ലക്ഷ്യം ഒന്നരക്കോടി അംഗങ്ങൾ; നഗരത്തിൽ ബി.ജെ.പി. അംഗത്വ പ്രചാരണത്തിന് തുടക്കം

ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി. യുടെ വാർഷിക അംഗത്വ പ്രചാരണത്തിന് തുടക്കം.

സംസ്ഥാനത്തെ പാർട്ടി അംഗങ്ങളെ ഒന്നരക്കോടിയിലെത്തിക്കാനാണ് ഇത്തവണത്തെ ലക്ഷ്യം. കഴിഞ്ഞ വർഷത്തെ അംഗത്വ പ്രചാരണത്തിൽ 1.04 ലക്ഷം അംഗങ്ങളായിരുന്നു ചേർന്നത്.

ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് 300 അംഗങ്ങളെയെങ്കിലും ഇത്തവണ ചേർക്കാണ് ശ്രമം. താഴെത്തട്ടിലെ പാർട്ടി ഭാരവാഹികൾക്ക് ഇതിനുവണ്ടി പരിശീലനം നൽകിയിരുന്നു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

45 ദിവസത്തെ പ്രചാരണത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ബുധനാഴ്ച തുടക്കം കുറിച്ചു.

എം.പി. മാരും എം.എൽ.എ. മാരും എം.എൽ.സി. മാരും പ്രചാരണത്തിൽ സജീവമാകുമെന്നും പാർട്ടിയിലെ അംഗസംഖ്യ കഴിഞ്ഞ വർഷത്തേതിനെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts