ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്ന് ആറുദിവസം പിന്നിട്ടിട്ടും വെള്ളം ഒഴുകിപ്പോകുന്നത് തടയാനായില്ല. താത്കാലികഗേറ്റ് സ്ഥാപിച്ച് പ്രശ്നപരിഹാരമുണ്ടാക്കാനുള്ള ശ്രമവും ഫലംകണ്ടില്ല. കൂടുതൽ വെള്ളം അണക്കെട്ടിൽനിന്ന് നദിയിലൂടെ ഒഴുകിപ്പോവുകയാണ്. വ്യാഴാഴ്ച 1.10 ലക്ഷം ക്യുസെക്സ് വെള്ളം ഒഴുകിപ്പോയി. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 77.12 ടി.എം.സി. അടിയായി മാറി. പരമാവധി ജലനിരപ്പ് 105.78 ടി.എം.സി. അടിയാണ്. ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം വെള്ളിയാഴ്ചയും തുടർന്നെങ്കിലും വിജയത്തിലെത്തിയില്ല. നദിയിലേക്ക് കൂടുതൽ അളവിൽ വെള്ളമൊഴുകിയെത്തുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ദേശീയ ദുരന്തനിവാരണ സേനയെ അണക്കെട്ട് പരിസരത്ത് നിയോഗിച്ചിട്ടുണ്ട്. കാർഷികമേഖലയിലെ…
Read MoreMonth: August 2024
നമ്മ മെട്രോയ്ക്ക് പുതിയ റെക്കോഡ്; ഒറ്റ ദിവസം യാത്ര ചെയ്തത് 9.17 ലക്ഷം യാത്രക്കാർ
ബെംഗളൂരു : ബെംഗളൂരു മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡ്. സ്വാതന്ത്ര്യദിനത്തലേന്നായ ബുധനാഴ്ച മെട്രോയിൽ യാത്ര ചെയ്തത് 9,17,365 പേരാണ്. ഇതിനുമുൻപ് ഏറ്റവുമധികം പേർ യാത്രചെയ്തത് ഈ മാസം ആറിനായിരുന്നു. 8,26,883 പേരാണ് അന്ന് യാത്രചെയ്തത്. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 90,482 യാത്രക്കാരുടെ വർധനവാണുണ്ടായത്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ മറികടക്കാമെന്നതാണ് യാത്രക്കാരെ കൂടുതലായി നമ്മ മെട്രോയിലേക്ക് ആകർഷിക്കുന്നത്. മിക്കപ്പോഴും മെട്രോ സ്‌റ്റേഷനിലെത്തിയാൽ പത്ത് മിനിറ്റിൽ താഴെ കാത്തിരുന്നാൽ ട്രെയിനുകൾ ലഭിക്കുമെന്നതും യാത്രക്കാർക്ക് സൗകര്യം നൽകുന്നു. അതേസമയം, യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമ്പോൾ അതിനനുസൃതമായി ട്രെയിനുകളുടെ എണ്ണം…
Read Moreകുടുംബശ്രീയുടെ മാതൃക ഇനി സംസ്ഥാനത്തും ; കരുത്തേകാൻ സ്ത്രീശക്തി
ബെംഗളൂരു : കേരളത്തിലെ കുടുംബശ്രീയുടെ മാതൃകയിൽ കർണാടകത്തിൽ സ്ത്രീശാക്തീകരണ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. സ്ത്രീശക്തി എന്നപേരിൽ സ്ത്രീകളുടെ സ്വയംസഹായസംഘങ്ങൾ രൂപവത്‌കരിച്ച് അവരെ സാമ്പത്തികമായി ശാക്തീകരിക്കാനാണ് ആലോചന. സംഘങ്ങൾക്ക് വരുമാനമുണ്ടാക്കാൻകഴിയുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകും. ഇതിനായി സാമ്പത്തികസ്ഥാപനങ്ങളിൽനിന്ന് സഹായം ലഭ്യമാക്കും. രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം വിശദീകരിച്ചത്. സർക്കാരിന്റെ വാഗ്ദാനപദ്ധതികളിലൊന്നായ ഗൃഹലക്ഷ്മി പദ്ധതിവഴി മാസംതോറും രണ്ടായിരം രൂപവീതം വീട്ടമ്മമാർക്ക് നൽകിവരുന്നുണ്ട്. ഗൃഹലക്ഷ്മി പദ്ധതിവഴി 1.20 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി 25,259 കോടി രൂപ ഇതുവരെ നൽകിയതായി സിദ്ധരാമയ്യ പറഞ്ഞു.…
Read Moreവരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും; കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read Moreഇനി ഓണനാളുകൾ; പൊന്നിൻ ചിങ്ങം വന്നെത്തി
കൊച്ചി: പഞ്ഞ മാസത്തെ പുറത്താക്കി പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം ഒന്ന് എന്ന് കേൾക്കുമ്പോഴേ കർഷക ദിനം എന്ന് തന്നെയാകും ഓരോ മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക. പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയാറ്. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം…
Read Moreബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളിയുവാക്കൾ മരിച്ചു
ബെംഗളൂരു : ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളിയുവാക്കൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലിയിൽ മുകുളേൽ ജോഷിയുടെ മകൻ ജിജോ ജോഷി (25), തൊടുപുഴ കരിമണ്ണൂർ മുണ്ടക്കൽ പൗലോസിന്റെ മകൻ ലിവിൻ പൗലോസ് (23) എന്നിവരാണ് മരിച്ചത്. നെലമംഗല ടോൾഗേറ്റിനുസമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ജിജോ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരുക്കേറ്റ ലിവിൻ വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ജിജോയുടെ അമ്മ: റജീന. സഹോദരൻ: ഷിജിൻ. ലിവിന്റെ അമ്മ: റോസമ്മ.
