എംബിബിഎസ് വിദ്യാർത്ഥി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു: എം.ബി.ബി.എസ് വിദ്യാർഥി മൈസൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.

തിരുവത്ര ടി.എം മഹലിന് വടക്ക് ഭാഗം താമസികുന്നപാലപ്പെട്ടി യൂസഫിന്റെ മകൻ മുഹമ്മദ് അബിൻ ഫർഹാനാണ് (22) മരിച്ചത്.

മൈസൂരു മെഡിക്കല്‍ കോളജ് ആൻഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വർഷ വിദ്യാർഥിയാണ്.

ഒരു മാസം മുമ്പാണ് അബിൻ കോളജില്‍ ചേർന്നത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ബുധനാഴ്ച്ച പുലർച്ചെ രണ്ടോടെ ഫർഹാൻ കൂട്ടുകാരനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

മേല്‍നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു.

എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. റംസീനയാണ് മാതാവ്. സഹോദരൻ: ജസ്ബിൻ, സിനാൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts