ഓണത്തിന് നാട്ടിൽ പോകാൻ വേഗം ബുക്കിംങ്‌ ആരംഭിക്കു; വെള്ളിയാഴ്ച കൊച്ചുവേളിക്ക് പ്രത്യേക തീവണ്ടി; സീറ്റുകൾ ബാക്കി

ബെംഗളൂരു : ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിക്ക് പ്രത്യേക സർവീസ് അനുവദിച്ച് റെയിൽവേ.

13-ന് ഹുബ്ബള്ളി – കൊച്ചുവേളി- ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (07333/07334) ആണ് പ്രഖ്യാപിച്ചത്. 13-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

തിരിച്ച് 14-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി എസ്.എം.വി.ടി. ബെംഗളൂരുവിൽ ഉച്ച കഴിഞ്ഞ് 2.15-നും കൃഷ്ണരാജപുരത്ത് 2.39-നും തീവണ്ടി എത്തും.

എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്,

തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

രണ്ട് എ.സി. ടുടയർ, നാല് എ.സി. ത്രീ ടയർ, പത്ത് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് എസ്.എൽ.ആർ./ഡി. കോച്ചുകൾ എന്നിവയുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
[masterslider id="10"]

Related posts