വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; പുതിയ നിരക്കറിയാം

ഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസ ആണ് ഉയർത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 157.5 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിൻ്റെ കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. പ്രമുഖ ഒഎംസി തങ്ങളുടെ ജെറ്റ് ഇന്ധന വിലയും പരിഷ്കരിച്ചിട്ടുണ്ട്. ഡൽഹിയിൽ 1,740 രൂപയായിരുന്ന എൽപിജി സിലിണ്ടർ വില…

Read More

കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ;

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വർഷം തികയുന്നു. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിക്കുന്നത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികൾ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന്…

Read More

ബെംഗളൂരുവിൽ പടക്കം പൊട്ടിത്തെറിച്ച് 11 പേർക്ക് കണ്ണിന് പരിക്കേറ്റു; പലരും കുട്ടികൾ

ബെംഗളൂരു: പടക്കം പൊട്ടിത്തെറിച്ച് കണ്ണിന് പരിക്കേറ്റ 11 പേരെ വ്യാഴാഴ്ച വരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് എൽആർ നഗറിലെ പതിനേഴുകാരൻ കോർണിയയ്ക്ക് പരിക്കേറ്റ് എത്തിയത്. ബുധനാഴ്ച രാത്രി, കനകപുരയിൽ നിന്നുള്ള അഞ്ച് വയസ്സുള്ള കുട്ടിയെ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റു, രാത്രി 9 മണിയോടെ കൊണ്ടുവന്നു. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. കൂടാതെ 18 വയസ്സുള്ള ഒരു ആൺകുട്ടിയെ പടക്കവുമായി ബന്ധപ്പെട്ട കണ്ണിന് പരിക്കേറ്റതിന് മിൻ്റോയിൽ പ്രവേശിപ്പിച്ചിരുന്നു. കുണ്ടലഹള്ളിയിലെ ശങ്കര കണ്ണാശുപത്രിയിൽ ഗുരുതരമായ മൂന്ന് കേസുകൾ റിപ്പോർട്ട്…

Read More

മലയാളി കുടുംബം ആക്രമിക്കപ്പെട്ട സംഭവം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബം നടുറോഡില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. കസവനഹള്ളിയില്‍ ചൂഢസാന്ദ്രയില്‍ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു. അമൃത കോളജിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇലക്‌ട്രോണിക് സിറ്റിയില്‍ ഐ.ടി കമ്പനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ ജിസും മക്കള്‍ സെലസ്റ്റെ (11), മകൻ സ്റ്റിവ് (അഞ്ച്) എന്നിവരുമായി ഷോപ്പിങ്…

Read More

സൂപ്പർഡീലക്സ് എ.സി. ബസായി രൂപം മാറി എത്താൻ ഒരുങ്ങി നവകേരള ബസ്

കോഴിക്കോട്: നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് ഇനി കെ.എസ്.ആർ.ടി.സി.യിലെ വി.ഐ.പി.യല്ല. മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലിറങ്ങും. 16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും. 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും. ബസിനുപുറകിൽ വാതിൽമുതലുള്ള ഭാഗം ടോയ്‌ലറ്റും വാഷിങ് ഏരിയയുമായിരുന്നു. അത് പൊളിച്ചുമാറ്റി ടോയ്‌ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാർക്കുള്ള സീറ്റുകൾ ഒരുക്കും. നേരത്തേ നവകേരള ബസ്, ഗരുഡ പ്രീമിയം ലക്ഷുറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നു. അത്…

Read More
Click Here to Follow Us