നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു

ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടു. സേലത്ത് നിന്ന് ചെന്നൈക്ക് കുടുംബവുമായി മടങ്ങുമ്ബോള്‍, കല്ലക്കുറിച്ചിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നടൻ ജീവയ്ക്കും കുടുംബാംഗങ്ങള്‍ക്കും നേരിയ പരിക്കുകള്‍ മാത്രമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

Read More

മറിഞ്ഞ ഓട്ടോ ഉയർത്തി പിടിച്ച് മാതാവിനെ രക്ഷിച്ച് 12 കാരി 

ബെംഗളൂരു: പാത മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച്‌ വീണ മാതാവിനെ രക്ഷിച്ച ഏഴാം ക്ലാസ് വിദ്യാർഥിനി വൈഭവിക്ക് അനുമോദനം അറിയിച്ച്‌ മുഖ്യമന്ത്രിയും. മറിഞ്ഞ ഓട്ടോ ഉയർത്തിപ്പിടിച്ച്‌ മാതാവിനെ പുറത്തെടുത്ത് വൈഭവി ആശുപത്രിയില്‍ എത്തിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ അനുമോദിച്ച്‌ ട്വീറ്റ് ചെയ്തത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാമനഗരയില്‍ ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വൈഭവിയെ കൊണ്ടുപോവാൻ വരുകയായിരുന്നു മാതാവ് രേവതി. അപകടം കണ്ടയുടൻ തന്റെ പരമാവധി ശക്തി ഉപയോഗിച്ച്‌ ഓട്ടോറിക്ഷ ഉയർത്തിപ്പിടിച്ച്‌, ഞെരിയുകയായിരുന്ന മാതാവിനെ രക്ഷിച്ചു. കാഴ്ചക്കാരിലധികവും രംഗം വിഡിയോയില്‍…

Read More

കാറപകടത്തില്‍ കന്നഡ നടന് ഗുരുതര പരിക്ക് 

ബെംഗളൂരു: കന്നഡയിലെ പ്രശസ്ത നടൻ കിരണ്‍ രാജിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ബെംഗളൂരുവില്‍ കെങ്കേരി വ്യാഴാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരണ്‍ അറിയപ്പെടുന്നത്. അപകടസമയത്ത് കിരണ്‍ തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനൊപ്പം മെഴ്‌സിഡസ് ബെൻസില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് മാദ്ധ്യമ റിപ്പോർട്ടുകള്‍ പറയുന്നു. നടന്റെ കാർ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്. കിരണിന് ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം ഒപ്പമുണ്ടായിരുന്ന നിർമാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക്…

Read More

അധ്യാപകന്റെ ഫോണിൽ നിന്നും 5000ലധികം നഗ്ന വീഡിയോ പിടികൂടി 

ബെംഗളൂരു: അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 5000ലധികം നഗ്നവീഡിയോകള്‍ കണ്ടെത്തിയ സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യല്‍ സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതില്‍ കർണാടക ഹൈക്കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ മുനിയപ്പയ്ക്ക് എതിരെയാണ് പോക്സോ കേസില്‍ എഫ്‌ഐആർ ഫയല്‍ ചെയ്തത്. റസിഡൻഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ ടോയ്ലറ്റ് വൃത്തിയാക്കിയെന്ന ആരോപണത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ അന്വേഷണത്തില്‍ അധ്യാപകൻ മുനിയപ്പയുടെ നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് നഗ്നവീഡിയോയും ഫോട്ടോയും കണ്ടെത്തി. 2023 ഡിസംബർ…

Read More

ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് വാട്ട്സാപ്പ് ചെയ്ത 19 കാരനായ കാമുകൻ പിടിയിൽ:

കടുത്തുരുത്തി :പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയത്, വീട്ടുകാരുടെ നിര്‍ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു നല്‍കിയതടക്കം യുവാവു ചെയ്തു കൂട്ടിയത് ആരെയും അമ്പരപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് പ്രതിയെ കുടുക്കിയതു തന്ത്രപരമായ നീക്കത്തിലുടെ. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണു പൊലീസ്…

Read More

ലൈംഗികപീഡനക്കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെപേരിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെപേരിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഒരു കുറ്റപത്രംകൂടി സമർപ്പിച്ചു. ലൈംഗികപീഡനക്കേസിൽ പ്രജ്ജ്വലിന്റെ പേരിലുള്ളരണ്ടാമത്തെ കുറ്റപത്രമാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ പോലീസ് സമർപ്പിച്ചത്. പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഹൊളെനരസിപുരയിലുള്ള ഫാം ഹൗസിലെ മുൻജീവനക്കാരിയായ 48-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 1632 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീയെ രണ്ടുതവണ പ്രജ്ജ്വൽ ബലാത്സംഗംചെയ്തതായും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. ആദ്യം ഹൊളെനരസിപുരയിലെ ഫാം ഹൗസിൽവെച്ചും ഏതാനുംദിവസത്തിനുശേഷം പ്രജ്ജ്വലിന്റെ അച്ഛനും എം.എൽ.എ.യുമായ എച്ച്.ഡി. രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരു…

Read More

ഫ്യുസ് ഊരാനെത്തിയ വൈദ്യുതി ജീവനക്കാരെ വീട്ടുടമ പഞ്ഞിക്കിട്ടു;ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം

എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരെയാണ് വീട്ടുടമ മർദിച്ചത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകർന്നു.…

Read More

കന്നഡ നടൻ ധ്രുവ സർജയുടെ മാനേജറും മറ്റ് മൂന്ന് പേരും ജിം പരിശീലകനെ ആക്രമിച്ച കേസിൽ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ജിം പരിശീലകനെ ആക്രമിച്ച സംഭവത്തിൽ കന്നഡനടൻ ധ്രുവ് സർജയുടെ മാനേജർ അശ്വിൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മേയ് 26-നാണ് അശ്വിനും മറ്റ്‌ മൂന്നുപേരുംചേർന്ന് ധ്രുവ് സർജയുടെ ജിം പരിശീലകനായ പ്രശാന്തിനെ (32) ആക്രമിച്ചത്. രാത്രി പത്തരയോടെ ജിമ്മിൽനിന്ന് വീട്ടിലേക്കുപോകുമ്പോൾ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.  

Read More

“നിപുണ കർണാടക” നഗരത്തിലെ ഐ.ടി. കമ്പനികളുമായി ചേർന്ന് തൊഴിൽ പരിശീലനത്തിന് പദ്ധതി

ബെംഗളൂരു : പ്രമുഖ ഐ.ടി. കമ്പനികളുമായി സഹകരിച്ച് യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് പദ്ധതിയുമായി കർണാടക. നിപുണ കർണാടക എന്ന പേരിലാണ് നടപ്പാക്കുന്നത്. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്. പോലുള്ള കമ്പനികളുമായി ചേർന്നായിരിക്കും പരിശീലനം. സംസ്ഥാന ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഡേറ്റാ അനാലിസിസും പ്രോസസിങ്ങും ക്ലൗഡ് സെക്യൂരിറ്റി സർവീസ് തുടങ്ങിയവയിലായിരിക്കും പരിശീലനം. 300 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. പരിശീലനം ഈ വർഷം അവസാനം തുടങ്ങിയേക്കും. ബിരുദ വിദ്യാർഥികളെയാകും ഉൾപ്പെടുത്തുക. വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉൾപ്പെടെ പദ്ധതിക്കായി കണ്ടെത്തുമെന്ന് ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ്…

Read More

സംസ്ഥാനത്തേക്ക് ഒരു വന്ദേഭാരത് സർവീസുകൂടി വരുന്നു; വിശദാംശങ്ങൾ

vandhe

ബെംഗളൂരു : കർണാടകത്തിൽ ഒരു വന്ദേഭാരത് സർവീസുകൂടി വരുന്നു. ഹുബ്ബള്ളിയിൽനിന്ന്‌ പുണെക്കാണ് പുതിയ വന്ദേഭാരത് സർവീസ് വരുന്നത്. സർവീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15-ന് ത്ധാർഖണ്ഡിലെ ജംഷേദ് പുരിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഇതിന്റെ പരീക്ഷണ ഓട്ടം നടക്കും. വാണിജ്യ സർവീസ് എന്നുതുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം സമയ ക്രമം തീരുമാനിച്ചിട്ടുണ്ട്.. ഹുബ്ബള്ളിയിൽനിന്നും രാവിലെ അഞ്ചിന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് പുണെയിലെത്തിച്ചേരും. തിരിച്ച് 2.30-ന് പുണെയിൽനിന്ന് പുറപ്പെട്ട് രാത്രി 10-ന് ഹുബ്ബള്ളിയിലെത്തുമെന്ന് സെൻട്രൽ റെയിൽവേ പുണെ ഡിവിഷൻ അറിയിച്ചു.

Read More
Click Here to Follow Us