4750 കോടിയുടെ ടെൻഡർ വിളിച്ചു: സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിക്ക് ഇനി വെക്കത്തിലാകും

ബെംഗളൂരു : ബെംഗളൂരു നഗരത്തെ ചുറ്റിയുള്ള സാറ്റലൈറ്റ് ടൗൺ റിങ് റോഡ് നിർമാണപദ്ധതിക്കായി ദേശീയപാതാ അധികൃതർ 4750 കോടി രൂപയുടെ ടെൻഡർ വിളിച്ചതോടെ പദ്ധതിക്ക് വേഗം കൈവരുന്നു.

280 കിലോമീറ്റർ നീളംവരുന്ന റോഡ് പദ്ധതിയാണിത്. ഇതിൽ 144 കിലോമീറ്റർവരുന്ന പദ്ധതിക്കുള്ള ടെൻഡറാണ് കഴിഞ്ഞ ദിവസം വിളിച്ചത്.

പദ്ധതിയുടെ കുറച്ചുഭാഗം കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനംചെയ്തിരുന്നു.

ബെംഗളൂരുവിന്റെ സമീപപ്രദേശങ്ങളെയും സബർബൻ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഇൗ പദ്ധതി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

തമിഴ്‌നാട്ടിലെ ഹൊസൂരിനെയും പാത ബന്ധിപ്പിക്കും. ദൊബ്ബാസ്‌പേട്ട്, ദൊഡ്ഡബെല്ലാപുര, ദേവനഹള്ളി, സുളിബെലെ, ഹൊസ്‌കോട്ടെ, ആനെക്കൽ, തട്ടെകെരെ, കനകപുര, രാമനഗര, മാഗഡി എന്നിവിടങ്ങളിലൂടെ പാത കടന്നുപോകും.

തമിഴ്‌നാട്ടിൽനിന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറികൾക്ക് നൈസ് റോഡിനുപകരമായി ഈ പാത ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

ലോറികൾക്ക് ഹൊസൂർ ടൗണിലെത്തുന്നതിന് മുമ്പുതന്നെ സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ പ്രവേശിച്ച് ദൊബ്ബാസ്‌പേട്ടിൽവെച്ച് തുമകൂരു റോഡിൽ പ്രവേശിക്കാം.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബെംഗളൂരു വിമാനത്താവളത്തിലേക്കും മൈസൂരു, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്രാസമയം കുറയ്ക്കാനാകും. വിവിധ ഘട്ടങ്ങളായിട്ടാണ് നിർമാണം പൂർത്തിയാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
[masterslider id="10"]

Related posts