മഞ്ഞയിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: പ്രൊഫൈൽ ചിത്രത്തിന്റെ കളർ മാറ്റിയതിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്ന പശ്ചാത്തലത്തിൽ പഴയ പ്രൊഫൈൽ ചിത്രം അപ്‌ഡേറ്റ് ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞയും നീലയും ചേർന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പനാനയുടെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ അവതരിപ്പിച്ചതാണ് ആരാധക രോഷത്തിന് കാരണമായത്. ലോഗോ മാറ്റത്തിനെതിരെ ആയിരത്തിലധികം കമന്റുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുന്ന കേരള ക്ലബിന് നോർത്ത് ഈസ്റ്റാണ് എതിരാളികൾ. ടീമിന്റെ എവേ ജഴ്‌സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോഗോയും…

Read More

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കർണാടക സ്വദേശി കേരളത്തിൽ പിടിയിൽ 

കൊച്ചി: ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍ കർണാടക ഗുല്‍ബർഗ എൻജിഒ കോളനിയില്‍ പ്രകാശ് ഈരപ്പ (49) യെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. കിഴക്കമ്പലം മലയിടം തിരുത്ത് സ്വദേശിക്കാണ് പണം നഷ്ടമായത്. സ്വകാര്യ കമ്പനിയുടെ ഷെയർ മാർക്കറ്റിംഗ് ചീഫ് ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി മലയിടം തുരുത്ത് സ്വദേശി പരിചയപ്പെടുന്നത് ചാറ്റിങ്ങിലൂടെ വിശ്വാസത ആർജ്ജിച്ചു. തുടർന്ന് ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വൻ തുക ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പല ഘട്ടങ്ങളിലായി…

Read More

സ്വകാര്യ ഫാംഹൗസില്‍ റെയ്ഡ്; 15 ഓളം സ്ത്രീകളെ അബോധാവസ്ഥയിൽ കണ്ടെത്തി 

ബെംഗളൂരു: മൈസൂരുവിലെ സ്വകാര്യ ഫാം ഹൗസില്‍ പുലർച്ചെ വരെ നീണ്ട റേവ് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ്. മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസിലാണ് പാര്‍ട്ടി നടന്നത്. പോലീസ് ഞായറാഴ്ച പുലർച്ചെ നടത്തിയ റെയ്ഡില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം പാര്‍ട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ 15-ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, രാസലഹരികള്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല. കസ്റ്റഡിയിലെടുത്തവരെയെല്ലാം പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ…

Read More

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം 

കോഴിക്കോട്: കുറ്റ്യാടി അടുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പാറക്കടവ് സ്വദേശി യൂസഫിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി റിസ്വാൻ, മജീദിന്റെ മകൻ സിനാൻ എന്നിവരാണ് മരിച്ചത്.

Read More

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി 

ലക്നൗ: പണം മോഷ്ടിച്ചെന്നാരോപിച്ച്‌ 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പത്ത് വയസുകാരൻ അഹദിനെയാണ് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച്‌ പിതാവ് നൗഷാദ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. നൗഷാദ് ആദ്യം മകൻ അഹദിനെ ബെല്‍റ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും പിന്നീട് ചപ്പാത്തി പലക കൊണ്ടുവന്ന് തലയില്‍ അടിക്കുകയുമായിരുന്നു. അഹദിനെ പിതാവ് 30 മിനിറ്റോളം ക്രൂരമായി മർദിച്ചെന്നാണ് വിവരം. ഇതിനിടെ അഹദിനെ രക്ഷിക്കാൻ മുത്തശ്ശിമാർ ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കണ്ടത് അടിയേറ്റ് അഹദ് അബോധാവസ്ഥയിലായതാണ്. ഉടൻ സമീപത്തെ…

Read More

എയർ ബാഗ് മുഖത്ത് അമർന്ന് രണ്ടു വയസുകാരി ശ്വാസം മുട്ടി മരിച്ചു 

മലപ്പുറം: പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയർ ബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് രണ്ടുദിവസം മുൻപാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍…

Read More

കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് 

തിരുവനമ്പപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55…

Read More

ഓടുന്ന കാറിന് തീ പിടിച്ചു

ബെംഗളൂരു: ദേശീയപാത 75ല്‍ മംഗളൂരുവിനടുത്ത അഡ്യാർ സഹ്യാദ്രി കോളജ് പരിസരത്ത് ശനിയാഴ്ച ഓടുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ വണ്ടി നിർത്തി ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. ന്യൂഡല്‍ഹി രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യു കാറാണ് കത്തിയത്. ഫയർഫോഴ്സിന് വിവരം നല്‍കിയ ഡ്രൈവർ സ്ഥലത്തുനിന്ന് മാറിയതായി പോലീസ് പറഞ്ഞു. അഗ്നിശമനസേന എത്തി തീയണച്ചു.

Read More

‘മുഡ’കേസിൽ കുരുക്ക് മുറുകുന്നു: സിദ്ധരാമയ്യയുടെപേരിൽ അന്വേഷണമാവശ്യപ്പെട്ട് ഇ.ഡി.ക്ക് പരാതി

ബെംഗളൂരു : ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. സിദ്ധരാമയ്യയുടെപേരിൽ ലോകായുക്തയിൽ പരാതിനൽകിയ മൈസൂരു സ്വദേശിനി സ്നേഹമയി കൃഷ്ണയാണ് ഇ.ഡി.ക്ക് പരാതിയയച്ചത്. സിദ്ധരാമയ്യയുടെപേരിൽ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ലോകായുക്ത സംസ്ഥാന സർക്കാരിനു കീഴിലായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസി സിദ്ധരാമയ്യയുടെ പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ ഉന്നയിച്ച ആവശ്യം. സ്നേഹമയി കൃഷ്ണ ഉൾപ്പെടെ മൂന്നുപേർ നൽകിയ അപേക്ഷയിലാണ് സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹലോത് അനുമതിനൽകിയത്. ഇതിനെതിരേ സിദ്ധരാമയ്യ നൽകിയ ഹർജി…

Read More

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായുള്ള 122 സൈബർത്തട്ടിപ്പ് കേസുകളിൽ പ്രതികളായ പത്തുപേർ ബെംഗളൂരുവിൽ അറസ്റ്റിൽ

CYBER ONLINE CRIME

ബെംഗളൂരു : രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 122 സൈബർത്തട്ടിപ്പുകേസുകളിൽ പ്രതിയായ 10 പേരെ ബെംഗളൂരു നോർത്ത് സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തു. സയിദ് യഹിയ, ഉമർ ഫാറൂക്, മുഹമ്മദ് മാഹീൻ, മുഹമ്മദ് മുസമിൽ, തേജസ്, ചേതൻ, വാസിം, സയിദ് സെയ്ദ്, സഹി അബ്ദുൾ അനാൻ, ഓം പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പ്രതികളെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ഏഴുപേരെ ആർ.ടി. നഗറിൽനിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ജൂലായ് മൂന്നിന് 25 ലക്ഷം രൂപ നഷ്ടപ്പട്ടതിനെതതുടർന്ന് സ്ത്രീ സൈബർ ക്രൈം പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.…

Read More
Click Here to Follow Us