റായ്പൂർ: ഛത്തീസ്ഗഡില്‍ സ്കൂളില്‍ വിദ്യാർഥികള്‍ ബിയർ കുടിക്കുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സാമൂഹ മാധ്യമത്തിൽ വൈറലായ വീഡിയോയില് വിദ്യാർഥികള്‍ ബിയറും ശീതളപാനീയങ്ങളും കുടിക്കുന്നത് വ്യക്തമാണെന്ന് ബിലാസ്പൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ടി ആർ സാഹു പറഞ്ഞു. ബിയർ കുടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. സംഘം സംഭവത്തില്‍ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. വീഡിയോ ചിത്രീകരണത്തിനിടെ തമാശയ്ക്കാണ് ബിയർ കുപ്പികള്‍ വെച്ചതെന്നും ബിയർ കുടിച്ചില്ലെന്നും വിദ്യാർഥികള്‍ അന്വേഷണ സംഘത്തെ…
Read MoreDay: 10 September 2024
യാത്രക്കാരിയെ അപമാനിച്ച ഓട്ടോ ഡ്രൈവറുടെ ജാമ്യത്തിന് 30000 രൂപയ്ക്ക് വേണ്ടി നാട്ടുകാരുടെ ധനസഹായം
ബെംഗളൂരു: യാത്രക്കാരിയെ അപമാനിച്ച കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ ജാമ്യത്തിലിറക്കാന്‍ ധനസഹായ അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍. ആര്‍ മുത്തുരാജ് എന്ന ഓട്ടോ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിലിറക്കുന്നതിന് ഏകദേശം 30000 രൂപ വേണ്ടിവരുമെന്നും അത് നല്‍കണമെന്നാഭ്യര്‍ത്ഥിച്ചാണ് ഒരു വിഭാഗം നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. ”മാനസിക സമ്മര്‍ദ്ദമാണ് അത്തരത്തില്‍ പ്രതികരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. നാല് ദിവസമായി അദ്ദേഹം ജയിലില്‍ കഴിയുന്നു. ജാമ്യത്തിനും മറ്റുമായി 30000 രൂപ ചെലവാകും. മുത്തുരാജിനെ ജാമ്യത്തിലിറക്കാന്‍ താല്‍പ്പര്യമുള്ള അഭിഭാഷകര്‍ ഉണ്ടോ? അദ്ദേഹത്തിനായി ഞാന്‍ 1000 രൂപ…
Read Moreഞാൻ അവന്റെ നെഞ്ചിലും തലയിലും ചവിട്ടി, പവിത്ര ചെരുപ്പുകൊണ്ട് അടിച്ചു; രേണുകാസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച് ദർശൻ
ബെംഗളൂരു: ണുകസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച് ജയിലില്‍ കഴിയുന്ന കന്നഡ നടൻ ദർശൻ തോഗുദീപ. പോലീസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നടൻ പോലീസിന് നല്‍കിയ മൊഴിയില്‍ കുറ്റസമ്മതം നടത്തിയാതായി കുറ്റപത്രത്തില്‍ ഉണ്ട്. നെഞ്ചിലും കഴുത്തിലും തലയിലും അടിച്ചെന്നും നടി പവിത്ര ഗൗഡയോട് ചെരിപ്പുകൊണ്ട് അടിക്കാൻ പോലും ആവശ്യപ്പെട്ടെന്നും ദർശൻ പോലീസിനോട് പറഞ്ഞു. ‘ഞാൻ കാണുമ്പോഴേക്കും രേണുകസ്വാമി ക്ഷീണിതനായിരുന്നു. ഇതിനകം തന്നെ ആക്രമിക്കപ്പെട്ടതായി തോന്നി. ഞാൻ അവൻ്റെ കഴുത്തിനും നെഞ്ചിനും തലയ്ക്കും സമീപം ചവിട്ടി. കൈകൊണ്ടും മരക്കൊമ്പ് കൊണ്ടും അടിച്ചു.…
Read Moreമൂന്നു വയസുകാരന്റെ മൃതദേഹം അടുത്ത വീട്ടിലെ വാഷിംഗ് മെഷീനിൽ
തിരുനെൽവേലി: മൂന്ന് വയസുകാരന്റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ മദ്ധ്യവയസ്‌കയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണ് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് തിരുനെല്‍വേലിയിലാണ് സംഭവം. തങ്കമ്മാള്‍ എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അംഗനവാടിയില്‍ കൊണ്ടുപോയി വിടുന്നതിനായി ഡ്രസ് ചെയ്യിപ്പിച്ച ശേഷം തയ്യാറെടുക്കുകയായിരുന്നു അമ്മ രമ്യ. ഈ സമയം കുട്ടി വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ കുട്ടിയെ…
Read Moreസീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി വാര്‍ത്താക്കുറിപ്പ്. യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അറിയിച്ചു. “സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. യന്ത്ര സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നത്. അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്”- വാർത്താക്കുറിപ്പില്‍ പറയുന്നു.
