ബെംഗളൂരു: അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വിവാദമാകുന്നു. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളത്തോടാണ് മലയാളി സ്ത്രീ അനാദരവ് കാണിച്ചത്. ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് ചവിട്ടിമെതിച്ച് അലങ്കോലമാക്കുകയുമായിരുന്നു. ഫ്ലാറ്റിലെ മറ്റ് മലയാളികള്‍ വിലക്കിയെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. പൂക്കളത്തില്‍ ചവിട്ടി നിന്നിരുന്ന ഇവരോട് പിന്മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇവർ കൂടുതല്‍ അനാദരവ് കാണിച്ചത്. പൂക്കളം ചവിട്ടിമെതിക്കുന്നതിനിടെ ഫ്ലാറ്റിലെ നിയമങ്ങള്‍ സ്ത്രീ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റുള്ളവർ തടയാൻ ശ്രമിച്ചപ്പോള്‍ ഭരണഘടനയെക്കുറിച്ചാണ് അവർ പരാമർശിച്ചത്. ഫ്ലാറ്റിലെ പൊതുവായ സ്ഥലത്ത് പൂക്കളം ഇട്ടതാണ്…
Read MoreDay: 22 September 2024
ശുചിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു
കാസർക്കോട്: മഞ്ചേശ്വരത്ത് ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. വീട്ടുകാർ വരാന്തയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്. കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിനിടെയാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു.
Read Moreശൗചാലയത്തിൽ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി അറസ്റ്റിൽ
ബെംഗളൂരു: കോളേജിലെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകർത്തിയ വിദ്യാർഥി അറസ്റ്റിലായി. കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ അവസാനവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മഗഡി റോഡ് സ്വദേശി കുഷാല്‍ ഗൗഡ(21)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. കോളേജില്‍ പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്നാണ് കുഷാല്‍ ഗൗഡ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തിയതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകർത്തിയത്. ഈ സമയം ശൗചാലയത്തിലെത്തിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ മൊബൈല്‍ഫോണ്‍ വെച്ചിരിക്കുന്നത്…
Read Moreയുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മല്ലേശ്വരത്താണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒറ്റമുറി വീട്ടില്‍ യുവതി ഒറ്റയ്ക്കായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വയലിക്കാവല്‍ പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ കണ്ടെത്തിയതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എന്‍ സതീഷ് കുമാര്‍…
Read Moreസംസ്ഥാനത്ത് ഇനി കായികതാരങ്ങൾക്ക് സർക്കാർ ജോലികളിൽ രണ്ടു ശതമാനം സംവരണം; വിശദാംശങ്ങൾ
ബെംഗളൂരു : കായികതാരങ്ങൾക്ക് സർക്കാർ ജോലികൾക്ക് രണ്ടു ശതമാനം സംവരണം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിശ്ചിത മാനദണ്ഡങ്ങൾപ്രകാരം കായിക താരങ്ങൾക്ക് സംവരണ ജോലിക്ക് അപേക്ഷിക്കാം.
