ബെംഗളൂരുവിൽ ഹബ് ആരംഭിച്ചു; ഈ മാസം പത്താം തിയതി മുതൽ ഫ്ലിക്‌സ് ബസ് സർവീസ് ദക്ഷിണേന്ത്യയിലേക്കും

ബെംഗളൂരു : ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ് ദക്ഷിണേന്ത്യയിലേക്കും സർവീസ് വ്യാപിപ്പിക്കുന്നു.

ഈ മാസം പത്തുമുതൽ ബെംഗളൂരുവിൽനിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും.

പിന്നീട് ബെലഗാവി, കോയമ്പത്തൂർ, മധുര, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും ഭാവിയിൽ കേരളത്തിലേതുൾപ്പെടെ 33 നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്നും ഫ്ലിക്‌സ് ബസ് ഇന്ത്യ അധികൃതർ അറിയിച്ചു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

ദക്ഷിണേന്ത്യയിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി പ്രത്യേക ഓഫർ ലഭ്യമാക്കിയിട്ടുണ്ട്.

ബെംഗളൂരുവിൽനിന്ന് പുതുതായി ആരംഭിച്ച റൂട്ടിൽ സെപ്റ്റംബർ 15 വരെ 99 രൂപമാത്രമാകും ടിക്കറ്റിന്. പ്രാദേശിക ബസ് ഓപ്പറേറ്റർമാരുമായി സഹകരിച്ചാകും സർവീസ് നടത്തുന്നത്.

വടക്കേ ഇന്ത്യയിൽ സർവീസ് വിജയകരമായി നടപ്പാക്കിയശേഷമാണ് ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഫ്ലിക്‌സ് ബസ് ഇന്ത്യ മാനേജിങ് ഡയറക്ടർ സൂര്യ ഖുറാന പറഞ്ഞു.

കഴിഞ്ഞദിവസം ബെംഗളൂരുവിൽനടന്ന ബസ് ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി എം.ബി. പാട്ടീൽ, ഫ്ലിക്‌സ് പ്രതിനിധികളായ മാക്‌സ് സ്യൂമർ, ഡാനിയേൽ ക്രോസ് എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
[masterslider id="10"]

Related posts