Read Moreലൈംഗികപീഡനക്കേസ്: തുറന്നകോടതിയിൽ പ്രജ്ജ്വലിന്റെ ജാമ്യാപേക്ഷയിലെ വാദം കേൾക്കില്ലന്ന് ഹൈക്കോടതി
ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ റിമാൻഡിൽക്കഴിയുന്ന മുൻ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിലെ വാദം തുറന്നകോടതിയിൽ കേൾക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. അടച്ചിട്ട കോടതിയിൽ (ഇൻ-കാമറ) വാദംകേൾക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് പറഞ്ഞു. അതിജീവിതകൾക്ക് മാനഹാനിയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഈ തീരുമാനമെടുത്തത്. അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് അടച്ചിട്ട കോടതിയിൽ വാദംകേൾക്കണമെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രൊഫ. രവിവർമ കുമാറിന്റെ അഭ്യർഥന കണക്കിലെടുത്താണ് കോടതി തീരുമാനം. ഇതിൽ എതിർപ്പില്ലെന്ന് പ്രജ്ജ്വലിനുവേണ്ടി ഹാജരായ പ്രഭുലിംഗ് നവാദ്ഗി കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ…
Read Moreഡൽഹിയിൽ യുവാവിന് മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു;
ഡൽഹി: ഡൽഹിയിൽ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ യുവാവിനെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ നില മെച്ചപ്പെടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എം പോക്സിന്റെ പഴ വകഭേദമാണ് സ്ഥിരീകരിക്കപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുവാവ് നിലവിൽ ചികിത്സകളോടു…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വിമാനത്തിൽ ലൈംഗിക ഉപദ്രവം: 51-കാരന് മൂന്നുവർഷം തടവ്
ബെംഗളൂരു : ദോഹ – ബെംഗളൂരു വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 51-കാരന് ബെംഗളൂരുവിലെ അതിവേഗ പ്രത്യേക കോടതി മൂന്നുവർഷം തടവുവിധിച്ചു. തമിഴ്‌നാട് സ്വദേശി അമ്മാവാസി മുരുകേശനാണ് കോടതി തടവുശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തിൽ മദ്യലഹരിയിലായിരുന്ന മുരുഗേശൻ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
Read Moreഅഞ്ച് ദിവസം കുടിവെള്ളമില്ലാത്ത ദുരിതത്തിന് അറുതിയായി; തിരുവനന്തപുരത്ത് വെള്ളമെത്തി
തിരുവനന്തപുരം: അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിങ് തുടരുന്നതോടെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്. നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തി. എന്നാൽ, ഇന്നലെ രാത്രി വൈകിയാണ് ഉയര്‍ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയത്. വേണ്ടത്ര മുന്നൊരുക്കം നടത്താതെയും അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈന്‍മെന‍്റ് മാറ്റാന് ഇറങ്ങിയതോടെ അഞ്ചു ദിവസമാണ് നഗരവാസികള്‍ കുടിവെള്ളമില്ലാതെ വലഞ്ഞത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ വാട്ടർ ലൈൻ അലൈന്മെന്‍റ് മാറ്റിയ സ്ഥലങ്ങളിൽ ഇനിയും ദുരിതം തുടരും. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആദ്യം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി തുടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ച വൈകിട്ടുവരെയും…
Read Moreരേണുകാസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി 12 വരെ നീട്ടി ബെംഗളൂരു കോടതി. കസ്റ്റഡികാലാവധി തീർന്നതിനെത്തുടർന്ന് തിങ്കളാഴ്ച പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ബെംഗളൂരുവിലെ 24-ാമത് അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൂടുതൽ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കി. 60 പുതിയ ഡിജിറ്റൽ തെളിവുകളാണ് പോലീസ് അഡീഷണൽ കമ്മിഷണർ ചന്ദൻകുമാർ തിങ്കളാഴ്ച ഹാജരാക്കിയത്. അതിനിടെ, കേസിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് ദർശൻ തിങ്കളാഴ്ച കോടതിവിലക്ക് സമ്പാദിച്ചു. രേണുകാസ്വാമിയെ ക്രൂരമായി മർദിക്കുന്നതിന്റെ…
Read More