ഹെൽമെറ്റ്‌ ഇല്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരൻ അപകടത്തിൽ മരിച്ചു 

ബെംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച പോലിസുകാരന്‍ അപകടത്തില്‍ മരിച്ചു. സിറ്റി സായുധ റിസര്‍വിലെ ഉദ്യോഗസ്ഥനായ സി ബി മനുവാണ് മരിച്ചത്. നയന്തഹള്ളി റിങ് റോഡില്‍ ബൈക്കി തെന്നി വീണാണ് അപകടമുണ്ടായത്. നിലത്തു വീണ ബൈക്കില്‍ പുറകില്‍ നിന്നു വന്ന മറ്റൊരു വാഹനം ഇടിക്കുകയും ചെയ്തു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ബൈക്കിൽ നിന്ന് തെറിച്ച് വീണ് പിൻസീറ്റ് യാത്രക്കാരി മരിച്ചു 

ബെംഗളൂരു: ബൈക്കില്‍ നിന്ന് തെറിച്ചുവീണ് റോഡ് ഡിവൈഡറില്‍ തലയിടിച്ച്‌ പിൻസീറ്റ് യാത്രക്കാരി മരിച്ചു. മണിപ്പാല്‍ അലെവൂർ സ്കൂളിന് സമീപമുണ്ടായ അപകടത്തില്‍ സി.വി.സുശീലയാണ് (65) മരിച്ചത്. ബന്ധു എ.അനിലിന്റെ ബൈക്കിലാണ് ഇവർ സഞ്ചരിച്ചത്.

Read More

സർക്കാരിനെ തകർക്കാൻ എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടക സർക്കാരിനെ തകർക്കാൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബി.ജെ.പി. വാഗ്ദാനംചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു എം.എൽ.എ.പോലും ഇത് അംഗീകരിച്ചില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പി. ഇപ്പോൾ തനിക്കെതിരേ വ്യാജകേസുകൾ നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. 50 കോടി രൂപവീതം വാഗ്ദാനംചെയ്യാൻ എവിടെനിന്നാണ് ബി.ജി.പി.ക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ പണമെല്ലാം കൈക്കൂലിപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാരിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രചാരണത്തിന് അവർ തുടക്കമിട്ടിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

Read More

ബെംഗളുരുവിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം 

ബെംഗളുരു: നഗരത്തിൽ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം. ബെംഗളൂരുവില്‍ ഐ.ടി.മേഖലയില്‍ ജോലി ചെയ്യുന്ന മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് മരിച്ചത്. സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച്‌ അറിയിക്കുന്നത്. പ്രത്യേകിച്ച്‌ അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സർജാപുർ പോലീസ് കേസെടുത്തു. വർഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകൻ ശിവാങ്ങും ഇവർക്കൊപ്പമുണ്ട്. തിങ്കളാഴ്ച…

Read More

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോക്കുകയായിരുന്നു കുട്ടിയെ സ്‌കൂള്‍ ബസില്‍ വച്ച് പീഡിപ്പിച്ചു

ഡല്‍ഹി: സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്‍ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.

Read More

ബന്ദിപ്പുർ രാത്രിയാത്രാ നിരോധന വിഷയത്തിൽ ഡി.കെ.യെ തള്ളി സിദ്ധരാമയ്യ; നിരോധനം നീക്കാനുള്ള പദ്ധതി സർക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ബന്ദിപ്പുർ രാത്രിയാത്രാ നിരോധനത്തിൽ ഇളവുവരുത്തുന്നതിന് ശ്രമം നടത്തുമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാത്രിയാത്രാ നിരോധനം നീക്കുന്നതിനുള്ള പദ്ധതി സർക്കാരിനു മുൻപിലില്ലെന്ന് സിദ്ധരാമയ്യ ബുധനാഴ്ച മൈസൂരുവിൽ പറഞ്ഞു. വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ ശനിയാഴ്ച പ്രസംഗിക്കുമ്പോഴാണ് കേരളം വർഷങ്ങളായി അനുഭവിക്കുന്ന രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയത്. ഇതിനായി കർണാടക സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞിരുന്നു. ശിവകുമാറിന്റെ ഉറപ്പിനെതിരേ കർണാടകത്തിൽ ബി.ജെ.പി. നേതാക്കൾ വലിയ വിമർശനമുയർത്തി. ബന്ദിപ്പുരിലെ വന്യജീവികൾക്ക് സംരക്ഷണം വേണമെന്നും ഇത് തിരഞ്ഞെടുപ്പു നേട്ടത്തിനായി…

Read More

ശബരിമല തീർഥാടനം: സംസ്ഥാനത്ത് നിന്നും പ്രത്യേക ബസ് അനുവദിച്ച് കർണാടക ആർ.ടി.സി.; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു : ശബരിമല തീർഥാടനക്കാലത്ത് ബെംഗളൂരുവിൽനിന്ന്‌ നിലക്കലിലേക്ക് പ്രത്യേക ബസ് അനുവദിച്ച് കർണാടക ആർ.ടി.സി. വോൾവോ (ഐരാവത്) ബസാണ് അനുവദിച്ചിരിക്കുന്നത്. നവംബർ 29-ന് സർവീസ് തുടങ്ങും. ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 1.50-ന് പുറപ്പെടും. പിറ്റേന്ന് പുലർച്ചെ 6.45-ന് നിലക്കൽ എത്തിച്ചേരും. വൈകീട്ട് ആറിന് നിലക്കലിൽനിന്ന്‌ ബെംഗളൂരുവിലേക്ക് യാത്രയാരംഭിക്കും. പിറ്റേന്ന് 10-ന് ബെംഗളൂരുവിലെത്തും. 1,750 രൂപയാണ് ടിക്കറ്റ് നിരക്ക്.

Read More

രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യം: സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽനൽകും

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. ഇതിന് പോലീസിന് അനുമതി നൽകിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ഒക്ടോബർ 30-നാണ് ദർശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാനായി കോടതി ആറാഴ്ചത്തേക്ക് ജാമ്യം നൽകിയത്. കഠിനമായ പുറംവേദനയുള്ളതായും ശസ്ത്രക്രിയ വേണമെന്നും ദർശൻ കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് ഇടക്കാലജാമ്യം ലഭിച്ചത്. പാസ്‌പോർട്ട് വിചാരണക്കോടതിക്ക് കൈമാറണം, തെളിവുനശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. 131 ദിവസത്തെ ജയിൽവാസത്തിനുശേഷമായിരുന്നു ദർശൻ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാരജയിലിലും തുടർന്ന് ബല്ലാരി…

Read More

നമ്മ മെട്രോയുടെ ഈ സ്റ്റേഷനുകളിൽ സ്മാർട്ട് ലഗേജ് ലോക്കറുകൾ ആരംഭിച്ചു; യാത്രയ്ക്കിടെ ഇനി ബാഗിന്റെ കാര്യം ഓർത്തു ടെൻഷൻ ആകേണ്ട; നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു : ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ബാഗുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമൊരുങ്ങി. സ്മാർട്ട് ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനമാണ് ബി.എം.ആർ.സി.എൽ. ഒരുക്കിയിരിക്കുന്നത്. സാധനങ്ങൾ ഇനി ഈ ലോക്കറുകളിൽ സൂക്ഷിച്ചശേഷം യാത്രക്കാർക്ക് ഇനി സ്വതന്ത്രമായി യാത്രചെയ്യാം. ശരാശരി വലുപ്പമുള്ള ലോക്കറിൽ ആറു മണിക്കൂറിന് 70 രൂപയും കൂടുതൽ വലുപ്പമുള്ള ലോക്കറിൽ 100 രൂപയുമാണ് ചാർജ് ഈടാക്കുക. മജസ്റ്റിക് സ്റ്റേഷനിലും തിരഞ്ഞെടുത്ത മറ്റ് ഏതാനും സ്റ്റേഷനുകളിലുമാണ് ലോക്കർ സംവിധാനം ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മജസ്റ്റിക്കിലെ ലോക്കർ സംവിധാനം ബുധനാഴ്ച യാത്രക്കാർക്കായി തുറന്നു കൊടുത്തു.

Read More

ശ്രദ്ധിക്കുക നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ കാവേരി ജലവിതരണം മുടങ്ങുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. അറിയിച്ചു. വൈദ്യുതി വിതരണലൈനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നടപടി https://x.com/chairmanbwssb/status/1856214672099127547?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1856214672099127547%7Ctwgr%5E8c04a69fd3d6bea44b0eb60dadfc2a3a3807c639%7Ctwcon%5Es1_&ref_url=https%3A%2F%2Fnewsbengaluru.com%2F2024%2F11%2Fwater-supply-will-be-interrupted-in-bengaluru-today%2F

Read More
Click Here to Follow Us