നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്വെയർ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിൻ ഗണേഷാണ് വരൻ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അശ്വിനും ദിയയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിൻ പങ്കുവെച്ചിരുന്നു. സെപ്റ്റംബറില്‍ വിവാഹമുണ്ടാകുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. ‘നമ്മള്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂർത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത…
Read MoreMonth: September 2024
മരണത്തിന് തൊട്ട് മുൻപുള്ള രേണുകസ്വാമിയുടെ ചിത്രം പുറത്ത്
ബെംഗളൂരു: വനിതാ സുഹൃത്തിന് അശ്ലീലസന്ദേശമയച്ചതിന്‍റെ പേരില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ രേണുകസ്വാമിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ചിത്രം പുറത്ത്. ഇന്ത്യാ ടുഡേ ടിവിയാണ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒന്നില്‍ പ്രാണഭയത്തോടെ യാചിക്കുന്ന രേണുകസ്വാമിയെയാണ് കാണുന്നത്. രണ്ട് ചിത്രങ്ങളിലും സ്വാമി ഷര്‍ട്ട് ധരിച്ചിട്ടില്ല. ദേഹത്ത് അടിയേറ്റ പാടുകളുമുണ്ട്. സ്വാമിയുടെ പിറകുവശത്തായി ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. ദര്‍ശന്‍റെ കടുത്ത ആരാധകനായ രേണുകസ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തിയത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍…
Read Moreക്യൂആര്‍ കോഡ് അയച്ച് നല്‍കി; ഡോക്ടറില്‍ നിന്ന് നാല് കോടി തട്ടി
കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്. രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ടിലാണ്,…
Read Moreകന്നഡ സിനിമാ മേഖലയിലെ ചൂഷണവും അന്വേഷിക്കണം;ന മുഖ്യമന്ത്രിക്ക് കത്ത് നൽകി സിനിമാ പ്രവർത്തകരുടെ സംഘടന
ബെംഗളൂരു : ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണസമിതിയെ കന്നഡ സിനിമാ മേഖലയിലും നിയോഗിക്കണമെന്നാവശ്യം. സ്ത്രീകൾക്കുനേരെയുണ്ടാകുന്ന ലൈംഗികാതിക്രമമുൾപ്പെടെ അന്വേഷിക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കന്നഡ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാളിറ്റി(‘ഫയർ’) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകി. സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറഞ്ഞു. ഇതിനുവേണ്ടിയുള്ള നിർദേശങ്ങൾ സമിതി സമർപ്പിക്കണം. സമിതിയുടെ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.…
Read Moreദളിത് യുവതി മരിച്ച സംഭവം: ഭർത്താവും വീട്ടുകാരും അറസ്റ്റിൽ
ബെംഗളൂരു : കൊപ്പാളിൽ ദളിത് യുവതി വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ ഭർത്താവുൾപ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റുചെയ്തു. ഗംഗാവതി വിതലപുര സ്വദേശി മാരിയമ്മയാണ് (21) കഴിഞ്ഞ ആഴ്ച വിഷംകഴിച്ച് മരിച്ചത്. ഭർത്താവ് ഹനുമയ്യ, പിതാവ് കലിംഗപ്പ, ഹനുമയ്യയുടെ അമ്മ, സഹോദരിമാർ എന്നിവരാണ് അറസ്റ്റിലായത്. ഭർത്താവും വീട്ടുകാരും നിർബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി മാരിയമ്മയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഭർത്താവും വീട്ടുകാരും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ആഴ്ച കൃഷിയിടത്തിലെത്തിച്ച് നിർബന്ധിച്ച് വിഷം കൊടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ…
Read Moreമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, 15കാരന്‍ പിടിയില്‍
ഗുവാഹത്തി: അസമില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. കരിംഗഞ്ച് ജില്ലയിലാണ് സംഭവം. കളിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്. പതിനഞ്ച് മിനിറ്റ് പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു. തിരികെ വരുമ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നത് അമ്മ കണ്ടുവെന്നാണ് പരാതിയിലുള്ളത്. പെണ്‍കുട്ടിയുടെ അമ്മയെ കണ്ട സമയത്ത് പെട്ടെന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 15 കാരനായ ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും.
