അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല. എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ അസിന്റെ വിശേഷങ്ങള്‍ അറിയുന്നത്. ഡിവോഴ്സ് വാർത്ത പ്രചരിച്ചതോടെ അസിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. പന്ത്രണ്ട് വർഷങ്ങള്‍ക്ക് മുൻപ് ഞങ്ങള്‍ ആദ്യമായി ഹോളിഡേ ആഘോഷിച്ച സ്ഥലത്ത് മകളുടെ കൈയ്യും പിടിച്ച് നടക്കുന്ന സന്തോഷമാണ് അസിൻ പങ്കുവയ്ക്കുന്നത്. രാഹുലിന്റെയും മകളുടെയും…
Read MoreDay: 30 October 2024
ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്ര; ബസിൽ നിന്നും മലയാളി യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കി വിട്ടു; അനുഭവം പങ്കുവച്ച് യുവതി
ചെന്നൈ: തമിഴ്നാട് സർക്കാർ ബസില്‍ നിന്നും ജീവനക്കാർ മലയാളി യുവതിയെ അർധരാത്രി നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ബസില്‍ വരുകയായിരുന്നു സ്വാതിഷ. ദേശീയപാതയില്‍ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ വഴങ്ങിയില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ്…
Read Moreഒന്നാം റാങ്ക് നേടിയ ഡോക്ടർ സ്ത്രീധനം ആവശ്യപ്പെട്ടത് 50 കോടി; വൈറലായി യുവതിയുടെ കുറിപ്പ്
ബെംഗളൂരു: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ ഒന്നാം റാങ്കോടെ പ്രവേശനം നേടിയ ഡോക്ടര്‍ 50 കോടിരൂപ സ്ത്രീധനമായി ചോദിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഡോ. ഫിനിക്‌സ് എന്ന യുവതിയാണ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്. സ്ത്രീധനത്തിന്റെ ആവശ്യം കേട്ടപ്പോള്‍ മുതല്‍ തന്റെ സുഹൃത്ത് പൊട്ടിക്കരയുകയായിരുന്നെന്ന് അവര്‍ വെളിപ്പെടുത്തി. എയിംസ് പ്രവേശനത്തില്‍ ഒന്നാം റാങ്ക് നേടിയ ഒരാളുമായി അവരുടെ സുഹൃത്ത് വിവാഹാലോചന നടത്തിയെന്ന് ഡോ. ഫീനിക്‌സ് പറഞ്ഞു. നിലവില്‍ അനസ്‌തേഷ്യയില്‍ എം.ഡി. ചെയ്യുന്ന സുഹൃത്തും ഒരു ഡോക്ടറാണെന്നു അവര്‍…
Read Moreഅമാനുഷിക ശക്തിയെന്ന് വിദ്യാർത്ഥി; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി
ചെന്നൈ: അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച് ഹോസ്റ്റല്‍ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഈറോഡ് ജില്ലയിലെ പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂർ സ്വദേശിയായ എ.പ്രഭു(19)വിനാണ് പരിക്കേറ്റത്. കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള സ്റ്റുഡന്റ്സ് ഹോസ്റ്റലിലാണ് സംഭവം. യുവാവിൻ്റെ കൈകാലുകള്‍ക്ക് പൊട്ടലുണ്ടെന്നും തലയില്‍ പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. മൂന്നാം വർഷ ബി.ടെക്ക് (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) വിദ്യാർഥിയാണ് പ്രഭു. സൂപ്പർഹീറോകളെ പോലെ തനിക്കും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തില്‍ നിന്ന് വേണമെങ്കിലും ചാടാൻ കഴിയുമെന്നും പ്രഭു വിശ്വസിച്ചിരുന്നതായി…
Read Moreമകനെ ബലി നൽകണമെന്ന് ഭർത്താവിന്റെ ആവശ്യം; പരാതിയുമായി ഭാര്യ
ബെംഗളൂരു: മകനെ ബലി നല്‍കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെതിരെ പരാതി നൽകി യുവതി. പണവും ഐശ്വര്യവും വരാന്‍ മകനെ ഭര്‍ത്താവ് ബലി നല്‍കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. മന്ത്രവാദത്തിലെ കുട്ടി പൂജ എന്ന ആചാരത്തിനായാണ് മകനെ ബലി നല്‍കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവ് സദ്ദാം എന്നയാള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതിയുമായി ആര്‍കെ പുരം പോലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. സെപ്റ്റംബര്‍ 28ന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ ക്രൂരതകളെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവില്‍…
Read Moreഎസ്ബിഐ ലോക്കർ കുത്തി തുറന്ന് മോഷണം; 13 കോടിയുടെ ആഭരണങ്ങൾ കവർന്നു
ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ശാഖയില്‍ വൻ മോഷണം. ബാങ്കിന്റെ ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 13 കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ബെംഗളൂരുവില്‍ നിന്ന് 325 കിലോമീറ്റർ അകലെയുള്ള ന്യാമതി ഗ്രാമത്തിലാണ് സംഭവം. 509 ഉപഭോക്താക്കളുടെ സ്വർണ്ണമാണ് മോഷണം പോയതെന്നും അധികൃതർ പറയുന്നു. വായ്പയായി പണയപ്പെടുത്തി ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വർണം ഉള്‍പ്പെടെയാണ് മോഷണം പോയത്. ബാങ്കില്‍ ആകെ 932 പേർ ബാങ്കില്‍ സ്വർണം പണയം വച്ച് വായ്പ എടുത്തിട്ടുണ്ട്. 17.705 കിലോ സ്വർണം വരുമിത്. ഇതില്‍ 509 ഉപഭോക്താക്കളുടെ സ്വർണമാണ് ഇപ്പോള്‍ മോഷ്ടാക്കള്‍…
Read Moreരേണുകസ്വാമി കൊലക്കേസ്; ഒടുവിൽ നടൻ ദർശന് ഇടക്കാല ജാമ്യം ലഭിച്ചു
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു പ്രവർത്തിയും നടത്തരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദർശന് ഏത് ഡോക്ടറെ വേണെമെങ്കിലും കാണാമെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കണം ഇതിൽ വീഴ്ചയുണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദർശൻ കോടതിയിൽ ജാമ്യം…
Read More12 വർഷത്തോളം ബെംഗളൂരുവിൽ ബെംഗളൂരുവിൽ വ്യാജരേഖകളുമായി താമസിച്ച ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ
ബെംഗളൂരു : കഴിഞ്ഞ 12 വർഷമായി ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റുചെയ്തു. റംസാൻ ഷെയ്ഖാണ് (38) അറസ്റ്റിലായത്. ഇയാളുടെ ആദ്യഭാര്യയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2012-ലാണ് റംസാൻ ബെംഗളൂരുവിലെത്തിയത്. ചിക്ക ബനഹള്ളിയിലായിരുന്നു താമസം. ആക്രി ബിസിനസ് നടത്തുകയായിരുന്നു. വ്യാജ ആധാർകാർഡും തിരഞ്ഞെടുപ്പ് കാർഡും ഇന്ത്യൻ പാസ്‌പോർട്ടും പശ്ചിമബംഗാളിൽ ജനിച്ചതാണെന്ന് കാണിക്കുന്ന ജനനസർട്ടിഫിക്കറ്റും കൈവശമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കെ.ആർ. പുരം ആർ.ടി.ഒ.യിൽനിന്ന് ഡ്രൈവിങ് ലൈസൻസും സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിൽനിന്ന് വിവാഹംകഴിച്ച റംസാൻ ബെംഗളൂരുവിലെത്തി വീണ്ടും വിവാഹംകഴിച്ചു. ഇതിനിടെ റംസാൻ ബെംഗളൂരുവിലുണ്ടെന്നറിഞ്ഞ ആദ്യ…
Read Moreരേണുകാസ്വാമി കൊലക്കേസ്; ദർശന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ നൽകിയ ഇടക്കാല ജാമ്യത്തിനുള്ള ഹർജി ഹൈക്കോടതി ബുധനാഴ്ച വിധിപറയാനായി മാറ്റി. ജസ്റ്റിസ് എസ്. വിശ്വനാഥ് ഷെട്ടിയുടേതാണ് നടപടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദർശൻ ഹർജി നൽകിയത്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്താനുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കി. 30 ദിവസത്തെ ജാമ്യമാണ് ആവശ്യപ്പെട്ടത്. ദർശന്റെയും കേസിലെ ഒന്നാംപ്രതി നടിയും സുഹൃത്തുമായ പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ നേരത്തെ ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 11-നാണ് ദർശനും പവിത്ര ഗൗഡയും…
Read Moreപേപ്പട്ടി കടിച്ച് മുപ്പതിലേറെ ആളുകൾക്ക് പരിക്ക്
ബെംഗളൂരു : ഹുബ്ബള്ളിയിൽ പേപ്പട്ടി കടിച്ച് മുപ്പതിലേറെ ആളുകൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഗോകുല റോഡ് അക്ഷയ് പാർക്കിന് സമീപത്താണ് സംഭവം. ഗുരുതരമായി കടിയേറ്റ 16 പേരെ ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിദ്യാർഥികളും ഫാക്ടറി ജീവനക്കാരും ദിവസവേതന തൊഴിലാളികളും വയോധികരും ആക്രമണത്തിനിരയായതായി പോലീസ് പറഞ്ഞു. തിരക്കേറിയ ഗോകുല റോഡിലെത്തിയ നായ കണ്ണിൽക്കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. പലരുടെയും കാലിലെ മുറിവിൽനിന്ന് രക്തംവാർന്നൊഴുകിയത് ആളുകളിൽ പരിഭ്രാന്തി പരത്തി. വോളിബോൾ കളിച്ചുകൊണ്ടിരുന്നവരെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നീട് കാൽനടയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. പേവിഷ…
Read More