ബെംഗളൂരു : നാളെ മുതൽ നഗരത്തിൽ മഴ വീണ്ടും ആരംഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം.നാളെ മിതമായ രീതിയിലുള്ള മഴ മാത്രമേ നഗരത്തിൽ ചെയ്യുകയുള്ളൂ എന്നാൽ തുടർന്ന് വരുന്ന ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം. 13 ന് തീരദേശ കർണാടകയിലും കനത്തമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രചനമുണ്ട്. അതേ സമയം നഗരത്തിലെ തണുപ്പ് അതേ പോലെ തുടരുകയാണ്. ഇന്ന് നഗരത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 19°C ആണ്.
Read MoreDay: 11 December 2024
കുടുംബ വഴക്ക്; ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: ഷിക്കാരിപൂരില്‍ കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് അരിവാള് കൊണ്ട് വെട്ടി കൊലപ്പെടുത്തി. ശികാരിപൂർ നഗരത്തിലെ രാഘവേന്ദ്ര ലേഔട്ടിലാണ് സംഭവം. നാഗരാജ് എന്നയാളാണ് ഭാര്യ രേണുകയെ വെട്ടി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശിക്കാരിപൂർ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടരുകയാണ്.
Read Moreപുഷ്പ 2 വ്യാജ പതിപ്പ് യൂട്യൂബിൽ; കണ്ടത് 26 ലക്ഷം പേർ
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍. മിന്റു കുമാര്‍ മിന്റുരാജ് എന്ന പേജിലാണ് ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്ത് 8 മണിക്കൂറിനുളളില്‍ 26 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. തിയേറ്ററില്‍ ചിത്രം പ്രദര്‍ശനം തുടരവെയാണ് ഇത്തരത്തില്‍ യൂട്യൂബില്‍ വ്യാജപതിപ്പെത്തുന്നത്. ഇന്നലെ രാത്രിയാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. ഇതിനു ശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം…
Read More2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ യുവാവാണ് ഏറ്റവും ഒടുവില്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു നരേന്ദ്രയുടേയും അഖിലയുടെയും വിവാഹം. വ്യത്യസ്ത ജാതിയില്‍ പെട്ട ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജീവിത ചെലവിനായി 2000…
Read Moreവ്യാജ ഫെമിനിസം വിമർശിക്കപ്പെടണം ; ടെക്കി യുവാവിന്റെ മരണത്തിൽ പ്രതികരണവുമായി കങ്കണ
ബെംഗളൂരു: ഭാര്യയും ഭാര്യാവീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടിയും എം.പിയുമായ കങ്കണ റണാവുത്ത്. വാർത്ത ഹൃദയഭേദകമാണെന്നും ഭർത്താക്കന്മാരില്‍ നിന്ന് പണം തട്ടിയെടുക്കാൻ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ വ്യാജ ഫെമിനിസമാണ് ഇതിനൊക്കെ കാരണമെന്നും കങ്കണ പറഞ്ഞു. ‘രാജ്യം മുഴുവൻ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ വിഡിയോ ഹൃദയം തകർക്കുന്നതാണ്. വ്യാജ ഫെമിനിസം വിമർശിക്കപ്പെടണം. ഇത്തരത്തില്‍ കബളിപ്പിച്ച് കോടിക്കണക്കിന് രൂപകളാണ് തട്ടിയെടുക്കുന്നത്. വിവാഹബന്ധം തകരുന്ന 99 ശതമാനം കേസുകളിലും പുരുഷൻമാരാണ് പ്രതിസ്ഥാനത്തുണ്ടാവാറുള്ളത്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് കങ്കണ അഭിമുഖത്തില്‍ പറഞ്ഞു. ഭാര്യമാർ…
Read Moreഎംബിബിഎസ് വിദ്യാർത്ഥി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു: എം.ബി.ബി.എസ് വിദ്യാർഥി മൈസൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവത്ര ടി.എം മഹലിന് വടക്ക് ഭാഗം താമസികുന്നപാലപ്പെട്ടി യൂസഫിന്റെ മകൻ മുഹമ്മദ് അബിൻ ഫർഹാനാണ് (22) മരിച്ചത്. മൈസൂരു മെഡിക്കല്‍ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വർഷ വിദ്യാർഥിയാണ്. ഒരു മാസം മുമ്പാണ് അബിൻ കോളജില്‍ ചേർന്നത്. ബുധനാഴ്ച്ച പുലർച്ചെ രണ്ടോടെ ഫർഹാൻ കൂട്ടുകാരനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മേല്‍നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. റംസീനയാണ് മാതാവ്. സഹോദരൻ: ജസ്ബിൻ,…
