ഷണം ആശ്രയിച്ച് കഴിയുന്നവര്‍ പട്ടിണിയാകും
തിരുവനന്തപുരം : പണിമുടക്കി് ഓണ്‍ലൈന്‍ വിതരണ ജീവനക്കാര്‍. സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കും. സമരം ശബളവര്‍ധനവ് ആവശ്യപ്പെട്ട്. കോഴിക്കോട് ജില്ലയിലും സ്വിഗ്ഗി ജീവനക്കാര്‍ സമരത്തില്‍
Read Moreഗൃഹലക്ഷ്മി പദ്ധതിയിൽ ഉപഭോക്താക്കളായി സംസ്ഥാനത്തെ 15,000 ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തി.
ബെംഗളൂരു : കർണാടകത്തിൽ വീട്ടമ്മമാർക്ക് മാസംതോറും 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ ഉപഭോക്താക്കളായി ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തി. സംസ്ഥാനത്തെ 15,000 ട്രാൻസ് വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവർക്കുള്ള ഡിസംബറിലെ തുകയുടെ വിതരണം തുടങ്ങി. കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പുവാഗ്ദാനപദ്ധതിയാണ് ഗൃഹലക്ഷ്മി. കഴിഞ്ഞവർഷം ഓഗസ്റ്റ് 30-നാണ് പദ്ധതി നടപ്പാക്കിയത്. എ.പി.എൽ.-ബി.പി.എൽ. വ്യത്യാസമില്ലാതെ റേഷൻ കാർഡിൽ ഗൃഹനാഥയായ വനിതകളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിച്ചത്. പദ്ധതിയിൽ ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തണമെന്ന് ഈ വിഭാഗത്തിലുള്ളവർ ആവശ്യമുയർത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് സർക്കാർ നടപടി. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വലിയ ആശ്വാസം…
Read Moreബന്ദിപ്പൂരില്‍ ഹരിത നികുത് ഫാസ്ടാഗിലൂടെ ഈടാക്കി തുടങ്ങി: എന്താണ് ഹരിത നികുതി ? നിരക്കും വിശദാംശങ്ങളും അറിയാന്‍ വായിക്കാം
ബംഗളുരു : ബന്ദിപ്പൂർ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകുന്ന കൊല്ലേഗൽ – ഊട്ടി ദേശിയപാതകളിൽ കർണാടക വനംവകുപ്പ് ഹരിത നികുതി (ഗ്രീൻ സെസ് ) ഈടാക്കാൻ തുടങ്ങി. കൊല്ലേഗൽ – കോഴിക്കോട് ദേശീയ പാതയിലെ (എൻ എച്ച് -766) മൂലഹൊളള, മദ്ദൂര്‍ മൈസൂരു – ഊട്ടി ദേശീയപാതയിലെ (എന്‍.എച്ച് 67) മേലുകമ്മനഹളളി ചെക്‌പോസ്റ്റകളിലാണ് സ്ഥാപിച്ചത്. സ്വകാര്യ വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡറുകള്‍ സ്‌കാന്‍ ചെയ്താണ് പണം ഈടാക്കുക. ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായാല്‍ മറ്റ് കടുവാസങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കും. ഹരിത…
Read More