മലയാളി യുവാവ് ഫ്ളാറ്റിന്റെ ടെറസിൽനിന്ന് വീണ് മരിച്ചു

death

ബെംഗളൂരു : മൈസൂരുവിൽ ഫ്ളാറ്റിന്റെ ടെറസിൽനിന്ന് വീണ് മലയാളിയുവാവ് മരിച്ചു. മലപ്പുറം തിരൂർ മംഗലം മങ്കടവളപ്പിൽ മേപ്പറമ്പത്ത് മുജീബ് മാസ്റ്ററുടെ മകൻ റബിൻഷാ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം. സി.എം.എ. ട്യൂട്ടറായ റബിൻഷാ ജോലിയുടെ ആവശ്യത്തിനായി ബെംഗളൂരുവിലേക്ക് വരുന്നതിനിടെ മൈസൂരുവിൽ സുഹൃത്തിന്റെ വീട്ടിൽക്കയറി. രാത്രി ഭക്ഷണത്തിനുശേഷം മൂന്നുനിലക്കെട്ടിടത്തിന്റെ ടെറസിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടനെ മൈസൂരുവിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കുകൊണ്ടുപോയി. മൈസൂരു കെ.എം.സി.സി. പ്രവർത്തകർ ആശുപത്രി നടപടികൾക്ക് നേതൃത്വംനൽകി. മാതാവ്: സുലേഖ. സഹോദരങ്ങൾ: റജിൻഷ, റന…

Read More

കുട്ടിക്കാലത്തെ ഓർമ്മ വേട്ടയാടി; അണ്ണാ സിനിമ കണ്ട് വികാരാധീനനായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരുവിലെ ഡിആർസി തിയേറ്ററിൽ “അണ്ണ” എന്ന സിനിമ കണ്ട് വികാരാധീനനായി മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്ന ഉണ്ണാലു തിന്നാൻ നന്നൂരിലെ ജനോത്സവത്തിനായി കാത്തിരുന്ന എൻ്റെ ബാല്യകാലം ഈ സിനിമയുടെ കഥയിലൂടെ കൺമുന്നിലെത്തിയാതായി അദ്ദേഹം പറഞ്ഞു . വിശപ്പിനും വിനോദത്തിനും മുന്നിൽ മറ്റെല്ലാ ബന്ധങ്ങളും എങ്ങനെ നിസ്സാരമാണ് എന്ന സന്ദേശത്തോടെയാണ് ചിത്രം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമ ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ചിത്രം വിജയിക്കട്ടെയെന്നും അദ്ദേഹം തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഞാൻ കണ്ട പട്ടിണിയും ദാരിദ്ര്യവും രാജ്യത്തെ ആരെയും ബാധിക്കാതിരിക്കാൻ 2013ൽ…

Read More

രക്തദാന ക്യാമ്പ് നടത്തി കേരള എൻജിനീയേഴ്‌സ് അസോസിയേഷൻ

ബെംഗളൂരു: ലയൺസ് ക്ലബ്ബ് ഓഫ് ബെംഗളൂരു സഞ്ജയ് നഗർ, വസന്തനഗർ ലയൺസ് ബ്ലഡ് സെൻ്റർ എന്നിവയുടെ സഹകരണത്തോടെ കേരള എൻജിനീയേഴ്‌സ് അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ 17 പേർ രക്തം ദാനം ചെയ്തു. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ലയൺസ് ക്ലബ് ബ്ലഡ് മൊബൈൽ വച്ചാണ് ക്യാമ്പ് നടത്തിയത്. അർജുൻ സുന്ദരേശൻ, ഷാനോജ്, ബെറ്റ, ഹാഫിയ, തിലക്, ഷമീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Read More

ഓണാവേശം അലതല്ലി; ലുലു ഓണം ഹബ്ബ 2024

ബെം​ഗളൂരു : ബെം​ഗളൂരു മലയാളികളുടെ ഓണാഘോഷങ്ങൾക്ക് പകിട്ടേകി ലുലു. ബെം​ഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കിയ വിപുലമായ ഒാണേഘോഷം സെപ്റ്റംബർ 21 ശനിയാഴ്ച, ബെം​ഗളൂരു രാജാജി ന​ഗർ ലുലുമാളിൽ വച്ച് നടന്നു. പൂക്കളമത്സരം, കേരള ശ്രീമാൻ, മലയാളി മങ്ക, തുടങ്ങി വിവിധ മത്സരങ്ങൾ സന്ദർസകർക്കായി ഒരുക്കി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം, തുടങ്ങി സാംസ്കാരികത്തനിമയും, ഓണത്തിന്റെ നാടൻ ഓർമകളും വിളിച്ചോതുന്ന കലാരൂപങ്ങളും, പഴമയുടെ മാറ്റുള്ള അനവധി ഓണക്കളികളും ഒന്നുചേർന്നപ്പോൾ, ബെം​ഗളൂരു മലയാളികൾക്കുള്ള ഓണസമ്മാനമായി മാറി, ലുലു ഒാണം ഹബ്ബ 2024.…

Read More

നഗാരത്തിൽ യുവാവിന് നേരെ ആസിഡ് ആക്രമണം

ബംഗളൂരു:. കാമാക്ഷിപാല്യ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നാഗേഷ് കൊണ്ട എന്ന യുവാവിന് നേരെ അക്രമികൾ ആസിഡ് ആക്രമണം നടത്തി രക്ഷപെട്ടു. കാമാക്ഷിപാളയ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റ യുവാവ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാമാക്ഷിപാല്യ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ ആസിഡ് ആക്രമണമാണിത്. നേരത്തെ നടന്ന ആസിഡ് ആക്രമണം നഗരത്തെയാകെ ഞെട്ടിച്ചിരുന്നു. 2022ൽ പട്ടാപ്പകൽ ഒരു യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പ്രതി നാഗ പെൺകുട്ടിയുടെ മേൽ ആസിഡ് ഒഴിച്ച് ഓടി…

Read More

നോളജ് ഹെൽത്ത് ഇനവേഷൻ റിസർച്ച് സിറ്റി നിർമാണോദ്ഘാടനം; നഗരത്തിൽ ഒരു ലക്ഷം തൊഴിലവസരം എത്തും

ബെംഗളൂരു : സംസ്ഥാനത്ത് 40,000 കോടിയിലേറെ രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നോളജ് ഹെൽത്ത് ഇനവേഷൻ റിസർച്ച് സിറ്റി (കെ.എച്ച്.ഐ.ആർ.-സിറ്റി)യുടെ നിർമാണോദ്ഘാടനം 26-ന് നടക്കും. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 50 കിലോമീറ്റർ അകലെ ദൊഡ്ഡബല്ലാപുരയ്ക്കും ദോബാസ്‌പേട്ടിനും ഇടയിലാകും പദ്ധതി യാഥാർഥ്യമാക്കുക. 2,000-ത്തിലധികം ഏക്കർ സ്ഥലത്താകും ഇന്നൊവേറ്റീവ് സിറ്റി സ്ഥാപിക്കുക. ഇതിൽ ആദ്യഘട്ടത്തിൽ 500 ഏക്കറാണ് ഉപയോഗിക്കുക. സിങ്കപ്പൂരിലെ ബയോപോളിസ്, യു.എസിലെ റിസർച്ച് ട്രയാങ്കിൾ പാർക്ക് എന്നിവയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. വിധാൻസൗധയ്ക്കു മുന്നിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ…

Read More
Click Here to Follow Us