Read Moreഭർത്താവിന്റെ കടം വീട്ടാൻ ഒന്നര ലക്ഷത്തിന് കുട്ടിയെ വിറ്റ് അമ്മ
ബെംഗളൂരു: ഭർത്താവിന്‍റെ കടം തീർക്കാൻ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലാണ് സംഭവം. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബെംഗളൂരുവിലെ ഒരു യുവതിക്ക് 1.5 ലക്ഷം രൂപക്കാണ് 40 കാരിയായ അമ്മ വിറ്റതെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭർത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്ന് പോലീസ് കണ്ടെത്തുന്നത്. രാമനഗരയിലെ താമസക്കാരായ ദമ്പതിമാർ കൂലിപ്പണി ചെയ്താണ് കുടുംബം നടത്തിയിരുന്നത്. ഇവർക്ക് നാല് കുട്ടികളുണ്ട്.…
Read Moreലക്കി ഭാസ്കറാവാൻ ഹോസ്റ്റലിന്റെ മതിൽ ചാടി വിദ്യാർത്ഥികൾ
ബെംഗളൂരു: ലക്കി ഭാസ്കർ സിനിമയിലെ ദുല്‍ഖർ സല്‍മാന്റെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പണക്കാരനകാൻ തുനിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥികള്‍. ലക്ഷ്യം നിറവേറ്റനായി നാല് പേരാണ് ഹോസ്റ്റലിന്റെ മതില്‍ ചാടിയത്. ചരണ്‍ തേജ, രഘു, കാർത്തിക്, കിരണ്‍ കുമാർ എന്നിവരാണ് മഹാറാണിപ്പേട്ടിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ഇവർ നാല് പേരും ലക്കി ഭാസ്കർ കണ്ടിരുന്നുവെന്നും ഇതില്‍ ആകൃഷ്ടരായാണ് ഹോസ്റ്റല്‍ ചാടിയതെന്നും സഹപാഠികള്‍ പറഞ്ഞു. സ്വന്തമായി പണം സമ്പാദിച്ച് കാറും വീടും വാങ്ങിയ ശേഷം മാത്രമേ തിരികെ വരൂവെന്ന് നാല് പേരും സഹപാഠികളോട് പറഞ്ഞിരുന്നു. ഇതിന്…
Read Moreമുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണം; നേതാക്കൾ അനുശോചിച്ചു
ബെംഗളൂരു : മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. എല്ലാ വിഭാഗം ജനങ്ങളും ബഹുമാനിക്കുന്ന നേതാവായിരുന്നു എസ്.എം. കൃഷ്ണയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം പ്രയത്നിച്ചതായും പ്രധാനമന്ത്രി അനുസ്മരിച്ചു. കൃഷ്ണ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയ കാര്യവും അനുസ്മരിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ അഭിവൃദ്ധിയോട് കാണിച്ച പ്രതിജ്ഞാബദ്ധതമൂലം ജനങ്ങളുടെ സ്നേഹം നേടിയെടുക്കാൻ എസ്.എം. കൃഷ്ണക്ക് സാധിച്ചതായി രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യതന്ത്രജ്ഞതയിലും പൊതുസേവനത്തിലുമുള്ള സമ്പന്നമായ പാരമ്പര്യമാണ് എസ്.എം. കൃഷ്ണ…
Read Moreകടലിൽ കുളിക്കാൻ ഇറങ്ങിയ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം
ബെംഗളൂരു: സ്‌കൂളില്‍ നിന്നും വിനോദയാത്രക്കെത്തി , കടലില്‍ കുളിക്കാനിറങ്ങിയ 4 സ്‌കൂള്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു. കോലാർ ജില്ലയിലെ പ്രശസ്തമായ ഒരു സ്‌കൂളില്‍ പഠിക്കുന്ന 54 വിദ്യാർത്ഥികള്‍ ആണ് വിനോദയാത്രക്കെത്തിയത്. അതിൻ്റെ ഭാഗമായാണ് ഇവർ മുരുഡേശ്വരർ ക്ഷേത്ര കടപ്പുറത്ത് സമയം ചെലവഴിക്കാൻ പോയത്. ഇവരില്‍ 7 വിദ്യാർഥികള്‍ ഒരുമിച്ച് ബീച്ചില്‍ കുളിക്കാനിറങ്ങിയിട്ടുണ്ട്. അപ്രതീക്ഷിതമായി ഇവർ കടലില്‍ മുങ്ങിപ്പോകുകയായിരുന്നു. വിദ്യാർഥികള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നത് കണ്ട അധ്യാപകർ കടലില്‍ ചാടി രക്ഷിക്കാൻ ശ്രമിച്ചു. ഏറെ സമയത്തെ രക്ഷാപ്രവർത്തനത്തിനൊടുവില്‍ , 7 വിദ്യാർത്ഥികളില്‍ 3 പേരെ മാത്രമാണ് അവർക്ക്…
Read More