കെംപഗൗഡ എയർപോർട്ട് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് 

ബെംഗളൂരു: കനത്ത മഴയ്ക്കിടെ എയർപോർട്ട് റോഡില്‍ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനു സമീപം ഉണ്ടായ തുടർച്ചയായ അപകടത്തില്‍ പത്തിലധികം കാറുകള്‍ തകർന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, അപകടത്തില്‍ ചിലർക്ക് നിസാര പരിക്കുപറ്റി. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി അപകടത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിന്നീട് നീക്കം ചെയ്തു. സംഭവത്തില്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ബസിൽ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി 

ബെംഗളൂരു: കനകപുരയില്‍ നിന്ന് ഹുനസനഹള്ളിയിലേക്ക് കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഏഴുമാസം ഗർഭിണിയായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഹുനാസനഹള്ളി സ്വദേശിയായ റസിയ ബാനുവാണ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട റസിയ ഇരട്ടക്കുട്ടികളെ പ്രസവിക്കുകയായിരുന്നു. ബസ് ജീവനക്കാർ നേരെ ജില്ലാ ആശുപത്രിയിലെത്തി അമ്മയെയും കുട്ടികളെയും എത്തിച്ച്‌ വൈദ്യസഹായം നല്‍കി. ഇവരെ കൂടുതല്‍ പരിചരണത്തിനായി ബെംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ബെംഗളൂരു നഗരം അതീവ ജാഗ്രതയില്‍; ട്രെയിനുകൾ റദ്ദാക്കി 

ബെംഗളൂരു: ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യൻ റെയില്‍വേ. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയില്‍ കൂടുതല്‍. ബുധൻ, വ്യാഴം ദിവസങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. കാമാഖ്യ- ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, സില്‍ചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ദില്‍ബർഗ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്, കന്യാകുമാരി – ഗില്‍ബർഗ് വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – മുസഫർപൂർ ജംഗ്ഷൻ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ പലയിടങ്ങിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ട്രെയിനുകള്‍ക്ക്…

Read More

മഴയിൽ മുങ്ങി നഗരം; യെലഹങ്ക അപ്പാർട്ട്മെന്റില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചു

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ ജനജീവിതം താറുമാറായി. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. നഗരത്തിലെ വിവിധ റോഡുകളില്‍ വലിയ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. യെലഹങ്കയിലെ അപ്പാർട്ട്മെന്റില്‍ കുടുങ്ങിയവരെ ചൊവ്വാഴ്ച ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തകരും ചേർന്ന് ബോട്ടുകളില്‍ പുറത്തെത്തിച്ചു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

Read More

മഴ ശക്തം; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സ്കൂളുകൾക്കും, അംഗൻവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീഷ്. പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കുമെന്നും അറിയിച്ചു. സർവകലാശാലകൾ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

Read More

ഭിന്നശേഷിക്കാരിയായ സ്കൂട്ടർ യാത്രക്കാരി റോഡിലെ കുഴിയിൽ വീണു 

ബെംഗളൂരു: നഗരത്തിൽ തുടർച്ചയായി മഴ പെയ്തതോടെ പലറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത്തരത്തില്‍ റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ ഒരു ഭിന്നശേഷിക്കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. വർത്തൂരിലായിരുന്നു സംഭവം. സ്കൂട്ടർ യാത്രക്കാരിയായ ഭിന്നശേഷിക്കാരിയാണ് റോഡിലെ വെള്ളക്കെട്ടില്‍ കുഴിയില്‍ വീണത്. മുച്ചക്ര സ്കൂട്ടറിലെത്തിയ യുവതി സ്കൂട്ടർ വെള്ളക്കെട്ടിലെ കുഴിയില്‍ വീണതോടെ നിയന്ത്രണം നഷ്ടമായി റോഡിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ യുവതിയെ നാട്ടുകാർ ചേർന്നാണ് സഹായിച്ചത്. അതേസമയം, ഭിന്നശേഷിക്കാരി അപകടത്തില്‍പ്പെട്ട വീഡിയോ വൈറലായതോടെ ബെംഗളൂരു മുനിസിപ്പല്‍ കോർപ്പറേഷനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Read More

കനത്ത മഴയിൽ കെട്ടിടം തകർന്ന് വീണു; 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. കെആര്‍ പുരയിലെ ബാബുസാപല്യയിലാണ് സംഭവം. 16 തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ബിബിഎംപി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

നഗരത്തിൽ നാശം വിതച്ച് മഴ ; തടാകത്തിൽ വീണ് സഹോദരങ്ങളെ കാണാതായി 

ബെംഗളൂരു: നഗരത്തില്‍ കനത്ത നാശം വിതച്ച്‌ മഴ. ദുരിതപെയ്ത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി. മഴയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ സർജാപൂരില്‍ 56കാരി മരിച്ചു. മല്ലിക എന്ന സ്ത്രീയമാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഇവർ. റോഡിലെ കുഴിയില്‍ നിന്നും വണ്ടി തെറ്റിക്കുന്നതിനിടെ ബൈക്കിന് പിന്നില്‍ ട്രെക്ക് ഇടിക്കുകയായിരുന്നു. സർജാപൂരില്‍ 40 മില്ലിമീറ്റർ മഴയാണ് ഇന്നലെ മാത്രം പെയ്തത്. മഴ കനത്തതോടെ ഗതാഗതം തടസപ്പെട്ടു. അതിനിടെ കെങ്കേരിയില്‍ സഹോദരങ്ങളെ തടാകത്തില്‍ വീണ് കാണാതായി. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്ച സന്ധ്യയ്ക്ക് 6 മണിയോടെയാണ് സംഭവം.…

Read More

പാനിപൂരി കച്ചവടക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു ഹൊസൂർ മെയിൻ റോഡിൽ കോണപ്പ അഗ്രഹാരദ സർക്കിളിന് സമീപം പാനിപ്പൂരി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോണപ്പ അഗ്രഹാര സ്വദേശി സർവേഷ് സിംഗ് (32) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ ജാർഖണ്ഡ് സ്വദേശികൾ സഹദേവ (45), രാഹുൽ കുമാർ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോണപ്പയുടെ അഗ്രഹാര മുനിസിപ്പാലിറ്റിക്ക് എതിർവശത്തുള്ള റോഡരികിൽ പാനിപ്പൂരി കച്ചവടം നടത്തിയിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ സർവേഷ് സിംഗ് കഴിഞ്ഞ 12 വർഷമായി കോണപ്പയുടെ അഗ്രഹാരയിലെ വാടക വീട്ടിലായിരുന്നു താമസം. ഞായറാഴ്ച രാത്രി പാനിപ്പൂരി കച്ചവടം കഴിഞ്ഞ് മദ്യം കഴിക്കാൻ…

Read More

ബെംഗളൂരുവിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: എച്ച്‌.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്. യുവാവിനെ ജീവൻ ഭീമ നഗർ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബംഗളൂരു എ.ഐ.കെ.എം.സി.സി അള്‍സൂർ ഏരിയ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.

Read More
Click Here to Follow Us