Read Moreമലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു
ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ…
Read Moreനഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്
ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഓഗസ്റ്റിൽ നഗരത്തിൽനിന്ന് പിടികൂടിയത് 2030 ഡ്രൈവർമാരെ. ഇതിൽ 1707 കേസുകൾ ഓഗസ്റ്റ് അവസാനവാരത്തിലെ പ്രത്യേകപരിശോധനയിലാണ്. മദ്യലഹരിയിൽ വാഹനമോടിച്ച് റോഡിൽ അപകടമുണ്ടാകുന്നത് തടയുകയാണ് പോലീസിന്റെ ലക്ഷ്യം. രാത്രികാലങ്ങളിലും പരിശോധന സജീവമാക്കാൻ ട്രാഫിക് സ്റ്റേഷനുകളിൽ നിർദേശംനൽകിയിട്ടുണ്ട്. രാത്രികാല പരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരും രംഗത്തിറങ്ങണമെന്ന് നിർദേശമുണ്ട്. വനിതകളെയും പരിശോധനയ്ക്കുവിധേയരാക്കാനാണിത്.
Read Moreബെംഗളൂരുവിൽ ഹബ് ആരംഭിച്ചു; ഈ മാസം പത്താം തിയതി മുതൽ ഫ്ലിക്‌സ് ബസ് സർവീസ് ദക്ഷിണേന്ത്യയിലേക്കും
ബെംഗളൂരു : ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ് ദക്ഷിണേന്ത്യയിലേക്കും സർവീസ് വ്യാപിപ്പിക്കുന്നു. ഈ മാസം പത്തുമുതൽ ബെംഗളൂരുവിൽനിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. പിന്നീട് ബെലഗാവി, കോയമ്പത്തൂർ, മധുര, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും ഭാവിയിൽ കേരളത്തിലേതുൾപ്പെടെ 33 നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്നും ഫ്ലിക്‌സ് ബസ് ഇന്ത്യ അധികൃതർ അറിയിച്ചു. ദക്ഷിണേന്ത്യയിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി പ്രത്യേക ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് പുതുതായി ആരംഭിച്ച റൂട്ടിൽ സെപ്റ്റംബർ 15 വരെ 99 രൂപമാത്രമാകും ടിക്കറ്റിന്. പ്രാദേശിക ബസ് ഓപ്പറേറ്റർമാരുമായി…
Read Moreലക്ഷ്യം ഒന്നരക്കോടി അംഗങ്ങൾ; നഗരത്തിൽ ബി.ജെ.പി. അംഗത്വ പ്രചാരണത്തിന് തുടക്കം
ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി. യുടെ വാർഷിക അംഗത്വ പ്രചാരണത്തിന് തുടക്കം. സംസ്ഥാനത്തെ പാർട്ടി അംഗങ്ങളെ ഒന്നരക്കോടിയിലെത്തിക്കാനാണ് ഇത്തവണത്തെ ലക്ഷ്യം. കഴിഞ്ഞ വർഷത്തെ അംഗത്വ പ്രചാരണത്തിൽ 1.04 ലക്ഷം അംഗങ്ങളായിരുന്നു ചേർന്നത്. ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് 300 അംഗങ്ങളെയെങ്കിലും ഇത്തവണ ചേർക്കാണ് ശ്രമം. താഴെത്തട്ടിലെ പാർട്ടി ഭാരവാഹികൾക്ക് ഇതിനുവണ്ടി പരിശീലനം നൽകിയിരുന്നു. 45 ദിവസത്തെ പ്രചാരണത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ബുധനാഴ്ച തുടക്കം കുറിച്ചു. എം.പി. മാരും എം.എൽ.എ. മാരും എം.എൽ.സി. മാരും പ്രചാരണത്തിൽ സജീവമാകുമെന്നും പാർട്ടിയിലെ അംഗസംഖ്യ കഴിഞ്ഞ…
Read More