ക്ലാസ് മുറിയിൽ വച്ച് ബിയർ കുടിച്ച് വിദ്യാർത്ഥികൾ

റായ്പൂർ: ഛത്തീസ്ഗഡില്‍ സ്കൂളില്‍ വിദ്യാർഥികള്‍ ബിയർ കുടിക്കുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം.

സാമൂഹ മാധ്യമത്തിൽ വൈറലായ വീഡിയോയില് വിദ്യാർഥികള്‍ ബിയറും ശീതളപാനീയങ്ങളും കുടിക്കുന്നത് വ്യക്തമാണെന്ന് ബിലാസ്പൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ടി ആർ സാഹു പറഞ്ഞു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

ബിയർ കുടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. സംഘം സംഭവത്തില്‍ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി.

വീഡിയോ ചിത്രീകരണത്തിനിടെ തമാശയ്ക്കാണ് ബിയർ കുപ്പികള്‍ വെച്ചതെന്നും ബിയർ കുടിച്ചില്ലെന്നും വിദ്യാർഥികള്‍ അന്വേഷണ സംഘത്തെ അറിയിച്ചതായി സാഹു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts