ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

ബെംഗളൂരു : കോലാർ നഗരത്തിലെ ശ്രേയ ആശുപത്രിയിൽ ലാപ്രോസ്‌കോപ്പിക് കിഡ്‌നി സ്‌റ്റോൺ സർജറിക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു. മാലൂർ താലൂക്കിലെ നമ്പിഗനഹള്ളി വില്ലേജിലെ ദീപ്തി (22) ആണ് മരിച്ചത്. വൃക്കയിലെ കല്ലിനെ തുടർന്ന് ബുധനാഴ്ചയാണ് ലാപ്രോസ് കോപ്പി ശസ്ത്രക്രിയയ്ക്കായി ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇതനുസരിച്ച് ഇന്നലെയാണ് ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം പെൺകുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു. അമിതമായി അനസ്തേഷ്യ നൽകിയതാണ് യുവതിയുടെ മരണകാരണമെന്ന് ആരോപിച്ച് മരിച്ചയാളുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവം പുറത്ത്…

Read More

സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി…

Read More

നഗരത്തിലെ ‘ഏരിയോൺ ടെക്‌നോളജി കമ്പനി’യിൽ തീപിടുത്തം

ബെംഗളൂരു : ആനേക്കൽ താലൂക്കിലെ ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ ഏരിയോൺ ടെക്നോളജി കമ്പനിയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം . ഇലക്‌ട്രോണിക് സിറ്റിയിൽ നിന്ന് മൂന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ കത്തിനശിച്ചു. ടൊയോട്ട ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ സ്പെയർ പാർട്‌സ് നിർമ്മാണത്തിന് പുറമെ 3D ഡെക്കറേഷൻ, ഹൈഡ്രോഗ്രാഫിക് പെയിൻ്റിംഗ് എന്നിവയും ഈ കമ്പനിയിൽ ചെയ്തു വരുന്നുണ്ട്.

Read More

അറിയിപ്പ്; നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും;

ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്‌കോം അറിയിച്ചു . കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് ( കെപിടിസിഎൽ ) നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണം നഗരത്തിലെ പലയിടത്തും വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ എലിറ്റ പ്രൊമെനേഡ് അപ്പാർട്ടുമെൻ്റുകൾ, ജയനഗർ, കെആർ ലേഔട്ട്, ശാരദനഗർ, ചുഞ്ചുഘട്ട, സബ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി തടസ്സപ്പെടും. രാജാജിനഗറിൻ്റെ മൂന്നാം മെയിൻ. 4-ാം മെയിൻ, 4-ാം ബ്ലോക്ക്,…

Read More

കേരള സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശിപ്പിച്ചു ഭാഗ്യചിഹ്നം അണ്ണാറക്കണ്ണന്‍ ”തക്കുടു”

തിരുവനന്തപുരം: കേരള സ്‌കൂള്‍ കായികമേള കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും തിരുവനന്തപുരത്ത് നിര്‍വഹിച്ചു. മേളയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് കുട്ടികള്‍ക്ക് പ്രിയപ്പെട്ട അണ്ണാറക്കണ്ണന്‍ ”തക്കുടു” ആണ്. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള വിപുലമായി നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ്…

Read More

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയ്ക്ക് നാളെ പൊതു അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ സെപ്റ്റംബർ 28 ശനിയാഴ്ച ജില്ലാ കലക്ടർ പൊതു അവധി പ്രഖ്യാപിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപനം . ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.70 -ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍…

Read More

തൃശൂരിൽ വൻ കവർച്ച; മൂന്ന് എ ടി എം തകർത്ത് അരക്കോടിയിലധികം കവർന്നു

തൃശൂർ:തൃശ്ശൂരിൽ മൂന്ന് എടിഎമ്മുകൾ കൊള്ളയടിച്ച് അരക്കോടിയിലധികം കവർന്നു.മാപ്രാണം ,കോലഴി ,ഷോർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്ത് പണം കവർന്നത് . പുലർച്ചെ മൂന്നിനും നാലിലും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ ടി എം തകർത്തത്. മൂന്ന് എസ് ബി ഐ എടിഎം മ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പോലീസ് സംഘം…

Read More

കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി ; വിശദാംശങ്ങൾ

ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രതിവാര കൊച്ചുവേളി-എസ്.എം.വി.ടി. ബെംഗളൂരു എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06083) നവംബർ അഞ്ചുവരെയും എസ്.എം.വി.ടി. ബെംഗളൂരു – കൊച്ചുവേളി എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06084) ആറുവരെയും നീട്ടി. നേരത്തേ ഈ വണ്ടി സെപ്റ്റംബർ 25 വരെയായിരുന്നു അനുവദിച്ചിരുന്നത്. കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6.05-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 10.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽ എത്തും. ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

Read More
Click Here to Follow Us