Read Moreമൂന്നാംതവണയും ബെംഗളൂരു-മംഗളൂരു പാതയിൽ മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം നിർത്തിവെച്ചു
ബെംഗളൂരു : ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഈ വഴിയുള്ള തീവണ്ടിഗതാഗതം നിർത്തിവെച്ചു. വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടു. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള കണ്ണൂർ-കെ.എസ്.ആർ.ബെംഗളൂരു എക്സ്‌പ്രസ്(16512) ഷൊർണൂർ, സേലം, ജോലാർപേട്ട് വഴിയും തിരിച്ചുവിട്ടു. രണ്ടു വണ്ടികളുടെയും ശനിയാഴ്ചത്തെ സർവീസുകൾ റദ്ദാക്കി. ഹാസനിലെ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ യശ്വന്ത്‌പുര-കാർവാർ എക്സ്‌പ്രസ്(16515) ബല്ലുപേട്ട് സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. വണ്ടിയിലെ യാത്രക്കാർ വഴിയിൽക്കുടുങ്ങി. പാളത്തിൽനിന്നും മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി ദക്ഷിണ-പശ്ചിമ റെയിൽവേ…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രാവിലെ സാസ്കാരിക വകുപ്പ് പുറത്തു വിട്ടേക്കും. വിവരാകാശ നിയമ പ്രകാരം റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടവർക്ക് റിപ്പോർട്ട് ആദ്യം നൽകണമെന്ന നിർദ്ദേശമാണ് മന്ത്രി സജി ചെറിയാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത് തടസമാകില്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി തടഞ്ഞിട്ടില്ല. നടി രഞ്ജിനി നൽകിയ ഹർജി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. കമ്മിറ്റിക്ക് മുന്നിൽ താനടക്കം മൊഴി നൽകിയപ്പോൾ ഹേമ കമ്മിറ്റി സ്വകാര്യത ഉറപ്പു…
Read Moreഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടമായില്ല; 24 കാരനെ വാളുകൊണ്ട് വെട്ടി
ബെംഗളൂരു: ചായക്കടയില്‍ ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല, 24കാരനെ വടിവാളിന് ആക്രമിച്ച് 23കാരൻ. ആളുകളുടെ ശ്രദ്ധ നേടാനായി യുവാവിനെ വടിവാളിന് ആക്രമിക്കുകയായിരുന്നു 23കാരൻ ചെയ്തതെന്നാണ് പോലീസ് വിശദമാക്കുന്നത്. ഹൊസകെരഹള്ളിയില്‍ ഒരു ചായക്കടയില്‍ ചായകുടിച്ചുകൊണ്ട് നിന്ന 24കാരനാണ് വെട്ടേറ്റത്. 23കാരനാ ചരൻ എന്ന ചാർളിയുടെ സാന്നിധ്യത്തില്‍ ഉറക്കെ സംസാരിച്ചതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പോലീസ് വിശദമാക്കുന്നത്.
Read Moreപലിശ നിരക്ക് വർധിപ്പിച്ച് എസ്ബിഐ
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു. ഓവര്‍ നൈറ്റ് എംസിഎല്‍ആര്‍ 8.20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.45, മൂന്ന് മാസം 8.50, ആറുമാസം 8.85, ഒരു കൊല്ലം 8.95, രണ്ടു വര്‍ഷം 9.05, മൂന്ന് വര്‍ഷം 9.10 എന്നിങ്ങനെയാണ് പുതുക്കിയ പലിശനിരക്ക്. എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചതോടെ വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും. ഇഎംഐയും ഉയരും. എംസിഎല്‍ആര്‍ അടിസ്ഥാനപരമായി ഒരു ബാങ്കിന്…
Read More