Read Moreനാഗമംഗല കലാപക്കേസ്: അറസ്റ്റ് ഭയന്ന് ഗ്രാമം വിട്ട യുവാവ് മരിച്ചു
ബെംഗളൂരു: ജില്ലയിൽ നാഗമംഗല കലാപവുമായി ബന്ധപ്പെട്ട് നാടുവിട്ട യുവാവ് മരിച്ചു. കിരൺ (23) ആണ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചത്. നിലവിൽ 52 പ്രതികളാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. അതിൽ ബദരികൊപ്പാലു ഗ്രാമത്തിൽ നിന്നുള്ള 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജില്ലയിലെ നാഗമംഗല താലൂക്കിലെ ബദരികൊപ്പാലു ഗ്രാമവാസിയായ കിരൺ സെപ്‌റ്റംബർ 11ന് രാത്രി കലാപത്തെ തുടർന്ന് ഗ്രാമം വിട്ടിരുന്നു. എന്നാൽ ഇന്നലെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് കിരണിനെ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ യിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കിരണിൻ്റെ പിതാവ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത്…
Read Moreഹംപ നാഗരാജയ്യ ഈ വർഷത്തെ മൈസൂരു ദസറ ഉദ്ഘാടകനാകും
ബെംഗളൂരു : ഈ വർഷത്തെ മൈസൂരു ദസറയുടെ ഉദ്ഘാടകനായി കന്നഡ എഴുത്തുകാരനും ഗവേഷകനും അധ്യാപകനുമായ ഹംപ നാഗരാജയ്യയെ നിശ്ചയിച്ചു. ഒക്ടോബർ മൂന്നിന് ചാമുണ്ടി മലയിൽ ദസറയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യമറിയിച്ചത്. ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾ മൈസൂരുവിൽ മുന്നേറുകയാണ്. വിജയദശമി നാളിൽ നടക്കുന്ന ജെംബൂ സവാരിക്കുള്ള ആനകളുടെ പരിശീലനം മൈസൂരു കൊട്ടാരത്തിൽ നടക്കുകയാണ്.
Read Moreജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പന; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് – ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ് പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വില വരും.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
Read Moreഹൃദയാഘാതം മൂലം 11 വയസുകാരൻ മരിച്ചു
ബെംഗളൂരു : ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ചന്നപ്പൂർ ഗ്രാമത്തിൽ 11 വയസ്സുള്ള ആൺകുട്ടി ഹൃദയാഘാതം മൂലം മരിച്ചു. സർക്കാർ സീനിയർ പ്രൈമറി സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന സച്ചിന് ഇന്നലെയാണ് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്ന് സ്‌കൂളിൽ പോകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. വീട്ടിലിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കിടക്കുന്ന മകനോട് ‘അമ്മ കാവ്യശ്രീ സംസാരിച്ചെങ്കിലും മകൻ മിണ്ടിയില്ല. തട്ടിനോക്കിയപ്പോൾ ഉണർന്നതുമില്ല. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ആളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പരിശോധന നടത്തിയ ഡോക്ടർ കുട്ടി മരിച്ചതായി…
Read Moreമൈസൂരു കൊട്ടാരവളപ്പിൽ നിന്ന് ദസറ ആനകൾ പോരടിച്ച് നിരത്തിലിറങ്ങി ഓടി;
ബെംഗളൂരു: മൈസൂരു ദസറ സമയത്ത് കൊട്ടാരത്തിൻ്റെ പരിസരത്ത് കാഞ്ഞനും ധനഞ്ജയ ആനയും തമ്മിൽ കൊമ്പുകോർത്തു. ഇത് കണ്ട് ഭയന്ന കാഞ്ഞൻ ആന കൊട്ടാരത്തിൻ്റെ ജയ മാർത്താണ്ഡ പ്രധാന കവാടത്തിന് സമീപമുള്ള കോടി സോമേശ്വര ക്ഷേത്ര കവാടത്തിൽ നിന്ന് പാപ്പാനില്ലാതെ ഓടിപ്പോയി. എന്നിട്ടും വിടാത്ത ധനഞ്ജയ കാഞ്ഞൻ ആനയെ പിന്നാലെ തുരത്തുകയായിരുന്നു. ഇതോടെ കൂടുതൽ കാഞ്ഞൻ ദൊഡ്ഡകെരെ മൈതാനത്തിന് സമീപത്തെ ബാരിക്കേഡ് തള്ളിയിട്ട് ആളുകളുടെ അടുത്തേക്ക് പോയി. ഈ സമയം ക്ഷുഭിതനായ ധനഞ്ജയയെ നിയന്ത്രിക്കാൻ ധനഞ്ജയ ആനപ്പുറത്തുണ്ടായിരുന്ന പാപ്പാന്മാർക്ക് സാധിച്ചു. ധനഞ്ജയൻ നിർത്തിയപ്പോൾ, കഞ്ചൻ ആനയും…
Read More